ആലത്തിയൂർ

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിൽ മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് ആലത്തിയൂർ (Alathiyur). തിരൂരിൽ നിന്നും 6 കിലോമീറ്റർ തെക്കായാണ് ആലത്തിയൂർ സ്ഥിതിചെയ്യുന്നത്. പ്രശസ്ത ജോതിഷൻ ഗോവിന്ദ ഭട്ടതിരി 1237 ൽ ഈ ഗ്രാമത്തിലാണ് ജനിച്ചത്. പ്രസിദ്ധ ഹൈന്ദവ ദേവാലയമായ ആലത്തിയൂർ ഹനുമാൻ ക്ഷേത്രം ഈ ഗ്രാമത്തിലാണ് സ്ഥിതിചെയ്യുന്നത്.

Alathiyur

ആലത്തിയൂർ

Capital City of Thavanoor Legislative Assembly
City
Nickname(s): 
Alathiyur
Country India
StateKerala
DistrictMalappuram
ഭരണസമ്പ്രദായം
 • ഭരണസമിതിTriprangode village
•റാങ്ക്1
English,Malayalam,Hindi,Manglish
 • Malayalam,EnglishMalayalam, English
സമയമേഖലUTC+5:30 (IST)
PIN
676102
Telephone code0494-256****
വാഹന റെജിസ്ട്രേഷൻKL-55
Nearest cityTirur
Lok Sabha constituencyponnani
Civic agencyTriprangode village
ആലത്തിയൂർ ഹനുമാൻ കാവ്

അടുത്തുള്ള സ്ഥലങ്ങൾ

തിരൂർ -6 കിലോമീറ്റർ

പൊന്നാനി -14 കിലോമീറ്റർ

തൃപ്രങ്ങോട്ട് ശിവക്ഷേത്രം-1.5 കിലോമീറ്റർ (പ്രധാന ക്ഷേത്രം)

ആലത്തിയൂർ പെരുംതൃക്കോവിൽ ശ്രീരാമ-ഹനുമാൻ ക്ഷേത്രം -1.5 കിലോമീറ്റർ (പ്രധാന ക്ഷേത്രം)

സംസ്കാരം തിരുത്തുക

ഈ പ്രദേശത്ത്  കൂടുതലും മുസ്ലീങ്ങളാണ് താമസിക്കുന്നത്, അതു കൊണ്ടുതന്നെ ദഫ് മുട്ട്, കോൽക്കളി, അറവനമുട്ട് എന്നിവയാണ് പ്രദേശത്തെ പ്രധാന നാടൻ കലകൾ. പള്ളികളുടോടു ചേർന്നുള്ള ഗ്രന്ഥശാലകൾ ഇസ്ലാമിക പഠനങ്ങൾക്ക് സഹായകമാണ്. അത്തരം ലൈബ്രറികളിൽ സൂക്ഷിച്ചിട്ടുള്ള പുസ്തകങ്ങൾ മിക്കതും അറബിമലയാളത്തിലുള്ളവയാണ്. ഹിന്ദു ന്യൂനപക്ഷ  പ്രദേശമായ ഇവിടെ ഹിന്ദുപാരമ്പര്യ രീതിയിലുള്ള ഉത്സവങ്ങളും ആഘോഷങ്ങളും ഉണ്ടാകാറുണ്ട്.[1]. ആലത്തിയൂർ നമ്പി ഇല്ലം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.

 
ആലത്തിയൂർ നമ്പി ഇല്ലം

യാത്ര തിരുത്തുക

ഈ ഗ്രാമത്തെ ഇന്ത്യയുടെ ഇതര ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നത് തിരൂർ പട്ടണം മുഖേനയാണ്. തിരൂരിൽ നിന്നും വടക്കു ഭാഗത്തേക്കു പോകുന്ന ദേശീയ പാത No.66 ഗോവ, മുംബൈ എന്നിവിടങ്ങളിലേക്ക് ബന്ധിപ്പിക്കുന്നു. തിരൂരിൽ നിന്നും തെക്കു ഭാഗത്തേക്കു പോകുന്ന ദേശീയ പാത No.966 പാലക്കാട്, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് ബന്ധിപ്പിക്കുന്നു.  അടുത്തുള്ള വിമാനത്താവളം കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളവും റെയിൽവേസ്റ്റേഷൻ തിരൂർ റെയിൽവേസ്റ്റേഷനുമാണ്.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ആലത്തിയൂർ&oldid=3565843" എന്ന താളിൽനിന്ന് ശേഖരിച്ചത്