പഴയ സിലോണിൽ(ശ്രീലങ്ക) ജനിച്ച ചിന്തകനും, കലാചരിത്രപണ്ഡിതനും, വ്യാഖ്യാതാവും ആയിരുന്നു ആനന്ദകുമാരസ്വാമി.(Tamil: ஆனந்த குமாரசுவாமி,ജ:22 ഓഗസ്റ്റ് 1877 − 9 സെപ്റ്റംബർ 1947) ഇന്ത്യൻ കലാചരിത്രത്തെക്കുറിച്ചും,ഭാരതീയസൗന്ദര്യശാസ്ത്രത്തെക്കുറിച്ചും പാശ്ചാത്യർക്കു അറിവുനൽകിയ ആദ്യകാലപണ്ഡിതന്മാരിലൊരാളാണ് അദ്ദേഹം.[1].ആനന്ദ കെന്റിഷ് കുമാരസ്വാമി എന്നതായിരുന്നു മുഴുവൻ പേർ.മാതാപിതാക്കൾ സിലോണിലെ തമിഴ് വംശജനായ നിയമസഭാസാമാജികനും, ചിന്തകനുമായ സർ മുത്തു കുമാരസ്വാമിയും, ഇംഗ്ലീഷുകാരിയായ എലിസബത്ത് ബീബിയുമായിരുന്നു. 1947 സെപ്റ്റംബർ 9ന്നു യു.എസിലെ നീധാമിൽ വെച്ചു നിര്യാതനായി.

ആനന്ദ കുമാരസ്വാമി
Coomaraswamy in 1916,
photograph by Alvin Langdon Coburn
ജനനം(1877-08-22)22 ഓഗസ്റ്റ് 1877
മരണം9 സെപ്റ്റംബർ 1947(1947-09-09) (പ്രായം 70)
Needham, Massachusetts, United States
ദേശീയതSri Lankan American
അറിയപ്പെടുന്നത്തത്ത്വശാസ്ത്രം, ചരിത്രകാരൻ, അതിഭൗതികം

വിദ്യാഭ്യാസം തിരുത്തുക

പിതാവിന്റെ മരണത്തെത്തുടർന്നു ആനന്ദ വളർന്നതും വിദ്യാഭ്യാസം ചെയ്തതും വിദേശത്തായിരുന്നു. 1900-ൽ ലണ്ടൻ സർവ്വകലാശാലയിൽ നിന്നു ഭൗമശാസ്ത്രത്തിലും,സസ്യശാസ്ത്രത്തിലും ബിരുദം നേടി. തുടർന്നു 1902 മുതൽ 1906 വരെ നടത്തിയ സിലോണിലെ ധാതുക്കളെക്കുറിച്ചുള്ള പഠനത്തിൽ ഡോക്റ്റർ ഓഫ് സയൻസ് ബിരുദവും നേടുകയുണ്ടായി. സിലോൺ ഭൗമ സർവ്വേയുടെ ചുമതലയും അദ്ദേഹം വഹിയ്ക്കുകയുണ്ടായി.[2] ഈ കാലഘട്ടത്തിൽ തന്നെയാണ് ഫോട്ടോഗ്രാഫറായ ഭാര്യയുടെ സഹായത്തോടെ മദ്ധ്യകാലഘട്ടത്തിലെ സിംഹളകലയെക്കുറിച്ചുള്ള ഗ്രന്ഥം രചിയ്ക്കുന്നത്. പാശ്ചാത്യവിരുദ്ധചിന്തകൾ ആനന്ദയിൽ ദൃഡമാകുന്നതിനു ഈ പുസ്തകം കാരണമായി.[3]

സംഭാവനകൾ തിരുത്തുക

സൗന്ദര്യ ശാസ്ത്രം, കല, സംസ്ക്കാരം എന്നിവയെക്കുറിച്ചുള്ള ഉപന്യാസങ്ങൾ, ഐതിഹ്യം,നാടോടിവിജ്ഞാനീയം, പ്രതീകങ്ങളെക്കുറിച്ചുള്ള വിശകലനങ്ങൾ, പ്രാചീനശിൽപ്പകലയെക്കുറിച്ചുള്ള വൈവിദ്ധ്യമാർന്നപഠനങ്ങൾ, വിചിന്തനങ്ങൾ എന്നിവ ആനന്ദകുമാരസ്വാമിയുടെ പ്രധാന സംഭാവനകളിൽപ്പെടും.[4] പരമ്പരാഗതമായ സംസ്കാരത്തിന്റെ അടിസ്ഥാനത്തിലാണ് കലാവസ്തുവിനെ സമീപിക്കേണ്ടന്നും മതപരവും തത്ത്വശാസ്ത്രപരവും ആയ മാനദണ്ഡങ്ങൾ കലാവസ്തുവിന്റെ ആവിർഭാവത്തിനും വളർച്ചക്കും വികാസത്തിനും നിദാനമായിരിക്കുമെന്നും സ്ഥാപിച്ചു.[5]

പ്രധാനകൃതികൾ തിരുത്തുക

പരമ്പരാഗതകല.

 • Figures of Speech or Figures of Thought?: The Traditional View of Art, (World Wisdom 2007)
 • Introduction To Indian Art, (Kessinger Publishing, 2007)
 • Buddhist Art, (Kessinger Publishing, 2005)
 • Guardians of the Sundoor: Late Iconographic Essays, (Fons Vitae, 2004)
 • History of Indian and Indonesian Art, (Kessinger Publishing, 2003)
 • Teaching of Drawing in Ceylon] (1906, Colombo Apothecaries)
 • "The Indian craftsman" (1909, Probsthain: London)
 • Viśvakarmā ; examples of Indian architecture, sculpture, painting, handicraft] (1914, London)
 • Vidyāpati: Bangīya padābali; songs of the love of Rādhā and Krishna], (1915, The Old Bourne press: London)
 • The mirror of gesture: being the Abhinaya darpaṇa of Nandikeśvara] (with Duggirāla Gōpālakr̥ṣṇa) (1917, Harvard University Press; 1997, South Asia Books,)
 • Indian music] (1917, G. Schirmer; 2006, Kessinger Publishing,
 • A catalog of sculptures by John Mowbray-Clarke: shown at the Kevorkian Galleries, New York, from May the seventh to June the seventh, 1919]. (1919, New York: Kevorkian Galleries, co-authored with Mowbray-Clarke, John, H. Kevorkian, and Amy Murray)
 • Rajput Painting, (B.R. Publishing Corp., 2003)
 • Early Indian Architecture: Cities and City-Gates, (South Asia Books, 2002) I
 • The Origin of the Buddha Image, (Munshirm Manoharlal Pub Pvt Ltd, 2001)
 • The Door in the Sky, (Princeton University Press, 1997)
 • The Transformation of Nature in Art, (Sterling Pub Private Ltd, 1996)
 • Bronzes from Ceylon, chiefly in the Colombo Museum, (Dept. of Govt. Print, 1978)
 • Early Indian Architecture: Palaces, (Munshiram Manoharlal, 1975)
 • The arts & crafts of India & Ceylon, (Farrar, Straus, 1964)
 • Christian and Oriental Philosophy of Art, (Dover Publications, 1956)
 • Archaic Indian Terracottas, (Klinkhardt & Biermann, 1928)

Metaphysics

 • Hinduism And Buddhism, (Kessinger Publishing, 2007, Elixir Press 2011)
 • "Myths of the Hindus and Buddhists (with Sister Nivedita) (1914, H. Holt; 2003, Kessinger Publishing)
 • Buddha and the gospel of Buddhism] (1916, G. P. Putnam's sons; 2006, Obscure Press,)
 • A New Approach to the Vedas: An Essay in Translation and Exegesis, (South Asia Books, 1994)
 • The Living Thoughts of Gotama the Buddha, (Fons Vitae, 2001)
 • Time and eternity, (Artibus Asiae, 1947)
 • Perception of the Vedas, (Manohar Publishers and Distributors, 2000)
 • Metaphysics, (Princeton University Press, 1987)

സാമൂഹികവിമർശനം.

 • Am I My Brothers Keeper, (Ayer Co, 1947)
 • "The Dance of Shiva - Fourteen Indian essays" Turn Inc., New York; 2003, Kessinger Publishing],
 • The village community and modern progress] (12 pages) (1908, Colombo Apothecaries)
 • Bugbear of Literacy], (Sophia Perennis, 1979)
 • What is Civilisation?: and Other Essays. Golgonooza Press, (UK),
 • Spiritual Authority and Temporal Power in the Indian Theory of Government, (Oxford University Press, 1994)

മരണാനന്തരം പ്രസിദ്ധീകരിയ്ക്കപ്പെട്ടത്.

 • Yaksas, (Munshirm Manoharlal Pub Pvt Ltd, 1998) ISBN 978-81-215-0230-6
 • Coomaraswamy: Selected Papers, Traditional Art and Symbolism, (Princeton University Press, 1986)
 • "The Essential Ananda K. Coomaraswamy , (2003, World Wisdom)

ആനന്ദകുമാരസ്വാമിയെക്കുറിച്ചുള്ളപഠനങ്ങൾ തിരുത്തുക

 • Ananda Coomaraswamy: remembering and remembering again and again, by S. Durai Raja Singam. Publisher: Raja Singam, 1974.
 • Ananda K. Coomaraswamy, by P. S. Sastri. Arnold-Heinemann Publishers, India, 1974.
 • Ananda Kentish Coomaraswamy: a handbook, by S. Durai Raja Singam. Publisher s.n., 1979.
 • Ananda Coomaraswamy: a study, by Moni Bagchee. Publisher: Bharata Manisha, 1977.
 • Ananda K. Coomaraswamy, by Vishwanath S. Naravane. Twayne Publishers, 1977. ISBN 0-8057-7722-9.
 • Selected letters of Ananda Coomaraswamy, Edited by Alvin Moore, Jr; and Rama P. Coomaraswamy (1988)

അവലംബം തിരുത്തുക

 1. Murray Fowler, "In Memoriam: Ananda Kentish Coomaraswamy", Artibus Asiae, Vol. 10, No. 3 (1947), pp. 241-244
 2. Philip Rawson, "A Professional Sage", The New York Review of Books, v. 26, no. 2 (February 22, 1979)
 3. "Stella Bloch Papers Relating to Ananda K. Coomaraswamy, 1890-1985 (bulk 1917-1930)". Princeton University Library Manuscripts Division.
 4. "Anand Coomaraswamy A Pen Sketch By - Dr. Rama P. Coomaraswamy". Archived from the original on 2008-04-20. Retrieved 2013-06-21.
 5. ഭാരതീയകലക്ക് ഒരാമുഖം (ആനന്ദ കെ. കുമാരസ്വാമി - റെയ്‌ൻബോ ബുക് പബ്ലിഷേഴ്സ്) ISBN 81-88146-12-9
"https://ml.wikipedia.org/w/index.php?title=ആനന്ദ_കുമാരസ്വാമി&oldid=3650302" എന്ന താളിൽനിന്ന് ശേഖരിച്ചത്