പാരമ്പര്യത്തിന്റെ തനിമയും മഹിമയും ഒട്ടും ചോരാതെ കാലത്തിന്റെ മാറ്റങ്ങളുൾക്കൊണ്ട് ഇരുന്നൂറിലധികം വിദ്യാർത്ഥികളുമായി മുന്നേറുന്ന കേരളത്തിലെ അപൂർവ്വം ദർസുകളിലൊന്നാണ് ആലത്തൂർപടി ദർസ്. മലപ്പുറം ജില്ലയിലെ പൊടിയാട് (ആലത്തൂർപടി) ദർസ് കൊണ്ട് ചരിത്രം രചിച്ച നാടാണ്. കേരളത്തിലെ തലയെടുപ്പുള്ള ഒട്ടേറെ പണ്ഡിതൻമാർ ഇവിടെ ദർസ് നടത്തിയവരാണ്. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നായകൻ നെല്ലിക്കുത്ത് ആലി മുസ്ലിയാർ, സമസ്ത സ്ഥാപകനേതാവ് അരിപ്ര മൊയ്തീൻ ഹാജി, കിടങ്ങയം ഇബ്രാഹിം മുസ്ലിയാർ, കുട്ടി മുസ്ലിയാർ, കെ. സി ജമാലുദ്ദീൻ മുസ്ലിയാർ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പണ്ഡിതമഹത്തുക്കളാൽ ഖ്യാതി നേടിയതാണ് ആലത്തൂർപടിയും അവിടത്തെ ദർസും.[1][2][3] മർഹൂം കെ സി ഉസ്താദിന് ശേഷം, ഇരുപത് വർഷമായി ദർസിന് നേതൃത്വം നൽകുന്നത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും [4][5] സമസ്ത കേരള ജംഇയ്യത്തുൽ മുദരിസീൻ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി മികച്ച മുദരിസിനുള്ള മർഹൂം സയ്യിദ് മുഹമ്മദലി ശിഹാബി തങ്ങൾ സ്മാരക അവാർഡ് ജേതാവുമായ ഉസ്താദ് സി കെ അബ്ദുറഹ്മാൻ ഫൈസി അരിപ്രയാണ്.[6][7][8]

ആലത്തൂർപടി ദർസ്
ആലത്തൂർപടി ദർസിന്റെ രാത്രി കാല ആകാശ ദൃശ്യം
Address
Alathurpadi, Melmuri

Malappuram
,
Kerala
676505

ഇന്ത്യ
നിർദ്ദേശാങ്കം11°04′18″N 76°04′27″E / 11.071539230450451°N 76.07414547330625°E / 11.071539230450451; 76.07414547330625
വിവരങ്ങൾ
TypeHigher Education
മതപരമായ ബന്ധം(കൾ)സമസ്ത കേരള ജംഇയ്യത്തുൽ ഉലമ
Head teacherസി.കെ മുഹമ്മദ് അബ്ദുറഹ്മാൻ ഫൈസി അരിപ്ര
Student Union/AssociationAlathurpadi Dars Students' Association (ADSA)
Publicationദർശനം, അസ്സഹ്‌റ
പൂർവ്വ വിദ്യാർത്ഥികളുട പേര്സുഫ്ഫ
വെബ്സൈറ്റ്

അവലംബം തിരുത്തുക

  1. "45,000 സ്‌ക്വയർ ഫീറ്റ്, 7000 ത്തിലധികം പേർക്ക് ഒരുമിച്ച് നിസ്‌കരിക്കാം; മലപ്പുറത്ത് അത്യാധുനിക മസ്ജിദ്, വീഡിയോ കാണാം". Retrieved 2023-04-12.
  2. "മലപ്പുറത്ത് അത്യാധുനിക മസ്ജിദ്". Retrieved 2023-04-12.
  3. TwoCircles.net (2010-01-06). "System of Islamic education in Kerala" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-04-12.
  4. "സമസ്ത മുശാവറയിലേക്ക് ഏഴു പുതിയ അംഗങ്ങൾ" (in ഇംഗ്ലീഷ്). 2022-10-14. Retrieved 2023-04-12.
  5. ലേഖകൻ, മാധ്യമം (2022-10-13). "സമസ്ത കേരള ജംഇയ്യത്തുൽ ഉലമ: ഭാരവാഹികളെ തെരഞ്ഞെടുത്തു | Madhyamam". Retrieved 2023-04-12.
  6. web, Ifshaussunna Islamic. "നാൽപ്പത്തി അയ്യായിരം സ്ക്വയർ ഫീറ്റ്, 7000 ലധികം പേർക്ക് ഒരുമിച്ച് നിസ്കാര സൗകര്യം, കേരളത്തിലെ ഏറ്റവും വലിയ ദർസും ഇവിടെ; ആലത്തൂർപടി ജുമാമസ്ജിദ് ഇന്ന് ഉദ്ഘാടനം". Retrieved 2023-04-12.
  7. "പാരമ്പര്യത്തിന്റെ തനിമയും മഹിമയും ഒട്ടും ചോരാതെ ആലത്തൂർപടി ദർസ്" (in malayalam). Archived from the original on 2023-04-12. Retrieved 2023-04-12.{{cite web}}: CS1 maint: unrecognized language (link)
  8. നെറ്റ്‌വർക്ക്, റിപ്പോർട്ടർ (2022-10-14). "സമസ്ത കേരള ജംഇയ്യത്തുൽ ഉലമ: ഭാരവാഹികളെ തെരഞ്ഞെടുത്തു". Archived from the original on 2023-04-12. Retrieved 2023-04-12.
"https://ml.wikipedia.org/w/index.php?title=ആലത്തൂർപടി_ദർസ്&oldid=4076532" എന്ന താളിൽനിന്ന് ശേഖരിച്ചത്