ആന്ത്രോത്ത്
10°48′51″N 73°40′49″E / 10.814085°N 73.680153°E ലക്ഷദ്വീപ് ദ്വീപസമൂഹങ്ങളിലെ ഇന്ത്യാ ഉപഭൂഖണ്ഡത്തോട് ഏറ്റവും അടുത്ത് കിടക്കുന്ന ദ്വീപാണ് ആന്ത്രോത്ത്. കൊച്ചിയിൽ നിന്നും 293 കിലോമീറ്ററും, കവരത്തിയിൽ നിന്നും 119 കിലോമീറ്റർ അകലെയാണ് ഈ ദ്വീപ്. 4.66 കിലോമീറ്റർ നീളവും, 1.43 കിലോമീറ്റർ വീതിയുമാണ് ഈ ദ്വീപിനുള്ളത്. [1] ദ്വീപ് സമൂഹത്തിലെ ഏറ്റവും വലിയതും, ഇസ്ലാം മതം സ്വീകരിച്ചതുമായ ദ്വീപാണ് ആന്ത്രോത്ത്.[2]. ദ്വീപസമൂഹത്തിൽ ഏറ്റവും കുറവ് ലഗൂണുകൾ ഉള്ള ദ്വീപാണ് ആന്ത്രോത്ത്.
ആന്ത്രോത്ത് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Lakshadweep |
ജില്ല(കൾ) | ലക്ഷദ്വീപ് |
ജനസംഖ്യ • ജനസാന്ദ്രത |
10,720 (2001[update]) • 2,188/km2 (5,667/sq mi) |
സാക്ഷരത | 84.74% |
ഭാഷ(കൾ) | മലയാളം |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം | 4.90 km² (2 sq mi) |
കാലാവസ്ഥ താപനില • വേനൽ • ശൈത്യം |
• 32.0 °C (90 °F) • 28.0 °C (82 °F) |
ആകർഷണങ്ങൾ
തിരുത്തുകജുമാഅത്ത് പള്ളി
തിരുത്തുകഏഴാം നൂറ്റാണ്ടിൽ ദ്വീപ് നിവാസികളെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യിച്ചെന്ന് കരുതപ്പെടുന്ന അറബ് സന്ന്യാസി വിശുദ്ധ ഉബൈദുള്ളയുടെ ശവകുടീരം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.[3][2]
കൃഷി
തിരുത്തുകതേങ്ങയാണ് ദ്വീപിലെ പ്രധാന കാർഷികോത്പ്പന്നം. മത്സ്യബന്ധനവും ഒരു പ്രധാന തൊഴിലാണ്.
പ്രധാന ഉത്പന്നങ്ങൾ
തിരുത്തുകഗതാഗത സൗകര്യങ്ങൾ
തിരുത്തുകസൈക്കിൾ, മോട്ടോർ സൈക്കിളുകൾ, ഓട്ടോറിക്ഷകൾ എന്നിവയാണ് ദ്വീപിലെ ഗതാഗത സൗകര്യം.
അവലംബം
തിരുത്തുക- ↑ "ലക്ഷദ്വീപ്.നിക്.ഇൻ ൽ അന്ത്രോത്തിനെക്കുറിച്ച്". Archived from the original on 2016-02-19. Retrieved 2011-09-17.
- ↑ 2.0 2.1 "ഔദ്യോഗിക വെബ്‌സൈറ്റ്". Archived from the original on 2010-01-27. Retrieved 2013-01-28.
- ↑ [1]