സൂഫി പാരമ്പര്യം പുലർത്തുന്ന കവ്വാലി ഗാനശാഖയിലെ പ്രമുഖ ഗായികയായ ആബിദ പർവീൺ .പാകിസ്താനിലെ സിന്ധ് പ്രവിശ്യയായിരുന്ന ലർകാന ജില്ലയിൽ 1954-ലാണ് ജനിച്ചത്.[1] സൂഫിവര്യന്മാരുടെ കീർത്തനങ്ങളും , ഗസലുകളും കാഫികളും ആണ് ആബിദ ആലപിയ്ക്കുന്നത്. മറ്റൊരു കവ്വാലി ഗായകനായിരുന്ന നുസ്രത്ത് ഫത്തേ അലിഖാന്റെയത്രയും പ്രാമുഖ്യം ഈ രംഗത്ത് ആബിദയ്ക്കും കല്പിയ്ക്കപ്പെട്ടിട്ടുണ്ട്. [2]

ആബിദ പർവീൺ
عابده پروين
Parveen in Coke Studio in 2010
Parveen in Coke Studio in 2010
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംആബിദ പർവീൺ
പുറമേ അറിയപ്പെടുന്നQueen of Sufi Music
ഉത്ഭവംLarkana, Sindh, Pakistan
വിഭാഗങ്ങൾKafi
Ghazal
Qawwali
തൊഴിൽ(കൾ)Singer
musician
entrepreneur
ഉപകരണ(ങ്ങൾ)Vocals
Harmonium
Percussions
വർഷങ്ങളായി സജീവം1973–Present

പിതാവും സംഗീതവിദ്വാനുമായ ഉസ്താദ് ഗുലാം ഹൈദർ ആണ് സംഗീതത്തിന്റെ ബാലപാഠങ്ങൽ ആബിദയെ അഭ്യസിപ്പിച്ചത്. [2] പിന്നീട് ഉസ്താദ് സൽമത് അലി ഖാന്റെ സംഗീതശിക്ഷണവും ആബിദയ്ക്കു ലഭിയ്ക്കുകയുണ്ടായി. ഉർദു, സിന്ധി, പേർഷ്യൻ ,പഞ്ചാബി ,സരൈകി എന്നീ ഭാഷകളിൽ അവർ ആലാപനം നിർവ്വഹിച്ചുവരുന്നു.

ബഹുമതികൾ

തിരുത്തുക
  • പാകിസ്താൻ രാഷ്ട്രപതിയുടെ "പ്രൈഡ് ഓഫ് പെർഫോമൻസ്(1982)
  • സിതാര എ ഇംതിയാസ് (2005)
  • കലാധർമ്മി ബീഗം അഖ്തർ അക്കാദമി (ഗസൽ) (2012).[3]

പുറംകണ്ണികൾ

തിരുത്തുക
  1. "Singer with the knock-out effect". telegraph.co.uk. Archived from the original on 2014-01-16. Retrieved 2023-09-10.{{cite web}}: CS1 maint: bot: original URL status unknown (link)
  2. 2.0 2.1 The Hypnotic Voice of Abida Parveen The Daily Star, July 16, 2004.
  3. http://dawn.com/2012/10/09/india-honours-abida-parveen-with-life-time-achievement-award/
"https://ml.wikipedia.org/w/index.php?title=ആബിദ_പർവീൺ&oldid=3972287" എന്ന താളിൽനിന്ന് ശേഖരിച്ചത്