ആലീസ് ക്രിഗെ

ദക്ഷിണാഫ്രിക്കൻ നടിയും നിർമ്മാതാവും

ഒരു ദക്ഷിണാഫ്രിക്കൻ നടിയും നിർമ്മാതാവുമാണ് ആലീസ് മൗദ് ക്രിഗെ (/ ˈkriːɡə /; ജനനം: 28 ജൂൺ 1954). അവരുടെ ആദ്യ ചലച്ചിത്ര വേഷം ചാരിയറ്റ്സ് ഓഫ് ഫയർ (1981) എന്ന ചിത്രത്തിലായിരുന്നു. ഗോസ്റ്റ് സ്റ്റോറിയിൽ ഇവാ ഗല്ലി / അൽമ മോബ്ലി എന്നിവരുടെ ഇരട്ട വേഷത്തിലും സ്റ്റാർ ട്രെക്ക് ഫ്രാഞ്ചൈസിയുടെ സ്റ്റാർ ട്രെക്ക്: ഫസ്റ്റ് കോൺടാക്റ്റ് എന്ന സിനിമയിൽ ബോർഗ് ക്വീൻ ആയും ക്രിഗെ അഭിനയിച്ചിരുന്നു.[1]

ആലീസ് ക്രിഗെ
ക്രിഗെ 2006 ഒക്ടോബറിൽ
ജനനം
ആലിസ് മൗഡ് ക്രിഗെ

(1954-06-28) 28 ജൂൺ 1954  (70 വയസ്സ്)
തൊഴിൽനടി, നിർമ്മാതാവ്
സജീവ കാലം1976–present
ജീവിതപങ്കാളി(കൾ)
പോൾ സ്കൂൾമാൻ
(m. 1988)

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

സൈക്കോളജി പ്രൊഫസറായ പട്രീഷ്യയുടെയും ഭിഷഗ്വരനായ ലൂയിസ് ക്രിഗെയുടെയും മകളായി ദക്ഷിണാഫ്രിക്കയിലെ നോർത്തേൺ കേപ് പ്രവിശ്യയിലെ ഉപിംഗ്ടണിൽ ക്രിഗെ ജനിച്ചു. ക്രൈഗസ് പിന്നീട് പോർട്ട് എലിസബത്തിലേക്ക് താമസം മാറ്റി. അവിടെ "വളരെ സന്തുഷ്ടമായ ഒരു കുടുംബ"ത്തിലാണ് ആലീസ് വളർന്നത്. അവരുടെ രണ്ട് സഹോദരന്മാരിൽ ഒരാൾ ഭിഷഗ്വരനും മറ്റൊരാൾ ശസ്ത്രക്രിയാ പ്രൊഫസറുമായി.[2][3]

ക്ലിനിക്കൽ സൈക്കോളജിസ്റ്റാകാനുള്ള ആഗ്രഹവുമായി ക്രിഗെ ദക്ഷിണാഫ്രിക്കയിലെ ഗ്രഹാംസ്റ്റൗണിലെ റോഡ്‌സ് സർവകലാശാലയിൽ ചേർന്നു. റോഡ്‌സിൽ ആക്ടിംഗ് ക്ലാസ് പഠിച്ചതിനു ശേഷം അഭിനയത്തിലേക്ക് തിരിഞ്ഞു. തുടർന്ന് ബാച്ചിലർ ഓഫ് ആർട്സ് ബിരുദവും നാടകത്തിൽ ബിഎ ഹോൺസ് ബിരുദവും പൂർത്തിയാക്കി. സെൻട്രൽ സ്‌കൂൾ ഓഫ് സ്പീച്ച് ആന്റ് ഡ്രാമയിൽ പങ്കെടുക്കാൻ അവർ ലണ്ടനിലേക്ക് പോയി.[4]

1979-ൽ ബ്രിട്ടീഷ് ടെലിവിഷനിൽ ക്രിഗെ തന്റെ പ്രൊഫഷണൽ അരങ്ങേറ്റം നടത്തി. എ ടെയിൽ ഓഫ് ടു സിറ്റീസ് എന്ന ടെലിവിഷൻ സിനിമയിൽ ലൂസി മാനെറ്റായി അഭിനയിച്ചു. 1981-ൽ പുറത്തിറങ്ങിയ ചാരിയറ്റ്സ് ഓഫ് ഫയർ എന്ന സിനിമയിൽ സിബിൽ ഗോർഡൻ, ഗോസ്റ്റ് സ്റ്റോറിയിൽ ഇവാ ഗല്ലി / അൽമ മോബ്ലി എന്നീ കഥാപാത്രങ്ങളായി അഭിനയിച്ചു. 1981-ൽ വെസ്റ്റ് എൻഡ് തിയറ്റർ നിർമ്മാണമായ ജോർജ്ജ് ബെർണാഡ് ഷായുടെ ആംസ് ആന്റ് ദി മാൻ എന്ന കോമഡിയെ ആസ്പദമാക്കി നിർമ്മിച്ച ചിത്രത്തിൽ അഭിനയിച്ചതിനുശേഷം പ്ലേ ആന്റ് പ്ലേയേഴ്സ് അവാർഡും ഏറ്റവും മികച്ച പുതുമുഖത്തിനുള്ള ലോറൻസ് ഒലിവിയർ അവാർഡും നേടി.[3][4]

ഫിലിമോഗ്രാഫി

തിരുത്തുക
Year Title Role Notes
1976 വെർജീറ്റ് മൈ നീ വെൽമ ഡി വില്ലിയേഴ്സ്
1981 ചാരിയോട്സ് ഓഫ് ഫയർ സിബിൽ ഗോർഡൻ
1981 ഗോസ്റ്റ് സ്റ്റോറി ഇവ ഗല്ലി / അൽമ മോബ്ലി
1985 കിങ് ഡേവിഡ് ബത്‌ഷെബ
1987 ബാർഫ്ലൈ ടുള്ളി സോറൻസൺ
1988 ഹോണ്ടഡ് സമ്മർ മേരി വോൾസ്റ്റോൺക്രാഫ്റ്റ് ഗോഡ്വിൻ
1989 സീ യു ഇൻ ദി മോർണിങ് ബെത്ത് ഗുഡ്വിൻ
1992 സ്ലീപ്പ് വാക്കേഴ്സ് മേരി ബ്രാഡി
1992 സ്പൈസ് ഇങ്ക്. ഇസബെൽ
1994 സീ ബെഗ്ഗാർസ് ഭാര്യ ഹ്രസ്വചിത്രം
1995 ഇൻസ്റ്റിറ്റ്യൂട്ട് ബെഞ്ചമെന്റ ലിസ ബെഞ്ചമെന്റ
1996 സ്റ്റാർ ട്രെക്ക്: ഫസ്റ്റ് കോൺടാക്റ്റ് ബോർഗ് ക്വീൻ
1996 അമണ്ട ഓഡ്രി ഫാർൺസ്‌വർത്ത്
1997 ഹാബിറ്റാറ്റ് ക്ലാരിസ സൈംസ്
1997 ട്വലൈറ്റ് ഓഫ് ദി ഐസ് നിംഫ് സെഫിർ എക്ലെസ്
1998 ദി കമ്മീഷണർ ഇസബെൽ മോർട്ടൺ
1999 മൊലോകായ്:ദി സ്റ്റോറി ഓഫ് ഫാദർ ഡാമിയൻ മദർ മരിയൻ കോപ്പ്
2000 ദി ലിറ്റിൽ വാമ്പയർ ഫ്രെഡ സാക്ക്വില്ലെ-ബാഗ്
2000 ദി കോളിംഗ് എലിസബത്ത് പ്ലമ്മർ
2001 സൂപ്പർസ്റ്റിഷൻ മിറെല്ല സെൻസി
2001 വല്ലെൻ മോണിക്വു
2002 റെയിൻ ഓഫ് ഫയർ കാരെൻ ആബർ‌ക്രോംബി
2004 സ്റ്റാർ ട്രെക്ക്: ദി എക്സ്പീരിയൻസ് - ബോർഗ് ഇൻവേഷൻ 4 ഡി ബോർഗ് ക്വീൻ ഹ്രസ്വചിത്രം
2004 ഷാഡോ ഓഫ് ഫീയർ മാർ‌ഗി ഹെൻഡേഴ്സൺ
2006 സ്റ്റേ എലൈവ് ദി ഓതർ
2006 സൈലന്റ് ഹിൽ ക്രിസ്റ്റബെല്ല ലാറോച്ചെ
2006 ലോൺലി ഹാർട്സ് ജാനറ്റ് ലോംഗ്
2006 ദി കോൺട്രാക്ട് ഏജന്റ് ഗ്വെൻ മൈൽസ്
2007 ടെൻ ഇഞ്ച് ഹീറോ Zo
2008 സ്കിൻ സാനി ലയിംഗ്
2008 ദി ബിട്രേയ്ഡ് ഫാൽക്കോ
2009 സോളമൻ കെയ്ൻ കാതറിൻ ക്രോത്തോൺ
2010 ദി സോർസെറെറർസ് അപ്രന്റിസ് മോർഗൻ ലെ ഫേ
2011 വിൽ Sister Carmel
2012 ജയിൽ സീസർ പൈറേറ്റ് ക്യാപ്റ്റൻ Also നിർമ്മാതാവ്
2013 തോർ:ദി ഡാർക്ക് വേൾഡ് Eir
2017 ദി ലിറ്റിൽ വാമ്പയർ 3D ഫ്രെഡ സാക്ക്വില്ലെ-ബാഗ് Voice
2017 എ ക്രിസ്മസ് പ്രിൻസ് ഹെലീന രാജ്ഞി
2018 എ ക്രിസ്മസ് പ്രിൻസ്:ദി റോയൽ വെഡ്ഡിംഗ് ഹെലീന രാജ്ഞി
2018 എ റോസ് ഇൻ വിന്റർ അന്ന റീനാച്ച്
2019 എ ക്രിസ്മസ് പ്രിൻസ്: ദി റോയൽ ബേബി ഹെലീന രാജ്ഞി
2020 ഗ്രെറ്റൽ & ഹാൻസെൽ ഹോൾഡ
Unknown ഷിംഗെത്സു സ്ത്രീ Also നിർമ്മാതാവ്
Unknown എക്കോസ് ഫ്രം ദി പാസ്റ്റ് ആൻഡ്രിയ ഫോസ് Post-production
Unknown ദി ബേ ഓഫ് സൈലൻസ് വിവിയൻ Post-production

ടെലിവിഷൻ

തിരുത്തുക
Year Title Role Notes
1980 BBC2 പ്ലേഹൌസ് എമിലി എപ്പിസോഡ്: "ദി ഹാപ്പി ഓട്ടം ഫീൽഡ്സ്"
1980 എ ടെയിൽ ഓഫ് ടു സിറ്റീസ് ലൂസി മാനെറ്റ് TV മൂവി
1980 ദി പ്രൊഫഷണൽസ് ഡയാന മൊൽനർ എപ്പിസോഡ്: "ഓപ്പറേഷൻ സൂസി"
1983 ആംസ് ആന്റ് ദി മാൻ റെയ്‌ന TV മൂവി
1984 എല്ലിസ് ഐലൻഡ് ബ്രിഡ്‌ജെറ്റ് ഓ'ഡോണൽ TV ലഘുപരമ്പര
1985 വാലൻബെർഗ്: എ ഹീറോസ് സ്റ്റോറി ബറോണസ് ലിസ്ൽ കെമെനി TV മൂവി
1985 മർഡർ, ഷി റോട്ട് നിത കൊക്രാൻ എപ്പിസോഡ്: "മർഡർ ഇൻ ദി ആഫ്റ്റർനൂൺ"
1986 ഡ്രീം വെസ്റ്റ് ജെസ്സി ബെന്റൺ ഫ്രീമോണ്ട് TV ലഘുപരമ്പര
1986 സെക്കന്റ് സെർവ് ഗ്വെൻ TV സിനിമ
1988 ബജ ഒക്ലഹോമ പാറ്റ്സി ക്ലൈൻ TV സിനിമ
1990 മാക്സ് ആന്റ് ഹെലൻ ഹെലൻ വീസ് TV സിനിമ
1991 സ്ട്രോസ് ഡിനാസ്റ്റി Olga TV ലഘുപരമ്പര
1991 ദി ഹിഡെൻ റൂം ജെന്നിഫർ എപ്പിസോഡ്: "ഡ്രീം ചൈൽഡ്"
1991 L'Amérique en otage പർ‌വേനെ ലിംബർട്ട് TV സിനിമ
1992 ലേഡികില്ലർ മേ പാക്കാർഡ് TV സിനിമ
1992 ബെവർലി ഹിൽസ്, 90210 ആൻ ബെറിസ്ഫോർഡ് എപ്പിസോഡ്: "വൈൽഡ് ഹോഴ്സസ്"
1993 ജഡ്ജ്മെന്റ് ഡേ: ദിജോൺ ലിസ്റ്റ് സ്റ്റോറി ജീൻ സിഫെർട്ട് TV സിനിമ
1993 ഡബിൾ ഡിസെപ്ഷൻ പമേല സ്പാരോ TV സിനിമ
1993 ജാക്ക് റീഡ്: ബാഡ്ജ് ഓഫ് ഓണർ ജോവാൻ അനറ്റോൾ TV സിനിമ
1993 സ്കാർലെറ്റ് ആന്റ് ബ്ലാക്ക് മാഡം ഡി റെനാൽ TV ലഘുപരമ്പര
1994 ഷാർപ്സ് ഹോണർ ലാ മാർക്വേസ TV സിനിമ
1995 ജോസഫ് റേച്ചൽ TV സിനിമ
1995 ഡോണർ അൺക്നൗൺ ആലീസ് സ്റ്റിൽമാൻ TV സിനിമ
1995 ഡെവിൾസ് അഡ്വക്കേറ്റ് അലസ്സാന്ദ്ര ലോക്കറ്റെല്ലി TV സിനിമ
1996 ഹിഡെൻ ഇൻ അമേരിക്ക ഡീ TV സിനിമ
1997 ഇൻഡെഫൻസിബിൾ: ദി ട്രൂത്ത് എബൗട്ട് എഡ്വാർഡ് ബ്രാനിങൻ റെബേക്ക ഡാലി TV സിനിമ
1998 ക്ലോസ് റിലേഷൻസ് ലൂയിസ് TV ലഘുപരമ്പര
1998 വെൽകം ടു പാരഡോക്സ് ഔറ മെൻഡോസ എപ്പിസോഡ്: "അക്യൂട്ട് ട്രൈയാംഗിൾ"
1999 ഡീപ് ഇൻ മൈ ഹാർട്ട് അനലൈസ് ജർ‌ഗെൻ‌സൺ TV സിനിമ
1999 ബെക്കർ ഡോ. സാന്ദ്ര റഷ് എപ്പിസോഡ്: "ആക്ടിവേറ്റ് യുവർ ചോയിസെസ്"
1999 ഇൻ ദി കമ്പനി ഓഫ് സ്പൈസ് സാറാ ഗോൾഡ് TV സിനിമ
2001 ആറ്റില ഗല്ല പ്ലാസിഡിയ TV ലഘുപരമ്പര
2001 സ്റ്റാർ ട്രെക്ക്: വോയേജർ ബോർഗ് ക്വീൻ എപ്പിസോഡ്: "എൻഡ് ഗെയിം"
2002 സിക്സ് ഫീറ്റ് അണ്ടർ Alma എപ്പിസോഡ്സ്: "ഔട്ട്, ഔട്ട്, ബ്രീഫ് കാൻഡിൽ" ആന്റ് "ദി പ്ലാൻ"
2002 ഡൈനോടോപ്പിയ റോസ്മേരി വാൾഡോ TV ലഘുപരമ്പര
2003 ചിൽഡ്രൺ ഓഫ് ഡൺ ലേഡി ജെസീക്ക TV ലഘുപരമ്പര
2003 ദി ഡെത്ത് ആന്റ് ലൈഫ് ഓഫ് നാൻസി ഈറ്റൺ സ്നബ്ബി ഈറ്റൺ TV സിനിമ
2004 ദി മിസ്റ്ററി ഓഫ് നതാലി വുഡ് മരിയ ഗുർദിൻ TV സിനിമ
2003, 2004 ത്രീറ്റ് മാട്രിക്സ് സെനറ്റർ ലില്ലി റാൻ‌ഡോൾഫ് എപ്പിസോഡ്സ്: "ഫ്ലിപ്പിങ്" ആന്റ് "19 സെക്കൻഡ്സ്"
2005 ഡിനാസ്റ്റി: ദി മേക്കിങ് ഓഫ് എ ഗിൽട്ടി പ്രെഷർ ജോവാൻ കോളിൻസ് TV സിനിമ
2005 ഡെഡ്‌വുഡ് മാഡി 5 എപ്പിസോഡ്സ്
2006 ല & ഓർഡർ: ക്രിമിനൽ ഇൻടെൻറ് ഗില്ലിയൻ ബൂത്ത് എപ്പിസോഡ്: "ഡ്രമ്മ ജിയോകോസോ"
2006 ദി ലൈൻ ഓഫ് ബ്യൂട്ടി റേച്ചൽ ഫെഡൻ TV ലഘുപരമ്പര
2006 The 4400 Sarah എപ്പിസോഡ്സ്: "ഗോൺ: പാർട്ട് 1" ആന്റ് "ഗോൺ: പാർട്ട് 2"
2007 പെർസുയേഷൻ ലേഡി റസ്സൽ TV സിനിമ
2007 ഹീറോസ് ആന്റ് വില്ലൻസ് ലെറ്റിസിയ എപ്പിസോഡ്: "നെപ്പോളിയൻ"
2008 Dirty Sexy Money ജഡ്ജി അലക്സിസ് വീത്ത് എപ്പിസോഡ്: "ദി ഫാമിലി ലോയർ"
2009 മിഡ്സോമർ മർഡേഴ്സ് ജെന്നി ഫ്രേസർ എപ്പിസോഡ്: "സീക്രട്ട്സ് ആന്റ് സ്പൈസ്"
2011 വാൽക്കിംഗ് ദി ഡെഡ് കാരെൻ ഹാർഡിംഗ് എപ്പിസോഡ്സ്: "കേർ: പാർട്ട് 1" ആന്റ് "കേർ: പാർട്ട് 2"
2011 പേജ് എയിറ്റ് എമ്മ ബാരൺ TV സിനിമ
2011 സ്പൂക്ക്സ് എലീന ഗാവ്രിക് 6 എപ്പിസോഡ്സ്
2014 ടൈറാന്റ് അമീറ അൽ ഫായിദ് 20 എപ്പിസോഡ്സ്
2014 NCIS മാർഗരറ്റ് ക്ലാർക്ക് എപ്പിസോഡ്: "സോ ഇറ്റ് ഗോസ്"
2015 ദി സിൻഡിക്കേറ്റ് ലേഡി ഹാസൽവുഡ് 6 എപ്പിസോഡ്സ്
2015 പാർട്ണേഴ്സ് ഇൻ ക്രൈം റീത്ത വന്ദേമയർ എപ്പിസോഡ്സ്: "ദി സീക്രെട്ട് അഡ്വേഴ്സറി: പാർട്ട് 1" ആന്റ് "ദി സീക്രെട്ട് അഡ്വേഴ്സറി: പാർട്ട് 2"
2016/2019 ദി OA നാൻസി ജോൺസൺ Season 1 (2016): 8 എപ്പിസോഡ്സ്
Season 2 (2019): എപ്പിസോഡ്: "ഏയ്ഞ്ചൽ ഓഫ് ഡെത്ത്"
2019 കാർണിവൽ റോ അയോഫ് സിഗാനി Recurring role[5]
  1. "First Contact's Borg Queen - Alice Krige". StarTrek.com (in ഇംഗ്ലീഷ്). Retrieved 2018-05-19.
  2. Alice Krige biodata, Yahoo! Movies; accessed 29 September 2014.
  3. 3.0 3.1 The Alice Krige Home Page biography Archived 13 July 2011 at the Wayback Machine.
  4. 4.0 4.1 "Alice Krige biography and filmography". Tribute.ca. Retrieved 4 November 2013.
  5. Petski, Denise (12 October 2017). "'Carnival Row': Alice Krige & Jared Harris Set To Recur On Amazon's Fantasy Drama Series". Deadline. Retrieved 15 December 2017.
"https://ml.wikipedia.org/w/index.php?title=ആലീസ്_ക്രിഗെ&oldid=3481808" എന്ന താളിൽനിന്ന് ശേഖരിച്ചത്