ആറ്റുദർഭ
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഗ്രാമിനേ സസ്യകുടുംബത്തില്പെട്ട ഒരിനം പുല്ല്. ശാസ്ത്രനാമം: ഡെസ്മോസ്റ്റാക്കിയ ബൈപിന്നേറ്റ (Desmostachya bipinnata). ആറ്റുതീരങ്ങളിൽ ധാരാളമായി കാണപ്പെടുന്നതിനാലും ദർഭപ്പുല്ലിനോടു സാമ്യമുള്ള ഇലകളുള്ളതിനാലുമാണ് ഇതിന് ആറ്റുദർഭ എന്ന പേരുണ്ടായിട്ടുള്ളത്. ഒന്നു മുതൽ ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇവ ഏകവർഷികളാണ്. പൂങ്കുലകൾ വെളുത്തനിറത്തോടുകൂടിയതും കുതിരവാലിന്റെ ആകൃതിയുള്ളവയുമാണ്. പൂന്തണ്ടുകൾ നീണ്ടതാണ്. അരികൾ ചെറുതും ചുവന്ന നിറത്തോടുകൂടിയതും ആയിരിക്കും.
ആറ്റുദർഭ | |
---|---|
Desmostachya bipinnata (right plant) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
ക്ലാഡ്: | Commelinids |
Order: | പൊവേൽസ് |
Family: | പൊവേസീ |
Genus: | Desmostachya |
Species: | D. bipinnata
|
Binomial name | |
Desmostachya bipinnata | |
Synonyms[2] | |
|
ആറ്റുദർഭ് പുരമേയാനും പായുണ്ടാക്കാനും കന്നുകാലികളെ തീറ്റുന്നതിനും ഉപയോഗിക്കപ്പെടുന്നു. ഇതൊരു ഔഷധച്ചെടികൂടിയാണ്. ശ്രമം, ശോഷം, അരോചകം, ആമദോഷം, രക്തപിത്തം തുടങ്ങിയ രോഗങ്ങൾക്ക് ഔഷധമായും ഉപയോഗിക്കാറുണ്ട്. ശുക്ലവൃദ്ധിക്കും നന്നെന്ന് ആയുർവേദത്തിൽ പറഞ്ഞിരിക്കുന്നു. [3]
അവലംബം
തിരുത്തുക- ↑ Lansdown, R.V. (2013). "Desmostachya bipinnata". IUCN Red List of Threatened Species. 2013: e.T13579796A13596921. Retrieved 27 May 2020.
- ↑ 2.0 2.1 "Desmostachya bipinnata". Plants of the World Online. Royal Botanic Gardens, Kew. Retrieved 27 May 2020.
- ↑ മലയാളം സർവവിഞ്ജാനകോശം Vol III Page - 336; State Institute of Encyclopaedic Publication, TVM.