ആണ്ടിക്കളി
തൃശൂർ, തലപ്പിള്ളി എന്നീ താലൂക്കുകളിൽ പാണ സമുദായക്കാർ നടത്തുന്ന അനുഷ്ഠാനപരവും വിനോദാത്മകവുമായ ഒരു കലയാണ് ആണ്ടിക്കളി. പ്രായമായ സ്‌ത്രീ ഉടുക്കുകൊട്ടി പാടുമ്പോൾ അതിനനുസരിച്ച് ഒരാൺകുട്ടിയോ പെൺകുട്ടിയോ നൃത്തം ചെയ്യുന്നതാണ് ഇതിന്റെ രീതി.[1]
അവതരണം
തിരുത്തുകപന്ത്രണ്ട് വയസ്സിൽ താഴെയുള്ള ആൺകുട്ടിയോ പെൺകുട്ടിയോ ആയിരിക്കും ആണ്ടിക്കിടാവ്. കൂടെ രക്ഷകർത്താവായി ഉള്ളതാണ് ആണ്ടി. കർഷകത്തൊഴിലാളികളാണ് ഇത് അവതരിപ്പിക്കാറുള്ളത്. ഇത് അവതരിപ്പിക്കാൻ ഒരു കുട്ടിയും പ്രായമായ ഒരു സ്ത്രീയും വേണം.മുതിർന്ന സ്ത്രീ ഉടുക്കുകൊട്ടി പാടുന്നു. ഉടുക്കിനുപകരം ഓട്ടുകുിണ്ണവും ഉപയോഗിക്കും. വിടർത്തിപ്പിടിച്ച കൂറ രണ്ടുകൈകൊണ്ടും ഇടത്തോട്ടും വലത്തോട്ടും ചലിപ്പിച്ച് വൃത്താകാരത്തിൽ ചുവടുവെച്ച് ആണ്ടിക്കിടാവ് നൃത്തം ചെയ്യുന്നു. സാധാരണ രാവിലെ മുതൽ വൈകുന്നേരം വരെ കളി തുടരും. ക്ഷേത്രങ്ങളുടേയോ വീടുകളുടെയോ മുറ്റത്താണ് കളിക്കാറുള്ളത്. പ്രത്യേകിച്ച് അരങ്ങോ ദീപവിധാനമോ ഇതിന് ഇല്ല.
വേഷം
തിരുത്തുകപാവാടയും ജാക്കറ്റുമാണ് ആണ്ടിക്കിടാവിൻറെ വേഷം. ആണ്ടി മുണ്ടും ജാക്കറ്റും ധരിക്കുന്ന സാധാരണ വേഷം. ആണ്ടിക്കിടാവ് തലയിൽ ഒരു തുണിക്കെട്ടും മുഖത്തു നിറയെ ചാന്തുകൊണ്ട് കള്ളികൾ വരക്കുന്നു.
അവലംബം
തിരുത്തുക- ↑ Dr. S Shifa (14 ഡിസംബർ 2020). "നാടോടി സ്‌ത്രീരംഗകലകൾ". womenpoint.in. Archived from the original on 2020-12-14. Retrieved 2020-12-14.
{{cite web}}
: CS1 maint: bot: original URL status unknown (link)