പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ പെരിങ്ങര പഞ്ചായത്തിൽ ഉൾപ്പെട്ടിരിക്കുന്ന കാർഷിക ഗ്രാമമാണ് ആലംതുരുത്തി. പത്തനംതിട്ട ജില്ല-കോട്ടയം-ആലപ്പുഴ ജില്ലകളുടെ സംഗമ ഗ്രാമമാണിത്. ചങ്ങനാശ്ശേരിയ്ക്കും തിരുവല്ലയ്ക്കും ഇടയിലാണ് ഈ ഗ്രാമം.

ചരിത്രം തിരുത്തുക

വർഷത്തിൽ ആറുമാസത്തിലധികം വെള്ളത്താൽ നിറഞ്ഞുകിടക്കുന്ന നെൽപ്പാങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന തുരുത്താണ് ഈ ഗ്രാമം.ആലംതുരുത്തിയെന്ന പേരിനു കാരണം ഇത് ആൽമരങ്ങൾ നിന്നിരുന്ന തുരുത്ത് ആയതിനാലാണെന്ന് പറയപ്പെടുന്നു. അതി പ്രാചീനമായ ഒരു ആൽ (കൊച്ചാൽ) ഇന്നും വെള്ളം നിറഞ്ഞ പാടത്തിനു നടുവിൽ നിൽക്കുന്നത് ഇതിനു തെളിവാണ്.

ആദന്മാർ (ബൗദ്ധന്മാർ) വസിച്ചിരുന്നതിനാലാണ് ഈ പേരു വന്നതെന്നും പറയപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=ആലന്തുരുത്തി&oldid=3931494" എന്ന താളിൽനിന്ന് ശേഖരിച്ചത്