ആമി ജോ ജോൺസൺ
ആമി ജോ ജോൺസൺ (ജനനം: ഒക്ടോബർ 6, 1970) അമേരിക്കൻ-കനേഡിയൻ നടി, ചലച്ചിത്ര നിർമ്മാതാവ്, ഗായിക, ഗാനരചയിതാവ്, സംവിധായിക എന്നീ നിലകളിൽ പ്രശസ്തായായ വനിതയാണ്. ഒരു അഭിനേത്രിയെന്ന നിലയിൽ, മൈറ്റി മോർഫിൻ പവർ റേഞ്ചേഴ്സ് എന്ന കുട്ടികളുടെ ടെലിവിഷൻ പരമ്പരയിലെ കിംബർലി ഹാർട്ട്, ഫെലിസിറ്റിയിലെ ജൂലി എമ്രിക്, ഫ്ലാഷ് പോയിന്റിലെ ജൂൾസ് കാലഘൻ എന്നീ കഥാപാത്രങ്ങളിലൂടെയാണ് ആമി ജോൺസൺ അറിയപ്പെടുന്നത്.
ആമി ജോ ജോൺസൺ | |
---|---|
ജനനം | Hyannis, Massachusetts, U.S. | ഒക്ടോബർ 6, 1970
പൗരത്വം | American (1970–present) Canadian (2015–present) |
തൊഴിൽ | Actress, singer, songwriter, musician, director |
സജീവ കാലം | 1993–present |
അറിയപ്പെടുന്നത് | Kimberly Hart in Mighty Morphin Power Rangers |
ജീവിതപങ്കാളി(കൾ) | Olivier Giner
(m. 2009; div. 2017) |
കുട്ടികൾ | 1 |
വെബ്സൈറ്റ് | amyjojohnson |
ആദ്യകാലം
തിരുത്തുകആമി ജോ ജോൺസൺ 1970 ഒക്ടോബർ 6 ന് മസാച്യുസെറ്റ്സിലെ ഹ്യാനിസിൽ കാർ വിൽപ്പനക്കാരനായ ഗ്രെയ്ഗ് ജോൺസൺ സീനിയറിന്റേയും വസ്ത്രനിർമ്മാണക്കലവറയുടെ മാനേജരായിരുന്ന ക്രിസ്റ്റിൻ ജോൺസന്റെയും (മരണം. 1998) പുത്രിയായി ജനിച്ചു. ഗ്രെയ്ഗ് ജോൺസൺ, ജൂനിയർ, ജൂലി ജോൺസൺ-ക്ലാരി എന്നിങ്ങനെ അവർക്ക് രണ്ട് സഹോദരങ്ങളുണ്ട്.[1] ഹ്യാനിസിൽ ജനിച്ച ജോൺസൺ മസാച്യുസെറ്റ്സിലെ ഡെന്നിസിൽ വളരുകയും ഡെന്നിസ്-യർമൗത്ത് റീജിയണൽ ഹൈസ്കൂളിൽ വിദ്യാഭ്യാസത്തിനു ചേരുകയുമുണ്ടായി.[2] ബാല്യകാലത്ത് അവർ ജിംനാസ്റ്റിക്സ് പഠിച്ചിരുന്നു.
ഔദ്യോഗികജീവിതം
തിരുത്തുകനടനം
തിരുത്തുകഅഭിനയ ജീവിതത്തിനിടംതേടി ജോൺസൺ തന്റെ 18-ആമത്തെ വയസിൽ ന്യൂയോർക്ക് നഗരത്തിലേയ്ക്കു താമസം മാറ്റി. ലീ സ്ട്രാസ്ബെർഗ് തിയേറ്റർ ഇൻസ്റ്റിറ്റ്യൂട്ടിലും അമേരിക്കൻ മ്യൂസിക്കൽ ആൻഡ് ഡ്രമാറ്റിക് അക്കാദമിയിലും പ്രവേശനംനേടിയ അവർ അവിടെ പഠനംനടത്തുകയും ചെയ്തു. പിന്നീട് തന്റെ അഭിനയജീവിതത്തിന്റെ ആദ്യ അവസരത്തിന്റെ ഓഡിഷനുവേണ്ടി ലോസ് ഏഞ്ചൽസിലേക്ക് മാറി.
പവർ റേഞ്ചേഴ്സ് ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ മൈറ്റി മോർഫിൻ പവർ റേഞ്ചേഴ്സിലെ പിങ്ക് റേഞ്ചറായ കിംബർലി ഹാർട്ടിനെ അവതരിപ്പിക്കാൻ തെരഞ്ഞെടുക്കപ്പെട്ടതോടെ, ലോസ് ഏഞ്ചൽസിലേക്ക് താമസം മാറിയ ശേഷം ഒരു മാസത്തിനുള്ളിൽത്തന്നെ ജോൺസണ് തന്റെ മുന്നേറ്റ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനുള്ള അവസരം കൈവന്നു. ഒരു വമ്പൻ വിജയമായിരുന്ന ഈ പരമ്പര, ഒരു അഭിനേത്രിയെന്ന നിലയിൽ ജോൺസന് അന്താരാഷ്ട്ര അംഗീകാരം നൽകിയെങ്കിലും ഷോയിൽ അഭിനയിച്ചതിലൂടെ അവർക്ക് ചെറിയ സാമ്പത്തിക ഭദ്രത മാത്രമേ ലഭിച്ചുള്ളു, എന്തെന്നാൽ ഈ ഷോയിലെ സംഘട്ടന രംഗങ്ങളും ഷോയുടെ ഭാഗമായുള്ള പൊതുവേദികളിലെ പ്രത്യക്ഷപ്പെടലും ഉൾപ്പെടെയുള്ള ജോലികൾക്ക് അവർക്കു സഹപ്രവർത്തകർക്കും ആഴ്ചയിൽ വെറും 600 ഡോളർ മാത്രമായിരുന്നു പ്രതിഫലം ലഭിച്ചത്, അതുമാത്രമല്ല, അഭിനേതാക്കൾക്കൊന്നുംതന്നെ അവർ പ്രത്യക്ഷപ്പെട്ട എപ്പിസോഡുകളുടെ തുടർ പ്രദർശനങ്ങളുടെ പേരിൽ തങ്ങൾക്ക് അവകാശപ്പെട്ട പ്രതിഫലവും ലഭ്യമായില്ല.[3] ഒരു സംഘടനാ പിൻബലമില്ലാത്ത ഷോയെന്ന നിലയിൽ, സെറ്റിലെ ശാരീരിക അപകടങ്ങൾ ജോൺസന് യഥാർത്ഥ ഭീഷണി ഉയർത്തുകയും ചെയ്തു. മൈറ്റി മോർഫിൻ പവർ റേഞ്ചേഴ്സ്: സിനിമ ചിത്രീകരിക്കുന്നതിനിടെ, ഒരു സംഘട്ടന രംഗത്ത് അവളുടെമേൽ തീപടരുകയും ടർബോ: എ പവർ റേഞ്ചേഴ്സ് മൂവിയുടെ സമയത്ത് അവൾക്ക് മിക്കവാറും വൈദ്യുതാഘാതമേൽക്കുകയും ചെയ്തിരുന്നു.[4][5] പിങ്ക് റേഞ്ചറുടെ വേഷം ഓസ്ട്രേലിയൻ നടിയായ കാതറിൻ സതർലാൻഡിന് കൈമാറിക്കൊണ്ട് 1995 ൽ ജോൺസൺ ഈ ഷോയിൽ നിന്ന് പുറത്തുപോകാനുള്ള തീരുമാനം എടുത്തു. ഷോയിലൂടെ പ്രശസ്തയാകുന്നത് ചിലപ്പോഴൊക്കെ അതിരുകടന്നതായിരുന്നുവെന്നും അവൾക്ക് പേടിസ്വപ്നങ്ങൾ നൽകിയിരുന്നുവെന്നും എന്നാൽ പൊതുവായപ്പറഞ്ഞാൽ, ഷോയിൽനിന്ന് പലതും പഠിക്കുകയും ഷോയോടും തന്റെ ആരാധകരോടും നന്ദിയുള്ളവളുമാണെന്ന് പിന്നീടുള്ള വർഷങ്ങളിൽ ജോൺസൺ പ്രസ്താവിച്ചിരുന്നു.[6][7][8] ഫ്രാഞ്ചൈസിയിലെ 137 എപ്പിസോഡുകളിൽ പ്രത്യക്ഷപ്പെട്ട ജോൺസന്റെ കഥാപാത്രത്തിന്റെ അവസാന ടെലിവിഷൻ പ്രകടനം, പവർ റേഞ്ചേഴ്സ് സൂപ്പർ മെഗാഫോഴ്‌സിന്റെ 2014 ലെ എപ്പിസോഡിലേതായിരുന്നു. മുൻ സഹതാരം ജേസൺ ഡേവിഡ് ഫ്രാങ്കിനൊപ്പം പവർ റേഞ്ചേഴ്സായല്ലെങ്കിലും 2017 ൽ പുറത്തിറങ്ങിയ പവർ റേഞ്ചേഴ്സ് എന്ന സിനിമയിൽ ഒരു അതിഥി വേഷവും ചെയ്തിരുന്നു.
1995 ൽ പരമ്പരയിൽ നിന്ന് പുറത്തുപോയ ശേഷം, ഡിസ്നി ചാനലിന്റെ സൂസി ക്യൂ, സേവ്ഡ് ദി ബെൽ: ദി ന്യൂ ക്ലാസ് പരമ്പരയുടെ "ബാക്ക്സ്റ്റേജ് പാസ്" എന്ന എപ്പിസോഡ് തുടങ്ങിയവയിൽ ജോൺസൺ വേഷങ്ങൾ ചെയ്തു. 1997 ൽ എൻബിസി ടെലിവിഷന്റെ ലോയിസ് ഡങ്കന്റെ നോവലിനെ ആസ്പദമാക്കി നിർമ്മിച്ച കില്ലിംഗ് മിസ്റ്റർ ഗ്രിഫിൻ എന്ന പരമ്പരയിലും പെർഫെക്റ്റ് ബോഡി എന്ന ടെലിവിഷൻ സിനിമയിൽ ഭക്ഷണപരമായി ക്രമഭംഗമുള്ള ഒരു ജിംനാസ്റ്റിന്റെ വേഷവും ചെയ്തു. വിത്തൗട്ട് ലിമിറ്റ്സ് എന്ന ചിത്രത്തിലും ഇതിനിടെ ജോൺസൺ പ്രവർത്തിച്ചിരുന്നു. ടർബോ: എ പവർ റേഞ്ചേഴ്സ് മൂവി സിനിമയിൽ കിംബർലി ഹാർട്ട് എന്ന കഥാപാത്രത്തിന്റെ തനിയാവർത്തനത്തേയും അവർക്ക് അവതരിപ്പിക്കുവാൻ സാധിച്ചു.
1998 ൽ ഫെലിസിറ്റി എന്ന ഡബ്ല്യുബി പരമ്പരയിൽ ജൂലി എമ്രിയുടെ വേഷം അഭിനയിക്കാൻ ജോൺസൺ ക്ഷണിക്കപ്പെട്ടു. ഫെലിസിറ്റിയുടെ മൂന്ന് സീസണുകളിൽ പ്രധാന വേഷങ്ങളിലൊന്നു ചെയ്ത അവർ നാലാമത്തെയും അവസാനത്തെയും സീസണിൽ ഒരു പ്രത്യേക അതിഥിതാരമായിരുന്നു. 1999-ൽ വി.എച്ച് 1 സിനിമയായ സ്വീറ്റ് വാട്ടറിൽ നാൻസി നെവിൻസ് എന്ന കഥാപാത്രമായി അഭിനയിക്കുകയും സ്വന്തമായി ഗാനം ആലപിക്കുകയും ചെയ്തു.
2000 കളുടെ ആരംഭത്തിൽ, ഇന്റർസ്റ്റേറ്റ് 60, പർസ്യൂട്ട് ഓഫ് ഹാപ്പിനെസ്, ഇൻഫെസ്റ്റഡ് എന്നിവയോടൊപ്പം ടെലിവിഷൻ ചിത്രമായ ഹാർഡ് ഗ്രൌണ്ടിലും ജോൺസണ് വേഷങ്ങൾ ഉണ്ടായിരുന്നു. സ്പിൻ സിറ്റി, ഇആർ എന്നിവയിൽ അതിഥി വേഷങ്ങളും ചെയ്തു. 2004 ൽ, ദ ഡിവിഷൻ എന്ന പരമ്പരയുടെ നാലാം സീസണിൽ സ്റ്റേസി റെയ്നോൾഡ്സ് എന്ന കഥാപാത്രമായി അഭിനയിച്ചു. ദശകത്തിന്റെ അവസാനത്തിൽ, വൈൽഡ് ഫയർ, വാട്ട് എബൌട്ട് ബ്രയാൻ എന്നീ ചിത്രങ്ങളിൽ ആവർത്തന വേഷങ്ങൾ ചെയ്യുകയും ടെലിവിഷൻ ചിത്രങ്ങളായ സിഫിയുടെ മാഗ്മ: വോൾക്കാനിക് ഡിസാസ്റ്റർ, ലൈഫ്ടൈമിന്റെ ഫേറ്റൽ ട്രസ്റ്റ് എന്നിവയിലും അഭിനയിച്ചു. ഇതുകൂടാതെ, വെരിറ്റാസ്, പ്രിൻസ് ഓഫ് ട്രൂത്ത്, ഐലൻഡർ എന്നീ ചില സ്വതന്ത്ര ചിത്രങ്ങളിലെ വേഷങ്ങളും ചെയ്തു.
2008 മുതൽ, ടൊറന്റോ പോലീസ് സേവനത്തിലെ സാങ്കൽപ്പിക സ്ട്രാറ്റജിക് റെസ്പോൺസ് യൂണിറ്റ് അംഗമായ കോൺസ്റ്റബിൾ ജൂൾസ് കാലഗൺ എന്ന കഥാപാത്രമായി ഫ്ലാഷ് പോയിന്റ് എന്ന പരമ്പരയിൽ തുടർച്ചയായി അവർ അഭിനയിച്ചു.[9] ഇതിലെ അഭിനയത്തിന് ഒരു ജെമിനി അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. 2012 ൽ ഈ ഷോയുടെ പുതിയ എപ്പിസോഡുകൾ സംപ്രേഷണം ചെയ്തിരുന്നു.
2012 മുതൽ, യുഎസ്‌എ നെറ്റ്‍വർക്കിന്റെ കവർട്ട് അഫയേർസിലെ ആവർത്തിച്ചുള്ള വേഷം ഉൾപ്പെടെയുള്ള ഏതാനും ഷോകളിൽ ജോൺസൻ അതിഥി വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
സംവിധാനം
തിരുത്തുകബെന്റ് (2013), ലൈൻസ് (2014) എന്നിങ്ങനെ പ്രശംസനീയമായ രണ്ട് ഹ്രസ്വചിത്രങ്ങൾ ജോൺസൺ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.[10][11] തുടർന്ന് ‘ദ സ്പേസ് ബിറ്റ്വീൻ’ എന്ന ചലച്ചിത്രം സംവിധാനം ചെയ്തു.[12] 2018 ൽ, തന്റെ അടുത്ത ചിത്രമായ ടാമ്മിസ് ഓൾവേസ് ഡൈയിംഗ് എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അവർ.[13]
വിനോദ വ്യവസായത്തിൽ സ്ത്രീകളുടെ തുല്യതയ്ക്കായി വാദിക്കുന്നതും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നതുമായ ഒരു സംഘടനയായ ഫിലിം ഫാറ്റെൽസിലെ അംഗമാണ് ജോൺസൺ.
സംഗീതം
തിരുത്തുകഒരു ഗായികയും ഗാനരചയിതാവുംകൂടിയായ ജോൺസൺ ദി ട്രാൻസ്-അമേരിക്കൻ ട്രീറ്റ്മെന്റ് (2001), ഇംപെർഫെക്റ്റ് (2005), നെവർ ബ്രോക്കൺ (2013) എന്നിങ്ങനെ മൂന്ന് ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.[14] ലോസ് ഏഞ്ചൽസ് പ്രദേശത്ത് ആമി ജോ ജോൺസൺ ബാൻഡിനൊപ്പം അവർ പ്രകടനം നടത്തിയിരുന്നു. 2007 ഡിസംബറിൽ കൊയിഷി & ഹുഷിന്റെ ദ കാർസിന്റെ ട്രാക്കിൽ "സിൻസ് യു ആർ ഗോൺ" എന്ന അതിഥി ഗാനം നൽകുകയും അത് ഒരു സിംഗിൾ ആയി പുറത്തിറങ്ങുകയും ചെയ്തു. 2008 ൽ പുറത്തിറങ്ങിയ സുവനീർസ് ആൽബത്തിന്റെ ഭാഗമാണ് ഈ ഗാനം.[15]
ജോൺസന്റെ ചില ഗാനങ്ങൾ ടെലിവിഷൻ ഷോകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ടിവി പരമ്പരയായ ഫെലിസിറ്റിയിലെ ജോൺസന്റെ കഥാപാത്രത്തെ ആദ്യം ഒരു നർത്തകിയായാണ് നിശ്ചയിച്ചിരുന്നതെങ്കിലും ജോൺസൺ കഥാപാത്രത്തെ ഏറ്റെടുത്തതോടെ നിർമ്മാതാക്കൾ ഗായികയും ഗിറ്റാറിസ്റ്റുമായി കഥാപാത്രമായി തിരുത്തിയെഴുതി. തൽഫലമായി, ഷോയിൽ "പുഡിൽ ഓഫ് ഗ്രേസ്" എന്ന സ്വന്തം ഗാനം അവതരിപ്പിക്കാൻ ജോൺസണ് കഴിഞ്ഞു. ഹോളിവുഡ് റെക്കോർഡ്സ് വിജയകരമായി പുറത്തിറക്കിയ ഫെലിസിറ്റി സൗണ്ട് ട്രാക്ക് (1999) എന്ന ആൽബത്തിൽ ഈ ഗാനം ഉൾപ്പെടുത്തിയിട്ടുണ്ട്. ഗാനത്തിന്റെ വിജയകരമായ സ്വീകരണത്തിന്റെ ഫലമായി മറ്റൊരു ജോൺസൺ ഗാനമായ "ക്ലിയർ ബ്ലൂ ഡേ" ഷോയിലൂടെ പ്രദർശിപ്പിക്കപ്പെട്ടിരുന്നു. ദി ഡിവിഷൻ എന്ന പരമ്പരയിലെ എപ്പിസോഡുകളിലൊന്നിലെ പ്രതിപാദ്യഗാനം അവരുടെ "ക്യാറ്റ് ഇൻ ദി സ്നോ" എന്ന ഗാനമായിരുന്നു. ഫ്ലാഷ് പോയിന്റ് എന്ന ടിവി പരമ്പരയിലൂടെ അവരുടെ "ഡാൻസിംഗ് ഇൻ-ബിറ്റ്വീൻ", "ഗുഡ് ബൈ" എന്നീ ഗാനങ്ങളും അവതരിപ്പിക്കപ്പെട്ടു.[16]
2013 ൽ തന്റെ ബെന്റ് എന്ന സിനിമയിൽ "ഗോഡ്" എന്ന ഗാനം ആലപിച്ചു.[17] 2014-ൽ അവളുടെ "ലൈൻസ്" എന്ന ഗാനം അവരുടെ ലൈൻസ് എന്ന സിനിമയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.[18] 2017 ൽ ജോൺസൺ ആലപിച്ച "ക്രാക്കർ ജാക്ക്സ്" എന്ന ഗാനം ദ സ്പേസ് ബിറ്റ്വീൻ എന്ന സിനിമയിലെ പ്രതിപാദ്യഗാനമായിരുന്നു.[19]
സ്വകാര്യജീവിതം
തിരുത്തുകജോൺസൺ മുമ്പ് ഒലിവിയർ ജിനർ എന്ന വ്യക്തിയെ വിവാഹം കഴിച്ചിരുന്നു. 2017 ൽ വിവാഹമോചനം നേടിയ ദമ്പതിമാർക്ക് 2008 ഡിസംബർ 1 ന് ജനിച്ച ഫ്രാൻസെസ്കാ ക്രിസ്റ്റിൻ എന്ന ഒരു മകളുമുണ്ട്.[20][21] കാനഡയിലെ ടൊറന്റോയിൽ താമസിക്കുന്ന ജോൺസൺ 2015 ജൂൺ 23 ന് ഒരു കനേഡിയൻ പൗരയാകുകയും ഒരു യു.എസ്. പൌരയുംകൂടിയെന്നനിലയിൽ ഇരട്ട പൗരത്വം നേടുകയും ചെയ്തു.[22]
അവലംബം
തിരുത്തുക- ↑ "Memories of My Mother". Chicken Soup for the Soul. July 2, 2014. Archived from the original on 2018-08-29. Retrieved 2018-08-29.
- ↑ [1] Archived February 5, 2007, at the Wayback Machine.
- ↑ "No Pink Spandex » Transcript of Episode 151: Interview with Amy Jo Johnson". awwman.com (in ഇംഗ്ലീഷ്). Retrieved 2018-08-29.
- ↑ "Power Rangers: Amy Jo Johnson Reveals The Moment She Almost Caught On Fire During Mighty Morphin". Power Rangers (in ഇംഗ്ലീഷ്). Retrieved 2018-08-29.
- ↑ "Power Rangers: 15 Darkest Behind The Scenes Secrets". ScreenRant (in അമേരിക്കൻ ഇംഗ്ലീഷ്). April 3, 2017. Archived from the original on 2018-08-30. Retrieved 2018-08-29.
- ↑ "No Pink Spandex " Episode 151: Interview with Amy Jo Johnson". Awwman.com. September 17, 2012. Retrieved 2013-11-02.
- ↑ "No Pink Spandex " Transcript of Episode 151: Interview with Amy Jo Johnson". Awwman.com. September 17, 2012. Retrieved 2013-11-02.
- ↑ "The original Mighty Morphin Power Rangers look back on life in spandex 25 years later". Ew.com. 2018-11-20. Retrieved 2018-12-01.
- ↑ "Amy Jo Johnson as Jules Callahan". Cbs.com. Archived from the original on 2009-02-07. Retrieved 2013-11-02.
- ↑ "Press". Amy Jo Johnson. Archived from the original on 2014-04-13. Retrieved 2014-08-12.
- ↑ Amy Johnson (May 20, 2016). "Lines a short film by Amy Jo Johnson" – via YouTube.
- ↑ "What Are You Up to Now? Checking in With Amy Jo Johnson of "Mighty Morphin Power Rangers"". Complex. Archived from the original on 2019-08-07. Retrieved 21 December 2016.
- ↑ Vlessing, Etan (December 5, 2018). "Felicity Huffman, Anastasia Phillips Star in Amy Jo Johnson's Dark Comedy 'Tammy's Always Dying'". Hollywood Reporter.
- ↑ "Music". Amy Jo Johnson. Archived from the original on 2014-05-02. Retrieved 2014-08-12.
- ↑ "Amy Jo Johnson | Listen and Stream Free Music, Albums, New Releases, Photos, Videos". Myspace.com. Retrieved 2013-11-02.
- ↑ [2] Archived January 13, 2014, at the Wayback Machine.
- ↑ "Amy Jo Johnson - Amy Jo Johnson - BENT". amyjojohnson.com. Archived from the original on 2016-11-01. Retrieved 2016-11-01.
- ↑ "Amy Jo Johnson - Amy Jo Johnson - LINES". amyjojohnson.com. Archived from the original on 2017-04-27. Retrieved 2016-11-01.
- ↑ "about". The Space Between. Archived from the original on 2016-11-15. Retrieved 2020-03-12.
- ↑ "Pink Power Ranger's Fan Nightmares | Watch the video – Yahoo Celebrity". Omg.yahoo.com. October 15, 2013. Archived from the original on 2013-10-21. Retrieved 2013-11-02.
- ↑ Wihlborg, Ulrica (December 5, 2008). "Felicity's Amy Jo Johnson Welcomes a Baby Girl". People.com. Retrieved 2012-02-14.
- ↑ Johnson, Amy Jo [_amyjojohnson] (June 23, 2015). "Super happy! I'm becoming a Canadian today! Dual Citizenship!! LOVE my countries! PLURAL... ;-)" (Tweet). Retrieved December 11, 2016 – via Twitter.
{{cite web}}
: Cite has empty unknown parameter:|dead-url=
(help)