ആലിസൈക്ലിക് സംയുക്തങ്ങൾ
ആലിഫാറ്റിക്കും വലയആകൃതിയിലുള്ളതുമായ ഓർഗാനിക് സംയുക്തങ്ങൾക്ക് പറയുന്ന പേരാണ് ആലിസൈക്ലിക് സംയുക്തങ്ങൾ. ഇവയിൽ ഒന്നോ അതിലധികമോ കാർബൺ വലയങ്ങൾ ഉണ്ടായിരിക്കും. ഇവ പൂരിതമോ അപൂരിതമോ ആയ സംയുക്തങ്ങളായിരിക്കും. ഇവയ്ക്ക് ആരോമാറ്റിക് സ്വഭാവം ഉണ്ടായിരിക്കുകയില്ല. ആലിസൈക്ലിക് സംയുക്തങ്ങളിൽ സാധാരണയായി ഒന്നോ അതിലധികമോ ആലിഫാറ്റിക് ഉപവാലുകൾ കാണാം.
ഏറ്റവും ലളിതമായ ആലിസൈക്ലിക് സംയുക്തങ്ങൾ മോണോസൈക്ലിക് സൈക്ലോആൽക്കേനുകളാണ്. സൈക്ലോപ്രൊപ്പേൻ, സൈക്ലോബ്യൂട്ടേൻ, സൈക്ലോപെന്റേൻ, സൈക്ലോഹെക്സേൻ, സൈക്ലോഹെപ്റ്റേൻ, സൈക്ലോഒക്റ്റേൻ എന്നിങ്ങനെയുള്ളവായാണിവ. ബൈസൈക്ലിക് ആൽക്കേനുകൾ എന്നാൽ ബൈസൈക്ലോഅൺഡെക്കേൻ, ഡെക്കാലിൻ, ഹൌസേൻ തുടങ്ങിയവയാണ്. പോളിസൈക്ലിക് ആൽക്കേനുകളൽ ക്യുബേൻ, ബാസ്ക്കറ്റേൻ, ടെട്രാഹെഡ്രേൻ തുടങ്ങിയവ ഉൾപ്പെടുന്നു.
ഒരു കാർബൺ ആറ്റം മുഖേന പരസ്പരം ബന്ധപ്പെട്ടിട്ടുള്ള രണ്ട് വലയങ്ങളുള്ള സംയുക്തങ്ങളാണ് സ്പിരോ സംയുക്തങ്ങൾ.
ബാൾഡ്‍വിൻസ് നിയമങ്ങളുപയോഗിച്ച് വിവിധ ആലിസൈക്ലിക് സംയുക്തങ്ങളിലെ വലയനിർമ്മിതി പ്രവചിക്കാൻ സാധിക്കും.
ആലിസൈക്ലിക് സംയുക്തങ്ങളിലെ ഗവേഷണത്തിന് ഓട്ടോ വല്ലാച്ച് എന്ന ജർമ്മൻ ശാസ്ത്രജ്ഞന് 1910 ൽ രസതന്ത്രത്തിലെ നോബൽസമ്മാനം ലഭിച്ചിട്ടുണ്ട്.
സൈക്ലോആൽക്കീൻസ്
തിരുത്തുകസൈക്ലോപ്രൊപ്പീൻ, സൈക്ലോബ്യൂട്ടീൻ, സൈക്ലോപെന്റീൻ, സൈക്ലോഹെക്സീൻ, സൈക്ലോഹെപ്റ്റീൻ, സെക്ലോഒക്റ്റീൻ തുടങ്ങിയവയെല്ലാം മോണോസൈക്ലിക്ക് സൈക്ലോആൽക്കീനുകൾ ആണ്. നോർബോണേൻ, നോർബോണഡീൻ തുടങ്ങിയവയെല്ലാം ബൈസൈക്ലിക് ആൽക്കീനുകളാണ്.