ഇന്ത്യൻ സ്വാതന്ത്ര്യസമര നായകന്മാരായ മൗലാനാ മുഹമ്മദ് അലിയുടെയും മൗലാനാ ഷൗകത്ത് അലിയുടെയും മാതാവും ഒരു സ്വാതന്ത്ര്യസമരപ്രവർത്തകയുമായിരുന്നു ആബിദ ബീഗം (1850 - നവംബർ 13, 1924).[1] ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനു വേണ്ടി ജീവിതം ബലിയർപ്പിച്ച് പോരാടുകയും സ്ത്രീത്വത്തിന്റെ പരിമിതികുള്ളിൽ നിന്ന് വീട് വീടാന്തരം കയറി ഇറങ്ങി സ്ത്രീകളോട് സമരമുഖത്തിറങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്ത ധീര വനിത.

ജീവിതരേഖ

തിരുത്തുക

ബീ ഉമ്മ എന്നപേരിൽ പ്രശസ്തയായ ആബിദ ബീഗം 1850 ൽ ഉത്തർ പ്രദേശിൽ ജനിച്ചു. ഭൌതിക വിദ്യാഭ്യാസം ഇല്ലായിരുന്നുവെങ്കിലും മതപരമായ അറിവും ഉന്നതമായ ആത്മീയ ചിന്തയും ദൈവഭയവും ഉയർന്ന സംസ്കാരവും ധീരയും കുലീനമായ സ്വഭാവവുമുള്ള മഹതിയായി അവരെ മാറ്റി. റാംപുരിലെ ഉന്നത ഉദ്യോഗസ്ഥനായ അബ്ദുൽ അലി ഖാൻ ആയിരുന്നു ബീ ഉമ്മയുടെ ഭർത്താവ്, ബീ ഉമ്മയുടെ 27ആം വയസ്സിൽ ഭർത്താവ് മരണപ്പെട്ടു.ഇരുപത്തിഎഴാം വയസ്സിൽ തന്നെ വിധവയാകേണ്ടി വന്ന അവർക്ക് നവാസിഷ്‌ അലി, സുൽഫിക്കർ അലി, ഷൌക്കത്തലി, മുഹമ്മദലി എന്നീ നാല് മക്കളായിരുന്നു. എല്ലാ കഷ്ടപ്പാടുകൾക്കിടയിലും മക്കൾക്കെല്ലാം ഉയർന്ന വിദ്യാഭ്യാസം നൽകാൻ അവർ ഏറെ ശ്രദ്ധിച്ചു.

സ്വാതന്ത്ര്യസമര രംഗത്ത്

തിരുത്തുക

രണ്ടാം സ്വാതന്ത്ര്യ സമര കാലത്ത് സ്വന്തം രാഷ്ട്രത്തിനുവേണ്ടി പോരാടാൻ രണ്ട് മക്കളേയും പറഞ്ഞയച്ചു. സ്വരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി കസ്തൂർബാ ഗാന്ധി, സരോജിനി നായിഡു, സരള ദേവി, സക്കീന ലുഖ്മാനിയ എന്നീ ധീര വനിതകൾക്കൊപ്പം സ്വാതന്ത്ര്യസമര രംഗത്ത് മുന്നിട്ടിറങ്ങി പോരാടിയ ബീഗം തലശ്ശേരിയിലെ ഖിലാഫത്ത് സമ്മേളനത്തിൽ(1923)പ്രസംഗിക്കാൻ കേരളത്തിൽ വരെ എത്തി.[2] ഒരിക്കൽ കോഴിക്കോട്ട് വെച്ച് അവർക്ക് വലിയൊരു സ്വീകരണം നൽകുകയുണ്ടായി. കേരളത്തിലും പഴയ തലമുറയിലെ മുസ്ലിം വനിതകളിൽ ബീ ഉമ്മ എന്ന പേര് വന്നതിന്റെ ചരിത്ര വഴി ഈ മഹതിയോടുള്ള ആദരമാണെന്ന് കാണാം.

1924 നവംബർ 13 ന് മരണപ്പെട്ടു.

പുറംകണ്ണികൾ

തിരുത്തുക



  1. Women in Freedom Struggle
  2. വീക്ഷണം മലയാളം ദിനപത്രം ഓൺലൈൻ എഡിഷൻ[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ആബിദ_ബീഗം&oldid=3956322" എന്ന താളിൽനിന്ന് ശേഖരിച്ചത്