ആന്ധ്ര ബാങ്ക്
ഭാരതത്തിലെ ദേശസാൽകൃത ബാങ്കുകളിൽ ഒന്നാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആന്ധ്ര ബാങ്ക്(തെലുഗ്: ఆంధ్రా బ్యాంకు) (ബി.എസ്.ഇ.: 532418). 1923 ൽ സ്ഥാപിതമായ ആന്ധ്ര ബാങ്കിന്റെ സ്ഥാപകൻ ഭോജരാജു പട്ടാഭി സീതാരാമയ്യ ആണ്.[2] 31 മാർച്ച് 2012ലെ കണക്കുപ്രകാരം 1729 ശാഖകളും 16849 ജീവനക്കാരുമാണ് ആന്ധ്ര ബാങ്കിനുള്ളത്.[1] ഈ ശാഖകളിൽ 15 എക്സ്റ്റൻഷൻ കൗണ്ടറുകളും വിദേശത്തെ 2 പ്രധിനിധി ഓഫീസുകളും ഉൾപ്പെടുന്നു.
ദേശസാൽകൃതം | |
വ്യവസായം | ബാങ്കിങ്ങ് |
സ്ഥാപിതം | 20 നവംബർ 1923 |
ആസ്ഥാനം | ഹൈദരാബാദ് |
പ്രധാന വ്യക്തി | ബി എ പ്രഭാകർ |
ഉത്പന്നങ്ങൾ | ഉപഭോക്തൃബാങ്കിങ്ങ് സേവനം, ക്രെഡിറ്റ് കാർഡുകൾ, കോർപ്പറേറ്റ് ബാങ്കിങ്ങ് സേവങ്ങൾ, ഇൻഷുറൻസ്, മൂലധന സേവനങ്ങൾ, ധന മാനേജ്മെന്റ്, കാർഷിക കടങ്ങൾ |
വരുമാനം | Rs.12199 crore as on 31.03.2012 |
Rs.2,815 Crore as on 31.03.2012 | |
Rs.1345 Crore as on 31.03.2012 | |
മൊത്ത ആസ്തികൾ | ₹1,08,900 കോടി (US$17 billion) (2011) |
ജീവനക്കാരുടെ എണ്ണം | 16849 (31/03/2012 ലെ കണക്ക്)[1] |
വെബ്സൈറ്റ് | http://www.andhrabank.in |
ബാങ്കിന്റെ 51.55% ഓഹരികളും ഭാരത സർക്കാറിന്റെ ഉടമസ്ഥതയിലാണ്.1100 കോടി രൂപ മുടക്കി ഓഹരി മൂലധനം 58% ആക്കാനാണ് ഗവണ്മെന്റിന്റെ പദ്ധതി.[3] 10% ഓഹരികൾ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലാണ്.[4]
ആന്ധ്ര ബാങ്കും കോർപറേഷൻ ബാങ്കും യൂണിയൻ ബാങ്കിൽ ലയിപ്പിക്കുമെന്ന് 2019 ആഗസ്ത് 30 ന് കേന്ദ്ര ധനമന്ത്രി അറിയിച്ചു.[5][6] ലയനം ആന്ധ്ര ബാങ്കിന്റെ ഡയറക്ടർ ബോർഡ് 2019 സെപ്തംബര് 13 ന് അംഗീകരിച്ചു.[7][8] 2020 മാർച്ച് 4 ന് ഈ ലയനം കേന്ദ്ര മന്ത്രിസഭ അംഗീകരിക്കുകയും ഏപ്രിൽ 1 ന് നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.[9]
ബി.എ. പ്രഭാകറാണ് ആന്ധ്ര ബാങ്കിന്റെ ഇപ്പോഴത്തെ ചെയർമാൻ.
അവലംബം
തിരുത്തുക- ↑ 1.0 1.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-05. Retrieved 2012-09-05.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-05. Retrieved 2012-09-05.
- ↑ Government of India to Infuse Rs 1,100 Crore in Andhra Bank[പ്രവർത്തിക്കാത്ത കണ്ണി]
- ↑ LIC buys 101,000 shares of Andhra Bank [പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Government unveils mega bank mergers to revive growth from 5-year low". The Times of India. PTI. 30 August 2019. Retrieved 31 August 2019.
- ↑ Staff Writer (30 August 2019). "10 public sector banks to be merged into four". LiveMint (in ഇംഗ്ലീഷ്). Retrieved 31 August 2019.
- ↑ "Andhra Bank board okays merger with UBI". The Hindu (in Indian English). 13 September 2019. Retrieved 13 September 2019.
- ↑ "Andhra Bank board okays merger with Union Bank of India". The Economic Times. 13 September 2019. Retrieved 13 September 2019.
- ↑ Ghosh, Shayan (5 March 2020). "Three banks announce merger ratios". Livemint (in ഇംഗ്ലീഷ്). Retrieved 6 March 2020.