ആഢ്യൻപാറ വെള്ളച്ചാട്ടം

(ആഡ്യൻ പാറ വെള്ളച്ചാട്ടം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ കുറുമ്പലകോട് വില്ലേജിലാണ്‌ ആഢ്യൻപാറ വെള്ളച്ചാട്ടം. നിലമ്പൂർ പട്ടണത്തിൽ നിന്നും 15 കിലോമീറ്ററോളം അകലെ ചാലിയാർ പഞ്ചായത്തിലാണ് ആഡ്യൻ പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇതിന് ഏകദേശം 300 അടിയോളം ഉയരമുണ്ട്. [1] നിത്യഹരിത വനങ്ങളിൽ നിന്നും ഉത്ഭവിക്കുന്ന, വേനൽകാലങ്ങളിൽ പോലും വറ്റാത്ത നീരുറവകളിൽ നിന്നും ഉത്ഭവിക്കുന്ന കാഞ്ഞിരപ്പുഴയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കോഴിക്കോടിനും മലപ്പുറത്തിനും ഇടയ്ക്കുള്ള മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന കാഞ്ഞിരപ്പുഴ ചാലിയാറിന്റെ ഒരു കൈവഴിയാണ്. നിലമ്പൂരിലെ ചാലിയാർ പഞ്ചായത്തിലൂടെ ഒഴുകുന്ന കാഞ്ഞിരപ്പുഴ ചാലിയാർമുക്കിൽ വെച്ച് ചാലിയാറിൽ ചേരുന്നു.[2]

ആഢ്യൻപാറ വെള്ളച്ചാട്ടം
ആഡ്യൻപാറ വെള്ളച്ചാട്ടം
ആഢ്യൻപാറ വെള്ളച്ചാട്ടം
Locationനിലമ്പൂർ, മലപ്പുറം ജില്ല, കേരളം, ഇന്ത്യ
Coordinates11°21′17.31″N 76°12′12.18″E / 11.3548083°N 76.2033833°E / 11.3548083; 76.2033833
Watercourseകാഞ്ഞിരപ്പുഴ

ആഡ്യൻ പാറയും പരിസരപ്രദേശങ്ങളും ഇടതൂർന്നതും നയനമനോഹരവുമായ കാടിനാൽ സമ്പന്നവും വിനോദയാത്രയ്ക്കും അനുയോജ്യമാണ്. വൈവിധ്യമാർന്ന നിരവധി ദേശാടനപക്ഷികളുടെ ആവാസകേന്ദ്രമാണിവിടം.[3]

എത്തിച്ചേരാൻ തിരുത്തുക

16 കിലോമീറ്റർ അകലെയുള്ള നിലമ്പൂർ റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.[4] ഏറ്റവും അടുത്തുള്ള വിമാനത്താവളം 58 കിലോമീറ്റർ അകലെയുള്ള കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ആണ്.[4]

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-09-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-09-10.
  2. http://www.keralatravels.com/resourcepage.php?sid=14&rid=132
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2006-12-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-01-12.
  4. 4.0 4.1 "മലപ്പുറം ജില്ലയിലെ നിലമ്പൂരിനു സമീപമുള്ള ആഡ്യൻപാറ വെള്ളച്ചാട്ടം : കേരള വിനോദ സഞ്ചാര വകുപ്പ്". 2020-12-13. Archived from the original on 2020-12-13. ശേഖരിച്ചത് 2020-12-13.{{cite web}}: CS1 maint: bot: original URL status unknown (link)

പുറം കണ്ണികൾ തിരുത്തുക