ആനന്ദാംബരി എന്നത് രണ്ട് ജന്യരാഗങ്ങളിൽനിന്നും ജൻമം കൊണ്ട രാഗമെന്ന് പറയുന്നതിൽ തെറ്റില്ല.ഒരു മലയാള സിനിമാ ഗാനത്തിനായാണ് ഈ രാഗം ഉണ്ടായതുതന്നെ.1978-ൽ പുറത്തിറങ്ങിയ വാടകയ്കൊരു ഹൃദയം എന്ന ചലച്ചിത്രത്തിൽ 'പൂവാംകുഴലിപ്പെണ്ണിനുണ്ടൊരു'എന്ന ഗാനത്തിനായാണ് ഈ രാഗം പിറക്കുന്നത്.കാവാലം നാരായണപ്പണിക്കർ എഴുതി ജി ദേവരാജൻ ആണ് സംഗീതം ചെയ്തിരിക്കുന്നത്.

ഇരുപതാമതു മേളകർത്താരാഗമായ നഠഭൈരവിയിൽ നിന്നു ജന്യമായ രാഗമാണ് ആനന്ദഭൈരവി.ഇരുപത്തൊൻപതാമത് മേളകർത്താരാഗമായ ധീരശങ്കരാഭരണത്തിൽ നിന്നു ജന്യമായ രാഗമാണ് നീലാംബരി.ഈ രണ്ടു രാഗങ്ങൾ കൂട്ടിച്ചേർത്താണ് ആനന്ദാംബരി എന്ന രാഗമുണ്ടാക്കിയത്.അതായത് ആനന്ദഭൈരവി+നീലാംബരി= ആനന്ദാംബരി. മലയാളസംഗീതത്തിൻ്റെ രാജശില്പിയായ ജി.ദേവരാജൻമാസ്റ്റർ ആണ് ആനന്ദാംബരി എന്ന രാഗം നമുക്ക് സമ്മാനിച്ചത്.

കാവാലം നാരായണപ്പണിക്കരുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ പുത്രൻ കാവാലം ശ്രീകുമാറുമായി ദൂരദർശനിൽ നടന്ന അഭിമുഖത്തിൽ നിന്ന്

"https://ml.wikipedia.org/w/index.php?title=ആനന്ദാംബരി&oldid=3378550" എന്ന താളിൽനിന്ന് ശേഖരിച്ചത്