രസതന്ത്രത്തിലെ ഒരു സങ്കല്പനമാണ് ആനുഭവികസൂത്രം (Empirical formula). ഒരു രാസസംയുക്തത്തിന്റെ ആനുഭവിക സൂത്രമെന്നത് ആ സംയുക്തത്തിൽ അടങ്ങിയിരിക്കുന്ന അണുക്കളുടെ ലളിതമായ അനുപാതമാണ.[1] ഈ ആശയത്തിന്റെ ലളിതമായ ഒരു ഉദാഹരണമാണ് ഡൈസൾഫർ ഡയോക്സൈഡിന്റെ S2O2 പോലെയുള്ള ആനുഭവികസൂത്രമുള്ള സൾഫൾഫർ മോണോക്സൈഡ് അല്ലെങ്കിൽ SO. ഇത് അർത്ഥമാക്കുന്നത് സൾഫർ മോണോക്സൈഡിന്റേയും ഡൈസൾഫർ ഡയോക്സൈഡിന്റേയും സൾഫറിനും ഓക്സിജനും ഒരേ ആനുഭവിക സൂത്രമാണെന്നാണ്.

ആനുഭവികസൂത്രം അണുക്കളുടെ ക്രമീകരണത്തെയോ എണ്ണത്തെയോ സൂചിപ്പിക്കുന്നില്ല.CaCl2 പോലെയുള്ള അയോണികസംയുക്തങ്ങൾക്കും SiO2 പോലെയുള്ള മാക്രോതന്മാത്രകൾക്കുമുള്ള ഒരു മാനദണ്ഡമാണിത്.

മറ്റൊരു തരത്തിൽ പറഞ്ഞാൽ തന്മാത്രാസൂത്രം ഒരു തന്മാത്രയിലെ വ്യത്യസ്തതരം ആറ്റങ്ങളുടെ എണ്ണത്തെ കാണിക്കുന്നു. അതുപോലെതന്നെ ഘടനാസൂത്രം തന്മാത്രയുടെ ക്രമീകരണത്തെ കാണിക്കുന്നു. വ്യത്യസ്ത സംയുകതങ്ങൾക്ക് ഒരേ ആനുഭവികസൂത്രം ഉണ്ടാകാം.

ഉദാഹരണങ്ങൾ

തിരുത്തുക
  • ഗ്ലൂക്കോസ് (C6H12O6), റൈബോസ് ( C5H10O5), അസറ്റിക് ആസിഡ് (C2H4O2), ഫോർമാൽഡിഹൈഡ് (CH2O) എന്നിവയ്ക്കെല്ലാം വ്യത്യസ്ത തന്മാത്രാസൂത്രങ്ങളാണ് പക്ഷേ CH2O എന്ന ഒരേ ആനുഭവിക സൂത്രമാണ്. ഇത് ഫോർമാൽഡിഹൈഡിന്റെ യഥാർത്ഥ തന്മാത്രാസൂത്രമാണ് എന്നാൽ അസറ്റിക് ആസിഡിന് ഇരട്ടിആറ്റങ്ങളും റൈബോസിന് 5 ഇരട്ടിയും ഗ്ലൂക്കോസിന് 6 ഇരട്ടിയും ആറ്റങ്ങളുമാണ് ഉള്ളത്.
  • n-hexane എന്ന രാസസംയുക്തത്തിന് CH3CH2CH2CH2CH2CH3 എന്ന ഘടനാസൂത്രമാണുള്ളത്. ഇത് കാണിക്കുന്നത് 6 ചങ്ങലാരൂപത്തിൽ ക്രമീകരിച്ച 6 കാർബൺ ആറ്റങ്ങളും 14 ഹൈഡ്രജൻ ആറ്റങ്ങളും ഉണ്ടെന്നാണ്. ഹെക്സ്യ്നിന്റെ തന്മാത്രാസൂത്രം C6H14 ആണ്. ആനുഭവ സൂത്രമായ C3H7 കാർബൺ ഹൈഡ്രജൻ അനുപാതമായ (‌C:H) 3:7 കാണിക്കുന്നു.

കണക്കുകൂട്ടൽ

തിരുത്തുക

പെയിന്റുകളിലും മഷികളിലും പശകളിലും ഒരു ലായകമായി ഉപയോഗിക്കുന്ന മീഥൈൽ അസറ്റേറ്റ് കിട്ടുകയാണെന്നിരിക്കട്ടെ, 48.64% കാർബണും (C), 8.16% ഹൈഡ്രജനും (H), 43.20% ഓക്സിജനും (O) ആണ് മീഥൈൽ അസറ്റേറ്റിന് ഉള്ളതെന്ന് രാസപരമായി അപഗ്രഥിച്ചാൽ നമുക്ക് കണ്ടെത്താം. ഓരോ മൂലകത്തിന്റേയും ഗ്രാമിലുള്ള പിണ്ഡത്തിന് തുല്യമാണ് ശതമാനങ്ങൾ എങ്കിൽ ആനുഭവികസൂത്രം നിർണ്ണയിക്കാൻ നമുക്ക് 100g സംയുക്തം ഉണ്ടെന്ന് ഊഹിക്കണം.

ഘട്ടം 1

ഓരോ ശതമാനത്തെയും ഓരോ മൂലകത്തിന്റെയും ഗ്രാമിലുള്ള പിണ്ഡത്തിലേക്ക് മാറ്റുക. അതായത് 48.64% C എന്നത് 48.64 g C എന്നും, 8.16% H എന്നത് 8.16 g H എന്നും, 43.20% O എന്നത് 43.20 g O എന്നും ആക്കുക.

ഘട്ടം 2

ഗ്രാമിലുള്ള ഓരോ മൂലകത്തിന്റേയും അളവിനെ മോളിലുള്ള അളവിലേക്ക് മാറ്റുക.

 
 
 
ഘട്ടം 3

ലഭിച്ച ഓരോ വിലയേയും അതിൽ ഏറ്റവും ചെറിയ വിലകൊണ്ട് ഹരിക്കുക.

 
 
 
ഘട്ടം 4

ആവശ്യമെങ്കിൽ ഈ സംഖ്യകൾ ഓരോന്നിനേയും പൂർണ്ണസംഖ്യകൾ കൊണ്ട് ഗുണിക്കുക

 
 
 

ഇപ്രകാരം, മീഥൈൽ അസെറ്റേറ്റിന്റെ ആനുഭവിക സൂത്രം C
3
H
6
O
2
ആണ്. ഇത് തന്നെയാണ് മീഥൈൽ അസെറ്റേറ്റിന്റെ തന്മാത്രാസൂത്രവും.

  1. IUPAC, Compendium of Chemical Terminology, 2nd ed. (the "Gold Book") (1997). Online corrected version:  (2006–) "Empirical formula".
"https://ml.wikipedia.org/w/index.php?title=ആനുഭവിക_സൂത്രം&oldid=3418938" എന്ന താളിൽനിന്ന് ശേഖരിച്ചത്