ആട്ടം

ആനന്ദ് ഏകർഷി സംവിധാനം ചെയ്ത 2024 ലെ മലയാള ചലച്ചിത്രം

2023ൽ പുറത്തിറങ്ങിയ മലയാളം ഡ്രാമ ത്രില്ലർ ചിത്രമാണ് ആട്ടം. ആനന്ദ് ഏകർഷിയാണ് ഈ സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ അജിത് ജോയ് ആണ് ഈ ചിത്രം നിർമ്മിച്ചത്.

Aattam
പ്രമാണം:Aattam film poster.jpeg
Theatrical release poster
സംവിധാനംAnand Ekarshi
നിർമ്മാണംAjith Joy
സ്റ്റുഡിയോJoy Movie Productions
വിതരണംReliance Entertainment
ദൈർഘ്യം139 minutes
രാജ്യംIndia
ഭാഷMalayalam

ലോസ് ഏഞ്ചൽസിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ 2023 ലെ ഗ്രാൻഡ് ജൂറി അവാർഡ് ഈ ചിത്രം നേടി. ഗോവയിൽ നടന്ന 54-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ ഉദ്ഘാടന ഫീച്ചർ ഫിലിമായി ഇത് തിരഞ്ഞെടുക്കപ്പെട്ടു. 70-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച ചിത്രമായി ആട്ടം തെരഞ്ഞെടുക്കപ്പെട്ടു.[1]

കഥാസാരം

തിരുത്തുക

അരങ്ങ് എന്ന നാടകസംഘത്തിന്റെ ഒരു നാടകാവതരണത്തിനു ശേഷം ഒരു പാർട്ടി നടക്കുന്നു. രാത്രിയിലെ പാർട്ടിക്ക് ശേഷം, അവരുടെ ഏക നടിയായ അഞ്ജലിയെ ഉറക്കത്തിനിടയിൽ സംഘത്തിലെ പന്ത്രണ്ട് പുരുഷന്മാരിൽ ഒരാൾ കയറി പിടിക്കുന്നു. ഈ സംഭവത്തെ തുടർന്ന് പ്രധാന പ്രതിയെന്നു സംശയിക്കുന്ന ഹരി എന്ന നടനൊഴികെ നാടകസംഘത്തിലെ ബാക്കി എല്ലാവരും തമ്മിൽ ഒരു അടിയന്തര കൂടിക്കാഴ്ച നടത്തുന്നു. സംഘത്തിൽ നിന്നും ഹരിയെ പുറത്താക്കുന്ന കാര്യത്തിൽ സമവായത്തിലെത്താൻ ശ്രമിക്കുമ്പോൾ, ഈ സംഭവത്തിനു പിന്നിലെ വിവിധ കഥകൾ അനാവരണം ചെയ്യപ്പെടുകയും കൂടുതൽ സംശയങ്ങൾ ഉയരുകയും കോലാഹലങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. ഇതുമൂലം അഞ്ജലിയുടെ നില പരുങ്ങലിലാവുകയും കൂടുതൽ കലുഷിതമായ തുടർസംഭവങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.

അഭിനേതാക്കൾ

തിരുത്തുക
  • സറീൻ ഷിഹാബ് - അഞ്ജലി
  • വിനയ് ഫോർട്ട് - വിനയ്
  • കലാഭവൻ ഷാജോൺ - ഹരി
  • അജി തിരുവാങ്കുളം - അജി
  • ജോളി ആന്റണി - ജോളി
  • മദൻ ബാബു - മദൻ
  • നന്ദൻ ഉണ്ണി - നന്ദൻ
  • പ്രശാന്ത് മാധവൻ - പ്രശാന്ത്
  • സന്തോഷ് മുരളി - സന്തോഷ്
  • സന്തോഷ് പിറവം - സന്തോഷ്
  • സെൽവരാജ് രാഘവൻ - സെൽവരാജ്
  • സിജിൻ സിജീഷ് - സിജിൻ
  • സുധീ‍ർ ബാബു - സുധീർ

ഐഎഫ്എഫ്എൽഎ, ഐഎഫ്എഫ്ഐ, ഐഎഫ്എഫ്കെ എന്നിവയിൽ പ്രദർശിപ്പിച്ച ശേഷം, പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും പ്രശംസ പിടിച്ചുപറ്റി 2024 ജനുവരി 5 ന് ആട്ടം തിയേറ്ററുകളിൽ പുറത്തിറങ്ങി.

പുരസ്കാരങ്ങൾ

തിരുത്തുക
Year Award Category Recipient Ref.
2024 70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ മികച്ച ചലച്ചിത്രം ആനന്ദ് ഏകർഷി
മികച്ച എഡിറ്റിംഗ് മഹേഷ് ഭുവനേന്ദ്
മികച്ച തിരക്കഥ ആനന്ദ് ഏകർഷി
2023 കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ ചലച്ചിത്ര പുരസ്കാരങ്ങൾ മികച്ച ചലച്ചിത്രം ആനന്ദ് ഏകർഷി
മികച്ച സഹനടൻ കലാഭവൻ ഷാജോൺ
മികച്ച നടി സെറീൻ ഷിഹാബ്

അവലംബങ്ങൾ

തിരുത്തുക
  1. "Malayalam Movie Aattam Wins National Award For Best Feature Film". Free Press Journal.

ഇതും കാണുക

തിരുത്തുക

ആനന്ദ് ഏകർഷി

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആട്ടം&oldid=4108492" എന്ന താളിൽനിന്ന് ശേഖരിച്ചത്