ആലപ്പി വിവേകാനന്ദൻ

ആലപ്പി വിവേകാനന്ദൻ: സംഗീതസംവിധായകൻ

മലയാളനാടകവേദിയിലെ ഒരു സംഗീതജ്ഞനാണ് ആലപ്പി വിവേകാനന്ദൻ. മികച്ചനാടകസംഗീതസംവിധായകനുള്ള കേരളസംഗീതനാടകഅക്കാദമി അവാർഡ് അഞ്ചുതവണ ഇദ്ദേഹത്തിനു ലഭിച്ചു. അഞ്ഞൂറിലധികം നാടകങ്ങൾക്കും, ഒട്ടേറെ ഭക്തിഗാനആൽബങ്ങൾക്കും, ആലപ്പി വിവേകാനന്ദൻ സംഗീതം നൽകിയിട്ടുണ്ട്.[1]

ജീവിതരേഖ

തിരുത്തുക

ആലപ്പുഴ ജില്ലയിലെ പുന്നപ്ര തൈപ്പറമ്പിൽ വാസുവിന്റെയും ദേവകിയുടെയും മകനായി ജനിച്ചു. 1952ൽ അഞ്ചാം വയസ്സിൽ പറവൂർ പനയകുളങ്ങര എൽ.പി. സ്‌കൂളിൽ ഗണകൻ ഗോപിനാഥനൊരുക്കിയ കാക്കരശ്ശി നാടകത്തിൽ പാടിയഭിനയിച്ചു. അതിനുശേഷം തമ്പി ഭാഗവതർ, ഗോവിന്ദൻ ഭാഗവതർ എന്നിവരുടെകീഴിൽ സംഗീതമഭ്യസിച്ചു. പതിന്നാലു വയസ്സുവരെ യംഗ്‌മെൻ മ്യൂസിക് അസോസിയേഷനിലൂടെ (വൈ.എം.എം.എ.) പലയിടങ്ങളിൽ ഗാനമേളകളവതരിപ്പിച്ചു.[1]

പതിനാറാം വയസ്സിൽ തബല വിദ്വാൻ ആലപ്പി ഉസ്മാന്റെകീഴിൽ തബലയഭ്യസിച്ചു. 1966ൽ ആലപ്പി തിയേറ്റഴ്‌സിലൂടെ പ്രൊഫഷണൽ തബലിസ്റ്റായിമാറി. തുടർന്ന് 1970ൽ കെ.പി.എ.സി.യിൽ തബലിസ്റ്റായി പ്രവർത്തിച്ചു. 1974ൽ കേരള ആർട്ട്‌സ് തിയേറ്റഴ്‌സിന്റെ നാടകത്തിലെ എ.പി.ഗോപാലൻരചിച്ച ഗാനങ്ങൾക്കു സംഗീതംനല്കി, ആദ്യമായി പ്രൊഫഷണൽ നാടകരംഗത്തു സംഗീതസംവിധായകനായി. 1500ലധികം ഗാനങ്ങൾക്ക് ഇദ്ദേഹം നൽകിയിട്ടുണ്ട്. വയലാർ, ഒ.എൻ.വി, കൈതപ്രം ദാമോദരൻ നമ്പൂതിരി, ഏറ്റുമാനൂർ സോമദാസ്, തിക്കുറിശ്ശി സുകുമാരൻ നായർ, ഏഴാച്ചേരി രാമചന്ദ്രൻ, രാജീവ് ആലുങ്കൽ എന്നിവരുടെ രചനകൾക്ക് ഇദ്ദേഹം സംഗീതംനൽകിയിട്ടുണ്ട്.[1]

1989ൽ ചലച്ചിത്രസംവിധായകൻ വിനയൻ സംവിധാനംചെയ്ത സൂപ്പർസ്റ്റാർ എന്ന മലയാളചലച്ചിത്രത്തിനും സംഗീതംനൽകിയിട്ടുണ്ട്. ടെലിഫിലിമുകൾക്കും കാസറ്റുകൾക്കും വിവേകാനന്ദൻ സംഗീതംനൽകിയിട്ടുണ്ട്.[1]

പുരസ്കാരങ്ങൾ

തിരുത്തുക
  • മികച്ച നാടക സംഗീത സംവിധായകനുള്ള കേരള സംഗീതനാടക അക്കാദമി അവാർഡ്[2] 5 പ്രാവശ്യം നേടി.[1]
  • 2010-ൽ കണ്ണൂർ മുതൽ തിരുവനന്തപുരം വരെ പല സ്ഥലങ്ങളിലായി നടന്ന പ്രൊഫഷണൽ നാടക മത്സരങ്ങളിൽ ഇരുപതുസ്ഥലത്ത് സംഗീത മികവിന് അംഗീകാരം ലഭിച്ചു.[1]
  1. 1.0 1.1 1.2 1.3 1.4 1.5 "നാടകംതെളിച്ച സംഗീതജീവിതം". മാതൃഭൂമി. 2011 ഫെബ്രുവരി 28. Archived from the original on 2013-08-22. Retrieved 2013 ഓഗസ്റ്റ് 22. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  2. "കേരള സംഗീതനാടക അക്കാദമി പുരസ്കാരം". കേരള സംഗീതനാടക അക്കാദമി. Archived from the original on 2013-08-22. Retrieved 2013 ഓഗസ്റ്റ് 22. {{cite news}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ആലപ്പി_വിവേകാനന്ദൻ&oldid=3972358" എന്ന താളിൽനിന്ന് ശേഖരിച്ചത്