ആദിത്യ (കൃത്രിമോപഗ്രഹം)

(ആദിത്യ (ബഹിരാകാശവാഹനം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ബഹിരാകാശത്തു നിന്നും സൂര്യനെ നിരീക്ഷിക്കുന്നതിനുള്ള ഇന്ത്യൻ കൃത്രിമോപഗ്രഹമാണ്‌ ആദിത്യ (Aditya).(സംസ്കൃതം: आदित्य, lit: Sun[2]) audio speaker iconpronunciation 

ആദിത്യ
സംഘടനഐ.എസ്.ആർ.ഒ
ഉപയോഗലക്ഷ്യംSolar study
Satellite ofഭൂമി
വിക്ഷേപണ തീയതി2020 ശ്രീഹരിക്കോട്ടയിൽ നിന്ന്, India[1]
വിക്ഷേപണ വാഹനംജി.എസ്.എൽ.വി[1]
പിണ്ഡം400 kg

ഐ.എസ്.ആർ.ഒ ആണ്‌ സൂര്യ പര്യവേക്ഷണത്തിനുള്ള ഈ ഉപഗ്രഹം വിക്ഷേപിക്കുന്നത്.

സൂര്യോപരിതലത്തിലുള്ള കൊറോണയെപറ്റി വിശദമായി പഠിക്കുകയാണ് ‘ആദിത്യ’യുടെ ലക്ഷ്യം. ഭൂമിയിൽ നിന്നും 800 കിലോമീറ്റർ ദൂരെയുള്ള ഭ്രമണപഥത്തിലേക്കാണ് ആദിത്യയെ വിക്ഷേപിക്കുന്നത്. അവിടെനിന്നുമുള്ള നിരീക്ഷണവിവരങ്ങൾ ഭൂമിയിലേക്ക് അയയ്ക്കും. 400 കിലോഗ്രാമിനടുത്ത് ഭാരമുണ്ട്.

ഇതിന്റെ ആശയം പൂർത്തീകരിച്ചത് ജനുവരി 2008 ൽ അഡൈസറി കമ്മിറ്റി ഫോർ സ്പേസ് റിസർച്ച് (Advisory Committee for Space Research) ആണ്‌. [1] ഇതിന്റെ രൂപകല്പനയും [3] നിർമ്മാണവും , പിന്നീട് ഇതിന്റെ വിക്ഷേപണവും നടത്തുന്നത് ഐ.എസ്.ആർ.ഒ (ISRO ആണ്‌.[1] ഐ.എസ്.ആർ.ഒ യുടെ ചെയർമാൻ ജി.മാധവൻ നായർ ഇതിന്റെ പ്രഖ്യാപനവും അനുമതിയും 10 നവംബർ 2008 ന്‌ നൽകി.[4]

ഇതിന്റെ വിക്ഷേപണം 2020 ൽ നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. പ്രധാനമായും കൊറോണയെക്കുറിച്ച് പഠിക്കാനാണ്‌ ഇത് വിക്ഷേപിക്കുന്നത്. ഈ കൃത്രിമോപഗ്രഹം അത്യാധുനിക സോളാർ കൊറോണാഗ്രാഫ് വഹിക്കുന്നുണ്ട്.[1] ഈ കൃത്രിമോപഗ്രഹത്തിന്റെ ഭാരം ഏകദേശം 100 കിലോഗ്രാം (220 lb) ഉണ്ട്. ഇതിന്റെ പദ്ധതി ചെലവ് 50 കോടി (US$10 million) ആകുമെന്ന് കരുതുന്നു. [1] ഭൂമിയുടെ ഭ്രമണപഥത്തിൽ ഏകദേശം 800 km ൽ ആണ്‌ ഇത് സ്ഥാപിക്കുന്നത്. ഇത് കൊറോണൽ ഹീറ്റിംഗിന്റെ അടിസ്ഥാന പ്രശ്നങ്ങൾ പഠിക്കുമെന്ന് കരുതുന്നു.

ലക്ഷ്യംതിരുത്തുക

സോളാർ കോറോണ അഥവാ സൗര്യ പ്രഭാമണ്ഡലം ക്രമാതീതമായി ചൂടുപിടിക്കുന്നതിന്റെ കാരണം കണ്ടെത്തുകയാണ് ആദിത്യ 1 പ്രധാനമായും ലക്ഷ്യമിടുന്നത്. ഭൂമിക്കും സൂര്യനുമിടയിലുള്ള ലഗ്രാംജിയൻ പോയിന്റ് ഒന്നിൽ നിന്ന് സൂര്യനെക്കുറിച്ചുള്ള പഠനം നടത്താനാണു പദ്ധതി. സൂര്യനെ മുഴുവൻ സമയവും തടസ്സങ്ങളില്ലാതെ കാണാനാകുമെന്നതാണ് എൽ-1 പോയിന്റിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ ആദിത്യ -എൽ 1 എന്ന പേരിലാണ് ഇപ്പോൾ ഇന്ത്യയുടെ സൂര്യദൗത്യം അറിയപ്പെടുന്നത്.

പേലോഡ്തിരുത്തുക

  • വിസിബിൾ എമിഷൻ ലൈൻ കൊറോണഗ്രാഫ് (വിഇഎൽസി):- സോളർ കൊറോണയെക്കുറിച്ചുള്ള പഠനം.
  • സോളർ അൾട്രാവയലറ്റ് ഇമേജിങ് ടെലിസ്കോപ് (എസ്‌യുഐടി):- സൂര്യന്റെ ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ എന്നിവയുടെ ചിത്രീകരണം.
  • ആദിത്യ സോളർ വിൻഡ് പാർട്ടിക്കിൾ എക്സ്പെരിമെന്റ് (ആസ്പെക്സ്):- സൗരവാതത്തിന്റെ പ്രത്യേകതകളുടെ പഠനം.
  • പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ (പാപ):– സൗരവാതത്തിന്റെ ഘടനയെക്കുറിച്ചും ഊർജവിതരണത്തെക്കുറിച്ചുമുള്ള പഠനം.
  • സോളർ ലോ എനർജി എക്സ്റേ സ്പെക്ട്രോമീറ്റർ (എസ്ഒഎൽഇഎക്സ്എസ്):- സോളർ കൊറോണയുടെ താപനിലയെക്കുറിച്ചുള്ള പഠനം.
  • ഹൈ എനർജി എൽ1 ഓർബിറ്റിങ് എക്സ്റേ സ്പെക്ട്രോമീറ്റർ :- സോളർ കൊറോണയിലെ ഊർജവിനിയോഗത്തെക്കുറിച്ചുള്ള പഠനം.
  • മാഗ്നറ്റോമീറ്റർ :- സൗരകാന്തികമേഖലയെക്കുറിച്ചുള്ള പഠനം.

അവലംബംതിരുത്തുക

  1. 1.0 1.1 1.2 1.3 1.4 1.5 "ISRO planning to launch satellite to study the sun". The Hindu. 2008-01-13. മൂലതാളിൽ നിന്നും 2008-06-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-11-10.
  2. "Aditya". Spoken Sanskrit. ശേഖരിച്ചത് 2008-11-14.
  3. "After Chandrayaan-1's moon voyage, ISRO's Aditya to scout sun's surf". United News of India. 2008-11-11. ശേഖരിച്ചത് 2008-11-14.[പ്രവർത്തിക്കാത്ത കണ്ണി]
  4. "ISRO to develop Sun mission 'Aditya'". Zee News. 2008-11-10. മൂലതാളിൽ നിന്നും 2013-01-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-11-11.
  • വാർത്തയും വീക്ഷണവും(പേജ് 5) മാതൃഭൂമി ദിനപത്രം 09.08.2010
"https://ml.wikipedia.org/w/index.php?title=ആദിത്യ_(കൃത്രിമോപഗ്രഹം)&oldid=3650285" എന്ന താളിൽനിന്ന് ശേഖരിച്ചത്