കാൽസിയം, യുറേനിയം എന്നീ മൂലകങ്ങളുടെ ജലയോജിത ഫോസ്ഫേറ്റാണ് ആട്ടുണൈറ്റ്. Ca (UO2)2. (PO4)2 (H2O)10-12. ഫ്രാൻസിലെ ആട്ടൂൺ പ്രദേശത്ത് ഇതു ധാരാളമായി കണ്ടുവരുന്നു എന്നതാണ് ആട്ടുണൈറ്റ് എന്ന പേരിനു നിദാനം.

ആട്ടുണൈറ്റ്
Autunite
General
CategoryPhosphate minerals
Formula
(repeating unit)
Ca(UO2)2(PO4)2·10-12H2O
Strunz classification08.EB.05
Crystal symmetryOrthorhombic dipyramidal
H-M symbol: (2/m 2/m 2/m)
Space group: Pnma
യൂണിറ്റ് സെൽa = 14.0135(6) Å, b = 20.7121(8) Å, c = 6.9959(3) Å; Z=4
Identification
Formula mass986.26
നിറംLemon-yellow to sulfur-yellow, greenish yellow to pale green; may be dark green to greenish black
Crystal habitTabular crystals, foliated or scaly aggregates, and in crusts
Crystal systemOrthorhombic
TwinningRare on {110}
Cleavage{001} perfect, {100} and {010} poor
Fractureuneven
മോസ് സ്കെയിൽ കാഠിന്യം2-2.5
LusterVitreous - pearly
StreakPale yellow
DiaphaneityTransparent to translucent
Specific gravity3.1-3.2
Optical propertiesBiaxial (-)
അപവർത്തനാങ്കംnα = 1.553 - 1.555 nβ = 1.575 nγ = 1.577 - 1.578
Birefringenceδ = 0.003
PleochroismX = colorless to pale yellow; Y = Z = yellow to dark yellow
2V angleMeasured: 10° to 53°
Ultraviolet fluorescenceStrong yellow-green fluorescence in UV; Radioactive
SolubilitySoluble in acids
Alters toDehydrates in air
Other characteristicsPseudotetragonal for synthetic material
അവലംബം[1][2]

പരൽരൂപങ്ങൾ തിരുത്തുക

ദ്വിചതുഷ്കോണീയ പ്രിസങ്ങളോ പിരമിഡുകളോ ആയ രൂപമാണ് ഇതിന്റെ പരലുകൾക്കുള്ളത്. വ്യക്തമായ വിദളനവും കാചാഭദ്യുതിയുമുണ്ട്. പവിഴംപോലെ തിളങ്ങുന്നു. പരലുകളിൽ മഞ്ഞനിറമുള്ള തന്തുക്കൾ കാണാം. പൊതുവേ ചെറുനാരങ്ങയുടെമഞ്ഞ മുതൽ ഇളം പച്ചവരെയുള്ള നിറങ്ങളാണുള്ളത്; അൾട്രാ വയലറ്റ് രശ്മികൾ തട്ടുമ്പോൾ പച്ചകലർന്ന മഞ്ഞനിറത്തിൽ പ്രതിദീപ്തമാവുന്നു. കാഠിന്യം 2-2.5; ആ.ഘ. 3.1-3.2. ഘടനയിൽ വലുതായ വ്യതിയാനം കാണുന്നില്ലെങ്കിലും കാൽസിയത്തിന്റെ സ്ഥാനത്ത് അല്പം ബേറിയമോ മഗ്നീഷ്യമോ കലർന്നിരിക്കാം. ചൂടാക്കുമ്പോൾ ജലാംശം ക്രമേണ കുറയുന്നു; 800Cൽ ജലാംശം പൂർണമായും നഷ്ടപ്പെടും. എന്നാൽ ആട്ടുണൈറ്റിനു ജലവിയോജനംകൊണ്ട് ഘടനയിൽ അസ്ഥായിത്വമുണ്ടാകുന്നില്ല. എളുപ്പത്തിൽ ഉരുകുന്നു. അമ്ലങ്ങളിൽ ലയിക്കുന്നു. ചതുഷ്കോണീയമായ ആധാരതലവും, അൾട്രാവയലറ്റ് രശ്മികളുമായുള്ള പ്രതിദീപ്തി സ്വഭാവവും ആട്ടുണൈറ്റിന്റെ സവിശേഷതകളാണ്.

ഉപഖനിജം തിരുത്തുക

യുറേനിയത്തിന്റെ അയിരായി ഉപയോഗിച്ചുവരുന്ന ഈ ധാതു പ്രകൃതിയിൽ യുറേനിനൈറ്റ് തുടങ്ങിയ മറ്റയിരുകളുടെ ഓക്സിഡേഷൻ (oxidation) മൂലമാണുണ്ടാകുന്നത്. ഓക്സിഡൈസേഷന്റെയും അപക്ഷയ(weathering)ത്തിന്റെയും മേഖലകളിൽ ഒരു ഉപഖനിജമെന്ന നിലയിൽ അവസ്ഥിതമായിക്കാണുന്നു. ഫ്രാൻസ്, പോർച്ചുഗൽ, ജർമനി, ഇംഗ്ലണ്ട്, കോംഗോ തുടങ്ങിയ രാജ്യങ്ങളിലാണ് അധികമായുള്ളത്.

അവലംബം തിരുത്തുക

പുറംകണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആട്ടുണൈറ്റ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ആട്ടുണൈറ്റ്&oldid=3914619" എന്ന താളിൽനിന്ന് ശേഖരിച്ചത്