കഥാകഥന പ്രാധാന്യമുള്ള കാവ്യമാണ് ആഖ്യാന കാവ്യം എന്ന പേരിൽ അറിയപ്പെടുന്നത്. ലൗകികതയെയും അലൗകികതയെയും കൂട്ടി ഇണക്കുന്ന ഇതിഹാസ കൃതികളും ഭൗതികതയിൽ പ്രാധാന്യം അർപ്പിക്കുന്ന കാല്പനിക കൃതികളും ഓരോ അർഥത്തിൽ ആഖ്യാന കാവ്യങ്ങളായി കണക്കാക്കപ്പെടുന്നു. ആഖ്യാന കാവ്യത്തെ കേവലം ഒരു ശില്പമായി പരിഗണിക്കുമ്പോൾ മഹാ കാവ്യം, ഖണ്ഡ കാവ്യം എന്നീ കൃതികളിൽ നിന്നും വേർപെട്ട വീര ഗാഥകളാണ് ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങൾ. കാവ്യ നാടകവും ഭാവ ഗീതവും ഈ രൂപത്തിന്റെ വക ഭേദങ്ങൾ ആകുന്നു.


ഏതെങ്കിലും നാടോടി കഥാ കാവ്യം ആയിരിക്കും ആഖ്യാന കാവ്യം എന്ന വിശേഷണത്തിന് യോജിക്കുന്നത്. ചരിത്ര കഥകളും പ്രാദേശിക വിശ്വാസങ്ങളും ആണ് ഇത്തരം കാവ്യത്തിന്റെ അടിസ്ഥാനം. മനഃപാഠം പഠിച്ചു ഉരുവിടാൻ ഉദ്ദേശിക്കപ്പെട്ടിരുന്നതു കൊണ്ട്‍, ശ്ലോക നിബദ്ധമായി ആണ് പ്രാചീന ആഖ്യാന കാവ്യങ്ങൾ എഴുതപ്പെട്ടിട്ടുള്ളത്. ചില പ്രയോഗങ്ങളും ശൈലികളും അതിൽ ആവർത്തിക്കപ്പെട്ടു വരുന്നതായും കാണാവുന്നതാണ്.

"https://ml.wikipedia.org/w/index.php?title=ആഖ്യാന_കാവ്യം&oldid=3515710" എന്ന താളിൽനിന്ന് ശേഖരിച്ചത്