ആന്റി-റൈറ്റിസ്റ്റ് ക്യാമ്പൈൻ

  1957 മുതൽ ഏകദേശം 1959 വരെ നീണ്ടുനിന്ന പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയിലെ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനക്കുള്ളിലും (സി‌പി‌സി) പുറത്തുമുള്ള "വലതുപക്ഷക്കാരെന്ന്" ആരോപിക്കപ്പെട്ടവരെ നീക്കം ചെയ്യുന്നതിനുള്ള ഒരു രാഷ്ട്രീയ പ്രചാരണമായിരുന്നു ആന്റി റൈറ്റിസ്റ്റ് ക്യാമ്പൈൻ (അർഥം:വലതുപക്ഷ വിരുദ്ധ പ്രചാരണം).[1][2][3] ചെയർമാൻ മാവോ സേതൂങ് ആണ് കാമ്പയിൻ ആരംഭിച്ചത്, എന്നാൽ ഡെങ് സിയാവോപ്പിംഗ്, പെംഗ് ഷെൻ എന്നിവരും ഒരു പ്രധാന പങ്ക് വഹിച്ചു.[4][5] വലതുപക്ഷ വിരുദ്ധ പ്രചാരണം ചൈനയിലെ ജനാധിപത്യത്തെ ഗണ്യമായി തകർക്കുകയും രാജ്യത്തെ ഒരു യഥാർത്ഥ ഏകകക്ഷി രാഷ്ട്രമാക്കി മാറ്റുകയും ചെയ്തു.[6][7][8][9][10]

കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനത്തിന് പിന്തുണ നൽകുന്ന 1950 ലെ പല ചൈനീസ് പരേഡുകളിലൊന്ന്.

വലതുപക്ഷം എന്നതിന്റെ നിർവചനം എല്ലായ്പ്പോഴും സ്ഥിരതയുള്ളതായിരുന്നില്ല, ചിലപ്പോൾ ഇടതുപക്ഷക്കാരായിട്ടുള്ള സർക്കാരിന്റെ വിമർശകരും ഇതിൽ ഉൾപ്പെടുന്നു, എന്നാൽ ഇത് ഔദ്യോഗികമായി മുതലാളിത്തത്തെ അനുകൂലിക്കുന്നവരോ അല്ലെങ്കിൽ ഏകകക്ഷി ഭരണത്തിനും നിർബന്ധിതവും ഭരണകൂടം നടത്തുന്നതുമായ കൂട്ടായ്‌മയ്‌ക്കും എതിരായവരുമായ ബുദ്ധിജീവികളെ പരാമർശിക്കുന്നു.[4][8][10][11] ചൈനയുടെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, " ബൊലുവൻ ഫാൻ‌ഷെംഗ് " കാലഘട്ടത്തിൽ, വലത് വിരുദ്ധ പ്രചാരണം കുറഞ്ഞത് 550,000 ആളുകളുടെ രാഷ്ട്രീയ പീഡനത്തിന് കാരണമായി.[6][11][12] യഥാർത്ഥ ഇരകളുടെ എണ്ണം 1 മുതൽ 2 ദശലക്ഷം വരെ അല്ലെങ്കിൽ അതിലും കൂടുതലാണെന്ന് ഗവേഷകർ കണക്കാക്കുന്നു.[2][11][13] വലതുപക്ഷ വിരുദ്ധ കാമ്പെയ്‌നിനിടെ തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്നും ഇരകളിൽ ഭൂരിഭാഗം പേർക്കും 1959 മുതൽ പുനരധിവാസം ലഭിച്ചിട്ടുണ്ടെന്നും ഡെങ് സിയാവോപിംഗ് സമ്മതിച്ചിട്ടുണ്ട്.[11][14] [15]

ചരിത്രം

തിരുത്തുക

പശ്ചാത്തലം

തിരുത്തുക

രണ്ട് കാമ്പെയ്‌നുകളുടെയും തുടക്കം മാവോ സേതുങ്ങിന്റെ നിയന്ത്രണത്തിലായിരുന്നുവെങ്കിലും, ആവിഷ്‌കാര സ്വാതന്ത്ര്യവും ബഹുസ്വരതയും ഉയർത്തുന്നതും സർക്കാരിനെ വിമർശിക്കുന്നതുമായ ഹണ്ട്രഡ് ഫ്ലവേഴ്സ് കാമ്പെയ്‌നിനെതിരായ പ്രതികരണമായിരുന്നു വലതുപക്ഷ വിരുദ്ധ കാമ്പയിൻ.[16] ലോംഗ് മാർച്ചിന്റെ കാലത്തോളം പിന്നോട്ട് പോകുമ്പോൾ, സിസിപിക്കുള്ളിൽ "വലതുപക്ഷക്കാർ"ക്കെതിരെ നീരസം ഉണ്ടായിരുന്നു, ഉദാഹരണത്തിന്, ഷാങ് ബോജുൻ.[17]

ആദ്യ തരംഗം

തിരുത്തുക

ആക്രമണങ്ങളുടെ ആദ്യ തരംഗം ജൂലൈ 1957 ൽ ഹണ്ട്രഡ് ഫ്ലവേഴ്സ് പ്രസ്ഥാനം അവസാനിച്ചതോടെ തുടങ്ങി.[11] വർഷാവസാനത്തോടെ, എഴുത്തുകാരൻ ഡിംഗ് ലിംഗ് ഉൾപ്പെടെ 300,000 ആളുകൾ വലതുപക്ഷക്കാരായി ലേബൽ ചെയ്യപ്പെട്ടു. സംസ്ഥാന ആസൂത്രണ കമ്മീഷനിൽ ജോലി ചെയ്തിരുന്ന ഭാവി പ്രധാനമന്ത്രി ഷു റോങ്ജിയെ 1958-ൽ നിഷ്കാസനം ചെയ്തു.[18] പ്രതികളിൽ ഭൂരിഭാഗവും ബുദ്ധിജീവികളായിരുന്നു. ശിക്ഷകളിൽ അനൗപചാരിക വിമർശനം, കഠിനാധ്വാനം ചെയ്യിപ്പിക്കൽ, ചില സന്ദർഭങ്ങളിൽ വധശിക്ഷ എന്നിവ ഉൾപ്പെടുന്നു.[11] ഉദാഹരണത്തിന്, ഗാൻസുവിലെ ശ്രദ്ധേയമായ ലേബർ ക്യാമ്പായ ജിയാബിയാംഗൗയിൽ, 1957 മുതൽ 1961 വരെ ഏകദേശം 3,000 രാഷ്ട്രീയ തടവുകാരെ തടവിലാക്കിയിരുന്നു, അവരിൽ 2,500 പേർ മരിച്ചു, കൂടുതലും പട്ടിണി മൂലം.[19]

ഒരു പ്രധാന ലക്ഷ്യം സ്വതന്ത്ര നിയമ വ്യവസ്ഥയായിരുന്നു.[20] നിയമവിദഗ്ധരെ മറ്റ് ജോലികളിലേക്ക് മാറ്റി; പകരം ജുഡീഷ്യൽ അധികാരം രാഷ്ട്രീയ പ്രവർത്തകരും പോലീസും പ്രയോഗിച്ചു.[20]

രണ്ടാമത്തെ തരംഗം

തിരുത്തുക

പ്രചാരണത്തിന്റെ രണ്ടാം ഭാഗം 1959 ജൂലൈ 2 - ഓഗസ്റ്റ് 16 ന് നടന്ന ഉയർന്ന പാർട്ടി നേതാക്കളുടെ യോഗം ആയ ലുഷൻ കോൺഫറൻസിനെ തുടർന്നാണ് തുടങ്ങിയത്. ഗ്രേറ്റ് ലീപ് ഫോർവേഡിന്റെ വിമർശകനായ പിആർസിയുടെ പ്രതിരോധ മന്ത്രി ജനറൽ പെങ് ദെഹുവായിയെ യോഗം അപലപിച്ചു.[21]

മാവോയുടെ വിമർശനം

തിരുത്തുക

തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ പല പ്രവിശ്യകളിലും ഭരണം നടത്തിയ ഡെങ്, പ്രതിവിപ്ലവകാരികൾ എന്ന് ആരോപിക്കപ്പെടുന്നവരെ ലിക്വിഡേറ്റ് ചെയ്യുന്നതിൽ വളരെ മോശമായിരുന്നു. അതിന്രേ പേരിൽ ചെയർമാൻ പോലും അദ്ദേഹത്തിന് എഴുതിയിരുന്നു. കാമ്പെയ്‌നിന്റെ ബോഡി കൗണ്ട് മന്ദഗതിയിലാക്കാൻ മാവോ ഡെങ് സിയാവോപിങ്ങിനോട് ഇങ്ങനെ ആവശ്യപ്പെട്ടു:

നമ്മൾ കൂടുതൽ പേരെ കൊന്നാൽ, നമുക്ക് പൊതു സഹതാപം നഷ്ടപ്പെടും, കൂടാതെ തൊഴിൽ ശക്തിയുടെ ക്ഷാമവും ഉടലെടുക്കും.

— [22][23]

പുനരധിവാസം

തിരുത്തുക

1976-ൽ മാവോയുടെ മരണശേഷം, ബൊലുവൻ ഫാൻഷെങ് കാലഘട്ടത്തിൽ പല ശിക്ഷകളും റദ്ദാക്കപ്പെട്ടു. ആ സമയത്ത്, നേതാവ് ഡെങ് സിയാവോപിങ്ങിന്റെ കീഴിൽ, രാജ്യം സാമ്പത്തികമായി മുന്നോട്ട് പോകാൻ മുതലാളിത്ത അനുഭവം ആവശ്യമാണെന്ന് സർക്കാർ പ്രഖ്യാപിച്ചു, തുടർന്ന് ആയിരക്കണക്കിന് പ്രതിവിപ്ലവ കേസുകളുടെ കുറ്റകരമായ വിധികൾ അസാധുവായി - വലതുപക്ഷ കുറ്റാരോപിതരും പീഡിപ്പിക്കപ്പെട്ടവരുമായ പലരെയും ഇത് ബാധിച്ചു.[24] 1957 ലെ "ഒന്നാം തരംഗ" സമയത്ത് പ്രസ്ഥാനത്തിന്റെ ഏറ്റവും ആവേശഭരിതരായ പ്രോസിക്യൂട്ടർമാരിൽ ഡെങ് സിയാവോപിങ്ങും പെങ് ഷെനും ഉണ്ടായിരുന്നിട്ടും ഇത് സംഭവിച്ചു.[4][5]

ചൈനയിലെ സെൻസർഷിപ്പ്

തിരുത്തുക

2009-ൽ, പിആർസി സ്ഥാപിതമായതിന്റെ 60-ാം വാർഷികത്തിന് മുന്നോടിയായി, ചൈനയിലെ നിരവധി മാധ്യമങ്ങൾ 1957-ലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങൾ പട്ടികപ്പെടുത്തി, എന്നാൽ അതിൽ വലതുപക്ഷ വിരുദ്ധ പ്രസ്ഥാനത്തിന്റെ പരാമർശം കുറച്ചുകാണുകയോ ഒഴിവാക്കുകയോ ചെയ്തു.[12] പ്രസ്ഥാനത്തിന്റെ വിഷയം അങ്ങേയറ്റം സെൻസിറ്റീവ് ആണെന്ന് അധികൃതർ വെബ്‌സൈറ്റുകളെ അറിയിച്ചതായി റിപ്പോർട്ടുണ്ട്.[12]

പ്രശസ്ത വലതുപക്ഷക്കാർ

തിരുത്തുക
  • ഴാങ് ബോജുൻ, ചൈനയിലെ "നമ്പർ വൺ വലതുപക്ഷവാദി"
  • ലുവോ ലോങ്ജി, ചൈനയുടെ "നമ്പർ ടു വലതുപക്ഷവാദി"
  • ഹുവാങ് ക്വിക്സിയാങ്
  • ചെൻ മിംഗ്ഷു
  • ചെൻ മെങ്ജിയ
  • ഷു റോങ്ജി, പിന്നീട് ചൈനയുടെ പ്രീമിയർ
  • വു സുഗുവാങ്, നാടകകൃത്ത്
  • ക്വിയാൻ വെയ്‌ചാങ്
  • ഗു ജുൻ
  • ലോംഗ് യുൻ , യുനാനിലെ മുൻ യുദ്ധപ്രഭു

ഇതും കാണുക

തിരുത്തുക
  1. "The Anti-Rightist Movement and Its Ideological and Theoretical Consequences". Chinese Law & Government (in ഇംഗ്ലീഷ്). 29 (4): 36–45. 2014-12-07. doi:10.2753/CLG0009-4609290436.
  2. 2.0 2.1 Sun, Warren (2011-07-01). "Chinese Anti-Rightist Campaign (1957-) (CD-ROM). Editorial Board of the Chinese Anti-Rightist Campaign CD-ROM Database". The China Journal. 66: 169–172. doi:10.1086/tcj.66.41262814. ISSN 1324-9347.
  3. Sha, Shangzhi. "从反右运动看中国特色的政治斗争". Yanhuang Chunqiu. Archived from the original on 2020-11-25. Retrieved 2020-07-18.
  4. 4.0 4.1 4.2 Chung, Yen-lin (2011). "The Witch-Hunting Vanguard: The Central Secretariat's Roles and Activities in the Anti-Rightist Campaign". The China Quarterly. 206 (206): 391–411. doi:10.1017/S0305741011000324. ISSN 0305-7410. JSTOR 41305225.
  5. 5.0 5.1 Wang, Ning (2020-04-28). "Victims and Perpetrators: Campaign Culture in the Chinese Communist Party's Anti-Rightist Campaign". Twentieth-Century China (in ഇംഗ്ലീഷ്). 45 (2): 188–208. doi:10.1353/tcc.2020.0019. ISSN 1940-5065.
  6. 6.0 6.1 King, Gilbert. "The Silence that Preceded China's Great Leap into Famine". Smithsonian (in ഇംഗ്ലീഷ്). Archived from the original on 2019-10-14. Retrieved 2019-11-28.
  7. "PETITIONING FOR REDRESS OVER THE ANTI-RIGHTIST CAMPAIGN" (PDF). Human Rights in China. 2005. Archived from the original (PDF) on 2021-06-24.
  8. 8.0 8.1 Liu, Zheng (2004-07-15). "反右运动对人民代表大会建设和工作的损害". www.people.cn (in ചൈനീസ്). Archived from the original on 2020-06-09. Retrieved 2020-07-18.
  9. Du, Guang (2007). ""反右"运动与民主革命——纪念"反右"运动五十周年". Modern China Studies (in ചൈനീസ്). Retrieved 2020-07-18.
  10. 10.0 10.1 Mu, Guangren. "反右运动的六个断面". Yanhuang Chunqiu. Archived from the original on 2020-11-24. Retrieved 2020-07-18.
  11. 11.0 11.1 11.2 11.3 11.4 11.5 Vidal, Christine (2016). "The 1957-1958 Anti-Rightist Campaign in China: History and Memory (1978-2014)". Hal-SHS. Archived from the original on 2019-11-28. Retrieved 2019-11-28.
  12. 12.0 12.1 12.2 "Uneasy silences punctuate 60th anniversary coverage". China Media Project. Archived from the original on 2010-06-11. Retrieved 2009-09-30.
  13. Wu, Weiguang (2007). "中共"八大"与"反右"运动". Modern China Studies. Retrieved 2020-07-18.
  14. Qi, Yiming (2014-05-06). "邓小平对"大跃进"的理解和认识--邓小平纪念网". Renmin Wang. Retrieved 2020-07-18.
  15. "1957年反右运动". Peking University. 2009-05-11. Archived from the original on 2020-07-18. Retrieved 2020-07-18.
  16. "Hundred Flowers Movement". Oxford Reference (in ഇംഗ്ലീഷ്). Retrieved 2020-07-18.
  17. The International PEN Award For Independent Chinese Writing Archived 2007-05-17 at the Wayback Machine., EastSouthWestNorth, retrieved 2007-01-19.
  18. "Four other prominent figures faced labels as rightists; one recovered, rose to premier". South China Morning Post (in ഇംഗ്ലീഷ്). Retrieved 2020-07-18.
  19. Wu, Yenna (April 2020). "Cultural Trauma Construction of the Necropolitical Jiabiangou Laojiao Camp" (PDF). American Journal of Chinese Studies. 27 (1): 25–49.
  20. 20.0 20.1 Rickett, W. Allyn (1982). "The New Constitution and China's Emerging Legal System in Perspective". Journal of the Hong Kong Branch of the Royal Asiatic Society. 22: 99–117. ISSN 0085-5774. JSTOR 23889661.
  21. "The Lushan Meeting and the Assertion of Absolute, Total Control by Mao Zedong". San Jose State University. Archived from the original on 2019-09-10. Retrieved 2020-07-18.
  22. Deng Xiaoping: A Revolutionary Life By Alexander V Pantsov & Steven I Levine
  23. "Frank Dikötter - Number Two Capitalist Roader".
  24. Harry Wu; George Vecsey (December 30, 2002). Troublemaker: One Man's Crusade Against China's Cruelty. Times Books. pp. 68–. ISBN 0-8129-6374-1.

പുറം കണ്ണികൾ

തിരുത്തുക