ആലിസൺ ലോഹ്മാൻ

അമേരിക്കന്‍ ചലചിത്ര നടന്‍

ആലിസൺ മരിയൻ ലോഹ്മാൻ (ജനനം: സെപ്റ്റംബർ 18, 1979)[1][2][3] ഒരു അമേരിക്കൻ നടിയാണ്. 2002ൽ പുറത്തിറങ്ങിയ വൈറ്റ് ഒലീൻഡർ എന്ന ചിത്രത്തിൽ ആസ്ട്രിഡ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയും മാച്ച്സ്റ്റിക് മെൻ (2003), വെയർ ദ ട്രൂത്ത് ലൈസ് (2005), ദ ബിഗ് വൈറ്റ് (2005), നൌസിക്ക ഓഫ് ദ വാലി ഓഫ് ദ വിൻഡ് (2005), ഫ്ലിക്ക (2006) തുടങ്ങിയ ചിത്രങ്ങളിൽ അഭിനിയിക്കുകയും ചെയ്തു. സാം റൈമിയുടെ ഡ്രാഗ് മീ ടു ഹെൽ (2009) എന്ന ചിത്രത്തിലെ ക്രിസ്റ്റീൻ ബ്രൗൺ എന്ന കഥാപാത്രമായിരുന്നു ഏറ്റവും ശ്രദ്ധേയമായത്. കൂടാതെ ബിഗ് ഫിഷ് (2003), ബെയൊവുൾഫ് (2007), ഗെയിമർ (2009) എന്നീ ചിത്രങ്ങളിൽ അപ്രധാന വേഷങ്ങളിലും അഭിനയിച്ചിരുന്നു. ടക്കർ, പസഡെന തുടങ്ങിയ ടെലിവിഷൻ ഷോകളിലും അവർ തന്റെ സാന്നിദ്ധ്യമറിയിച്ചിരുന്നു.

ആലിസൺ ലോഹ്മാൻ
ആലിസൺ ലോഹ്മാൻ (2011)
ജനനം
Alison Marion Lohman

(1979-09-18) സെപ്റ്റംബർ 18, 1979  (44 വയസ്സ്)
തൊഴിൽActress
സജീവ കാലം1998–2009
2012–present
ജീവിതപങ്കാളി(കൾ)
(m. 2009)
കുട്ടികൾ2

ആദ്യകാലജീവിതം തിരുത്തുക

മിന്നെസോട്ടവാസിയായ വാസ്തുശിൽപി ഗാരി ലോഹ്മാന്റെയും ഒരു ബേക്കറി ഉടമയായിരുന്ന ഡയാനെയുടേയും (മുമ്പ്, ഡൺഹാം) മകളായി കാലിഫോർണിയയിലെ പാം സ്പ്രിംഗ്സിലാണ് ആലിസൺ ലോഹ്മാൻ ജനിച്ചതും വളർന്നതും.[4][5] അവർക്ക് റോബർട്ട് എന്ന പേരിൽ ഒരു ഇളയ സഹോദരൻ (ജനനം 1982) കൂടിയുണ്ട്.[6] മങ്ക്, ക്ളിന്റ് എന്നീ പേരുകളിൽ അവർക്കു രണ്ടു പൂച്ചകളുണ്ട്.[7] തന്റെ ഒൻപതാമത്തെ വയസ്സിൽ അവർ പാം ഡിസേർട്ടിലെ മക്കാലം തിയേറ്ററിൽ ദ സൌണ്ട് ഓഫ് മ്യൂസിക്ക് എന്ന സംഗീതനൃത്ത നാടകത്തിൽ ഗ്രെറ്റിൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. രണ്ടു വർഷങ്ങൾക്കു ശേഷം, ആനി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ പേരിൽ "ഒരു സംഗീത നാടകത്തിലെ (മ്യൂസിക്കൽ) ഏറ്റവും ശ്രദ്ധേയയായ നടിക്കുള്ള" ഡസർട്ട് തീയേറ്റർ ലീഗിന്റെ അവാർഡ് ലഭിച്ചിരുന്നു. 17 വയസ്സായപ്പോൾ, ലോഹാൻ 12 വ്യത്യസ്ത നിർമ്മാണക്കമ്പനികളിലൂടെ രംഗത്ത് പ്രത്യക്ഷപ്പെടുകയും ഡസർട്ട് സിംഫണിയുടേയും ഫ്രാങ്ക് സിനാട്ര, ബോബ് ഹോപ്പ്, എന്നിവരുടേയും താൽപര്യപ്രകാരം ഒരു പിന്നണി ഗായികയായും ജോലി ചെയ്തിരുന്നു.

മുതിർന്നതിനു ശേഷം നാഷണൽ ഫൗണ്ടേഷൻ ഫോർ അഡ്വാൻസ്മെന്റ് ഇൻ ദി ആർട്ട്സിന്റെ പുരസ്കാരം ലഭിച്ചിക്കുകയും ടിഷ് സ്കൂൾ ഓഫ് ദ ആർട്ട്സിൽ ചേരുന്നതിനുള്ള അവസരം ലഭിച്ചിരുന്നെങ്കിലും ലോഹ്മാന് അതു നിരസിച്ചിരുന്നു.

ഔദ്യോഗികജീവിതം തിരുത്തുക

1997-ൽ ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയശേഷം അഭിനയജീവിതം സ്വപ്നം കണ്ട ലോഹ്മാൻ തന്റെ ലാവണം ലോസ് ഏഞ്ചൽസിലേക്ക് മാറ്റി.[8]

പിന്നീടുള്ള ഏതാനും വർഷങ്ങളിൽ സയൻസ് ഫിക്ഷൻ അടിസ്ഥാനമാക്കിയുള്ള ബി-സിനിമകളായ (കുറഞ്ഞ ബജറ്റിലുള്ള വാണിജ്യ സിനിമ) ക്രേജ്! ദി സീ മോൺസ്റ്റർ, പ്ലാനറ്റ് പട്രോൾ തുടങ്ങിയവയിലും ഷെയറിംഗ് ദി സീക്രട്ട് പോലെയുള്ള ടെലിവിഷൻ നിർമ്മാണോദ്യമങ്ങളിലും ഡെലിവറിംഗ് മിലോ, ദ മില്യൺ ഡോളർ കിഡ് പോലെയുള്ള കുട്ടികളടെ സിനിമകളിലും വേഷമിട്ടിരുന്നു. വൈറ്റ് ബോയ് എന്ന ഡാർക്ക് അർബൻ നാടകത്തിലും ലോഹ്മാന് അഭിനയിച്ചിരുന്നു.

ജാനറ്റ് ഫിറ്റ്ച്ചിന്റ നോവലിനെ ആസ്പദമാക്കി പീറ്റർ‍ കോസ്മിൻസ്കി സംവിധാനം ചെയ്ത വൈറ്റ് ഓലീൻഡർ എന്ന ചിത്രത്തിൽ മിഷേൽ പിഫീഫർ, റോബിൻ റൈറ്റ് പെൻ, റെനീ സെൽവെഗർ എന്നിവരോടൊപ്പം അഭിനയിച്ചിരുന്നു. ഈ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടുവെങ്കിലും (1,510 തിയേറ്ററുകളിൽ $ 5.6 മില്ല്യൺ മാത്രം നേടി), ചിത്രം ഉദാരമായ അവലോകനങ്ങൾ നേടുകയും, ലോഹ്മാന്റെ ഈ ചിത്രത്തിലെ പ്രകടനം നിരൂപകരുടെ മുക്തകണ്ഠമായ പ്രശംസ നേടിയതോടൊപ്പം മാധ്യമങ്ങൾ ലോഹ്മാന്റെ കഥാപാത്രത്തെ പ്രകീർത്തിക്കുകയും ചെയ്തു.[9] തുടർന്നുള്ള വർഷം, റിഡ്‍ലീ സ്കോട്ട് സംവിധാനം ചെയ്ത മാച്ച്സ്റ്റിക് മെനിൽ നിക്കോളാസ് കേജ്, സാം റോക്ൿവെൽ എന്നിവരോടൊപ്പം അഭിനയിച്ചു. ഒരു ബോക്സ് ഓഫീസ് വിജയമായിരുന്നില്ലെങ്കിൽപ്പോലും ഇതിലെ കഥാപാത്രം ലോഹ്മാന് നിരൂപക പ്രശംസ നേടിക്കൊടുക്കുന്നതിനു കാരണമായി.

അഭിനയജീവിതം തിരുത്തുക

സിനിമകൾ തിരുത്തുക

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1998 Kraa! The Sea Monster കർട്ടിസ്
1999 പ്ലാനറ്റ് പട്രോൾ പട്രോൾമാൻ കർട്ടിസ്
1999 The Auteur Theory ടീൻ റോസ്മേരി - എലിയട്ടിൻറെ സിനിമ
1999 Thirteenth Floor ഹണി ബിയർ ഗേൾ
2000 The Million Dollar Kid കോർട്നി ഹണ്ടർ
2001 Alex in Wonder കമേലിയ
2001 Delivering Milo മിസ്. മഡെലിൻ
2002 White Oleander ആസ്ടിഡ് മഗനൂസ്സൻ Young Hollywood Award for Superstar of Tomorrow

Nominated–Phoenix Film Critics Society Award for Best Newcomer

2002 White Boy ആമി
2003 Big Fish യംഗ് സാന്ദ്ര ടെംപിൾടൺ
2003 Matchstick Men ഏഞ്ചല
2005 Nausicaä of the Valley of the Wind Nausicaä (voice) English dub
2005 The Big White ടിഫാനി
2005 Where the Truth Lies Karen O'Connor
2006 Delirious K'harma Leeds
2006 Flicka Katy McLaughlin
2007 Beowulf Ursula
2007 Things We Lost in the Fire കെല്ലി
2009 Gamer Trace
2009 Drag Me to Hell Christine Brown Nominated–Detroit Film Critics Society Award for Best Actress

Nominated–Saturn Award for Best Actress Nominated–MTV Movie Award for Best Frightened Performance

2015 The Vatican Tapes Psych Patient
2016 Urge Mother
2016 Officer Downe Sister Blister

ടെലിവിഷൻ തിരുത്തുക

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1998 പസഫിക ബ്ലൂ മോളി Episode: "Seduced"
1998 7th ഹെവൻ ബാർബറ Episode: "Let's Talk About Sex"
1999 ക്രൂസേഡ് ക്ലെയർ Episode: "The Long Road"
1999 സേഫ് ഹാർബർ ഹെയ്ലി 4 episodes
2000 ഷെയറിംഗ് ദ സീക്രട്ട് ബെത്ത് മോസ് Television film
2000–2001 ടക്കർ മക്കെന്ന റീഡ് 13 episodes
2001–2002 പസാഡെന ലിലി മക്അല്ലിസ്റ്റെർ 13 episodes

അവലംബം തിരുത്തുക

  1. "Alison Lohman's pixie face masks the inner adult" Archived 2014-04-15 at the Wayback Machine., By Ron Dicker, Baltimore Sun, September 18, 2003
  2. "Alison Lohman Biography" Archived 2016-03-04 at the Wayback Machine. By Rebecca Murray, About.com.
  3. Alison Lohman Biography (1979–), Film Reference
  4. Alison Lohman Biography (1979–), Film Reference
  5. Lammers, Tim (സെപ്റ്റംബർ 11, 2003). "@ The Movies Interviews: Ridley Scott, Alison Lohman". Lifewhile.com. Archived from the original on ജൂലൈ 13, 2011. Retrieved ഓഗസ്റ്റ് 28, 2010.
  6. Alison Lohman Biography – Yahoo! Movies
  7. Hart, Hugh (October 22, 2006). "San Francisco Chronicle". Horse sense helps Lohman in 'Flicka'. Archived from the original on 2012-05-23. Retrieved October 22, 2006.
  8. Hart, Hugh (October 22, 2006). "San Francisco Chronicle". Horse sense helps Lohman in 'Flicka'. Archived from the original on 2012-05-23. Retrieved October 22, 2006.
  9. Hart, Hugh (October 22, 2006). "San Francisco Chronicle". Horse sense helps Lohman in 'Flicka'. Archived from the original on 2012-05-23. Retrieved October 22, 2006.
"https://ml.wikipedia.org/w/index.php?title=ആലിസൺ_ലോഹ്മാൻ&oldid=4022259" എന്ന താളിൽനിന്ന് ശേഖരിച്ചത്