ആംബോയ്ന കൂട്ടക്കൊല

ആംബോൺ ദ്വീപിൽ ഇരുപത് പേരെ പീഡിപ്പിക്കുകയും വധിക്കുകയും ചെയ്ത സംഭവം

1623-ൽ ആംബോൺ ദ്വീപിൽ (ഇന്നത്തെ മാലുക്കു, ഇന്തോനേഷ്യ) ഇരുപത് പേരെ പീഡിപ്പിക്കുകയും വധിക്കുകയും ചെയ്ത സംഭവമാണ് ആംബോയ്ന കൂട്ടക്കൊല. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഏജന്റ്സ് (VOC) രാജ്യദ്രോഹക്കുറ്റം ചുമത്തി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സേവനത്തിലുണ്ടായിരുന്ന 10 പേരെയും (ഇപ്പോഴത്തെ മലുകു, ഇന്തോനേഷ്യ) ജപ്പാനീസ്, പോർട്ടുഗീസ് വ്യാപാരികൾ, ആയ 10 പേരെയും ചേർത്ത് ആകെ ഇരുപത് പേരെ വധശിക്ഷയ്ക്ക് വിധേയമാക്കി.[1] ഇതായിരുന്നു ആംബോയ്ന കൂട്ടക്കൊല എന്നറിയപ്പെട്ടത്.[2] ഇത് തീവ്രമായ പരസ്പര മത്സരത്തിനിടയാക്കുകയും സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ ഇംഗ്ലണ്ടിലെ ഈസ്റ്റ് ഇന്ത്യ കമ്പനിയും യുണൈറ്റഡ് പ്രവിശ്യകളും തമ്മിൽ പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം വരെയുള്ള കാലഘട്ടത്തിൽ പരസ്പരം സംഘർഷമുണ്ടാകാനും കാരണമായി.

ഡച്ച്, ഇംഗ്ലീഷ് എൻക്ലേവുകൾ അമ്പോണിയയിൽ (മുകളിൽ) ബാൻഡ നീറ (താഴെ). 1655-ൽ അച്ചടിച്ചെടുത്ത പടം.

പശ്ചാത്തലം

തിരുത്തുക

പ്രാരംഭകാലം മുതൽക്കു തന്നെ ഡച്ച് റിപ്പബ്ലിക് സ്പാനിഷ് കിരീടവുമായി (1580 മുതൽ 1640 വരെ പോർച്ചുഗീസ് കിരീടവുമായി അടുപ്പമുണ്ടായിരുന്ന രാജകീയ വംശം) യുദ്ധത്തിലായിരുന്നു. 1598-ൽ സ്പെയിനിലെ രാജാവ് പോർച്ചുഗലുമായി ഡച്ച് വ്യാപാരം നിരോധിച്ചിരുന്നു. പോർച്ചുഗീസുകാരുടെ തോർഡേസിലസ് ഉടമ്പടിയിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ ഡച്ചുകാർ സുഗന്ധവ്യഞ്ജനങ്ങളുടെ അന്യേഷണങ്ങൾക്കായി ശ്രമം തുടർന്നു. 1605 ഫെബ്രുവരിയിൽ, ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി (വി.ഒ.സി.) യുടെ അഡ്മിറൽ സ്റ്റീവൻ വാൻ ഡെർ ഹാഗൻ ആംബോയ്നയിലെ [3] പോർട്ടുഗീസ് വിക്ടോറിയ കോട്ട കീഴടക്കുകയും അതുവഴി വിക്ടോറിയയിൽ പോർട്ടുഗീസ് വ്യാപാര താല്പര്യങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. മറ്റു യൂറോപ്യൻ കച്ചവടക്കാരെപ്പോലെ [4] അവർ സുഗന്ധവ്യഞ്ജന വിപണിയിൽ പ്രാദേശിക കുത്തകാവകാശം നേടി. ഇത് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി കലഹത്തിന് ഇടയാക്കി.[5] നുഴഞ്ഞുകയറ്റക്കാരനായ സർ എഡ്വേർഡ് മൈക്കിൾബോണിന്റെ പ്രവർത്തനങ്ങൾ ഡച്ചുകാർക്ക് കോപമുണ്ടാക്കി.[6] ഇത് ഒഴിവാക്കാനാവാത്തവിധം ദേശീയ ഗവൺമെൻറുകൾക്ക് ഇടപെടേണ്ടി വന്നു. ഇംഗ്ലണ്ടിലെ ജെയിംസ് ഒന്നാമനും ഡച്ചുകാരുടെ സ്റ്റേറ്റ് ജനറലും തമ്മിലുള്ള ബന്ധത്തിന് ഇത് ഭീഷണിയായി.

കിംഗ് ജെയിംസ് ഒന്നാമൻ നെതർലാന്റ്സ് ജനറലായിരുന്നു. ലണ്ടനിൽ 1619-ൽ പ്രതിരോധ കരാർ അവസാനിപ്പിക്കാനും ഈസ്റ്റ് ഇൻഡീസുമായി സഹകരണം ഉണ്ടാക്കാനും ഇരു രാജ്യങ്ങളും ശ്രമിച്ചു. സുഗന്ധവ്യഞ്ജനങ്ങളുടെ വിപണി രണ്ടോ അതിലധികമോ (അവരുടെ ഹോം മാർക്കറ്റുകളിൽ നിയമാനുസൃതമായ കുത്തകകൾ ഉള്ള രണ്ടു കമ്പനികൾ) ഒരു നിശ്ചിത അനുപാതത്തിൽ വിഭജിക്കപ്പെട്ടു. ബറ്റാവിയയിൽ രണ്ട് കമ്പനികളുടെ വ്യാപാരികളെ നിയന്ത്രിക്കുന്ന ഒരു കൗൺസിൽ ഓഫ് ഡിഫൻസ് ഏർപ്പെടുത്തി. ആ വ്യാപാരികൾ ഏറ്റവും പ്രധാനപ്പെട്ട, ട്രേഡിംഗ് പോസ്റ്റുകൾ സമാധാനപരമായി പങ്കിട്ടു. രണ്ടു കമ്പനികളുടെയും ജീവനക്കാർക്ക് നൽകിയ നിയമപരമായ അധികാരപരിധിക്ക് ഓരോ കമ്പനിക്കും അധികാരമുണ്ടെന്ന് ഡച്ചുകാർ വിശദീകരിച്ചു. കരാറിലുള്ള ആർബിട്രേഷൻ-ആർട്ടിക്കിൾ 30 ന്റെ അടിസ്ഥാനത്തിൽ, "മറ്റു" കമ്പനിയുടെ ജീവനക്കാർക്ക് മേൽ കൌൺസിൽ ഓഫ് ഡിഫൻസ് മാത്രമേ അധികാരമുള്ളൂവെന്ന് ഇംഗ്ലീഷ് അനുശാസിക്കുന്നുണ്ട്. തുടർനടപടികളിൽ ഇതിൽ പ്രധാന അഭിപ്രായ വ്യത്യാസം ഉണ്ടെന്നു തെളിഞ്ഞു.

കരാർ ഒപ്പിട്ടിട്ടും ഇരു കമ്പനികളും തമ്മിലുള്ള ബന്ധം പഴയതുപോലെതന്നെ തുടർന്നു. മോശമായ പരസ്പര വിശ്വാസം, കരാറിന്റെ കടപ്പാടുകൾ, എന്നിവയിൽ ഇരുപക്ഷവും പരസ്പരം എതിർപ്പ് പ്രകടിപ്പിച്ചു. അവർ ഇടപെട്ട തദ്ദേശീയ ഭരണാധികാരികളുമായുള്ള ബന്ധത്തിൽ പരസ്പരം കുറ്റസമ്മതം നടത്താൻ ശ്രമിച്ചു. ആംബോയ്ന മേഖലയിൽ, പ്രാദേശിക വി.ഒ.സി. ഗവർണർ ഹെർമൻ വാൻ സ്പീൽട്ട് 1622-ൻറെ അവസാനത്തിൽ, സ്പാനിഷുകാരുടെ സ്വേച്ഛാധികാരം മാറ്റാൻ ടെർനേറ്റ് സുൽത്താനുമായി സഹകരിച്ചു. വാൻ സ്പീൽട്ട് സംശയാസ്പദമായി ഇംഗ്ലീഷുകാർക്കിടയിൽ ഈ പ്രശ്നങ്ങൾ ഇളക്കി വിട്ടു.[7]

ഇതിന്റെ ഫലമായി ഇംഗ്ലീഷ് വ്യാപാരികളെ സംശയാസ്പദമായി ഡച്ചുകാർക്ക് സംശയിക്കേണ്ടി വന്നു. 1623 ഫെബ്രുവരിയിൽ ജപ്പാനിലെ കൂലിപ്പടയാളികളിലൊരാൾ ഈ അനൗപചാരിക സംശയം ശക്തമാക്കുകയും (VOC യുടെ ജോലിക്കാരനായ റോനിൻ അഥവാ മാസ്റ്ററായ സാമുറായ്[8]) വിക്ടോറിയ കോട്ടയുടെ പ്രതിരോധത്തിൽ ചാരവൃത്തിയിൽ പിടിക്കപ്പെടുകയും ചെയ്തു. ക്രൂരമായി പീഡിപ്പിക്കപ്പെട്ട സമയത്ത് സൈനികർ മറ്റു ജപ്പാനിലെ കൂലിപ്പടയാളികളോട് കോട്ടയെ പിടിച്ചടക്കാൻ ഗൂഢാലോചന നടത്തുകയും ഗവർണറെ വധിക്കുകയും ചെയ്തതായി കുറ്റസമ്മതം നടത്തി. ഗൂഢാലോചനയുടെ ഭാഗമായി ഇംഗ്ലീഷ് ഘടകങ്ങളുടെ തലവനായ ഗബ്രിയേൽ ടവർസണും ഉൾപ്പെട്ടിരുന്നു. പിന്നീട്, ടവർസണേയും ആംബോയ്നയിലെ മറ്റ് ഇംഗ്ലീഷുകാരും അടുത്തുള്ള ദ്വീപുകളിൽ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്തു.[9] മിക്കപ്പോഴും, പക്ഷെ,[10]കേസുകൾ ചോദ്യം ചെയ്യൽ സമയത്ത് പീഡിപ്പിക്കുകയും ചെയ്തു.[11]പീഡനത്തിനിടെ തലയിൽ വെള്ളം ഒഴുക്കിയും, അതിനുചുറ്റും തുണികൊണ്ട് ചുറ്റിക്കറക്കിയും, ശ്വാസം മുട്ടിച്ച് ചോദ്യംചെയ്യപ്പെട്ടു. (ഇത് ഇപ്പോൾ വാട്ടർബോർഡിംഗ് എന്നു വിളിക്കുന്നു). അക്കാലത്ത് ഡച്ച് ഈസ്റ്റ് ഇൻഡീസിൻറെ സാധാരണ അന്വേഷണരീതിയായിരുന്നു ഇത്.[12]ഡച്ച് വിചാരണ രേഖകൾ അനുസരിച്ച്, മിക്കവരും സംശയാസ്പദമായ കുറ്റാരോപിതർ, കുറ്റവാളികൾ പീഡനങ്ങളോ ഇല്ലാതെ കുറ്റക്കാരാണെന്ന് സ്ഥിരീകരിച്ചു. ആരോപണം രാജ്യദ്രോഹം ആയിരുന്നു എന്നതിനാൽ, (റോമൻ ഡച്ച് നിയമം അനുസരിച്ച് കുറ്റസമ്മതം ആവശ്യമാണ്) ആംബോയ്നയിലെ ഗവർണറും കൗൺസിൽ യോഗം ചേർന്ന ഒരു കോടതിയും വധശിക്ഷയ്ക്ക് വിധിച്ചു. എന്നിരുന്നാലും, ഇംഗ്ലീഷിൽ നാലുപേരും ജാപ്പനീസ് രണ്ട് പേരെയും കുറ്റവിമുക്തരാക്കുകയും ചെയ്തു.[13]തുടർന്ന് പത്ത് ഇംഗ്ലീഷുകാരും, [14]ഒൻപത് ജാപ്പനീസ്[15][16][17][18][19]ഒരു പോർച്ചുഗീസ് പൗരൻ[20] എന്നിവരാണ് വധിക്കപ്പെട്ടത് (രണ്ടാമത്തേത് VOC യുടെ ജീവനക്കാരാണ്). 1623 മാർച്ച് 9 ന് അവരെ ശിരഛേദം ചെയ്തു. ഇംഗ്ലീഷ് ക്യാപ്റ്റൻ ഗബ്രിയേൽ ടവേർസനെ ഒരു കഴുക്കോലിൽ എല്ലാവരും കാണുന്നവിധത്തിൽ തൂക്കിയിട്ടിരുന്നു.

ഇതും കാണുക

തിരുത്തുക
  1. Shorto, p. 72.; State Papers, No. 499I
  2. The old spelling for the name Amboina/Ambon is used, because "Amboyna massacre" is a common expression in the English language. For that reason the word "massacre" is retained, though the incident was not a massacre in the usual sense of the word.
  3. Old spelling of the English name for Ambon Island
  4. The English, for instance, tried to do the same at Run.
  5. Best known is the expedition of Sir Thomas Dale in 1619, which resulted in a naval engagement between the English and the Dutch, and caused the Dutch to temporarily evacuate Java;Jourdain, pp. lxix–lxxi
  6. "The "Separate Voyages" of the Company". Retrieved 16 സെപ്റ്റംബർ 2016.
  7. State Papers, No. 537I
  8. Japanese mercenaries were also in the service of the Portuguese and the Siamese kings; see Yamada Nagamasa
  9. State Papers, No. 499I
  10. A number of the factors from the adjacent islands(Powle, Ladbrooke, Ramsey, and Sadler) had unshakeable "alibis" and were therefore left in peace; State Papers, No. 499I
  11. Under Roman Dutch Law, as under other continental European systems of law, based on the ius civile, torture was allowed in specific circumstances; Evans pp. 4–6. Though the English common law did not need torture for investigative purposes (as a confession was not required for conviction), the English did torture in cases of treason. For this purpose, a royal or Privy Council warrant was required, based on the Royal Prerogative.For a contemporary instance see the entry about the torture in February 1620/21 of one "Peacock of Cambridge" in the diary of William Camden in connection with the trial of Thomas Lake. A warrant for the torture of John Felton was quashed in 1628.
  12. According to governor Frederick de Houtman, a predecessor of Van Speult at Amboina; State Papers, Nos. 661II, 684. According to the English version of events, even more sadistic forms of torture were used. This was later disputed by the Dutch; State Papers, No. 499I
  13. Collins, Beaumont, Webber and Sherrocke; Soysimo en Sacoute; State Papers, No. 499I
  14. Gabriel Towerson, agent of the EIC at Amboina; Samuel Colson, factor at Hitto; Emanuel Thompson, assistant at Amboina; Tymothy Johnson, assistant at Amboina; John Wetherall, factor at Cambello; John Clarke, assistant at Hitto; William Griggs, factor at Larica; John Fardo, steward of the English house at Amboina; Abel Price, surgeon; and Robert Browne, tailor; State Papers, No. 499I
  15. Hiheso, Tsiosa, Suisa, all from Firando; Stanley Migiel, Pedro Congie, Thome Corea, all from Nangasacque; Quiondayo of Coraets; Isabinda of Tsoucketgo; Zanchoe of Fisien; all spellings as rendered in State Papers, No. 499I
  16. http://www.eablanchette.com/_supportdocs/session2.html
  17. Great Britain. Public Record Office (1878). Calendar of State Papers, Colonial Series ...: Preserved in the Public Record Office ... pp. xxv–.
  18. Great Britain. Public Record Office (1878). Calendar of State Papers, Colonial Series ...: East Indies, China and Japan, 1513. Longman. pp. 25–.
  19. https://muse.jhu.edu/article/426730
  20. Augustine Perez; State Papers, No. 499I

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Coolhaas, W. Ph., "Aanteekeningen en opmerkingen over den zoogenaamden Ambonschen moord", in: Bijdragen tot de Taal-, Land- en Volkenkunde van Nederlandsch-Indië, Vol. 101 (1942), p. 49–93
  • Evans, M.D. (1998): Preventing Torture: A Study of the European Convention for the Prevention of Torture and Inhuman or Degrading Treatment or Punishment, Oxford U.P.; 512 pages, ISBN 0-19-826257-4
  • Hunter, W.W., Roberts, P.E. (1899): A History of British India, Longman, Green & Co.
  • Jourdain, J. e.a. (1905): The Journal of John Jourdain, 1608–1617, Describing His Experiences in Arabia, India, and the Malay Archipelago, Hakluyt Society
  • Markley, R. (2006): The Far East and the English Imagination, 1600–1730, Cambridge U.P.; 324 pages ISBN 0-521-81944-X
  • Milton, G., Nathaniel’s Nutmeg: How one man's courage changed the course of history, 2000 Sceptre; 400 pages, ISBN 0-340-69676-1
  • Records of the special committee of judges on the Amboyna Massacre (Ambonse moorden), at the Nationaal Archief of the Netherlands in The Hague (part of the records of the Staten Generaal, records number 1.01.07, inventory number 12551.62)
  • A Reply to the Remonstrance of the Bewinthebbers or Directors of the Dutch East-India Company, East-India Company (1632)
  • Shorto, R., The Island at the Center of the World. Doubleday 2004
  • Schmidt, B. (2001): Innocence abroad: The Dutch imagination and the New World, 1570–1670, Cambridge University Press; 480 pages, ISBN 0-521-80408-6
  • Zwicker, S.N. (2004): The Cambridge Companion to John Dryden, Cambridge U.P., 318 pages ISBN 0-521-53144-6

പുറം കണ്ണികൾ

തിരുത്തുക
  • Sainsbury, W. Noel (ed.), Calendar of State Papers Colonial, East Indies, China and Japan – 1622–1624, Volume 4 (1878) [1]
  • (in Dutch) Resolutiën Staten-Generaal 1626–1630, Bewerkt door I.J.A. Nijenhuis, P.L.R. De Cauwer, W.M. Gijsbers, M. Hell, C.O. van der Meij en J.E. Schooneveld-Oosterling [2]

"https://ml.wikipedia.org/w/index.php?title=ആംബോയ്ന_കൂട്ടക്കൊല&oldid=3765627" എന്ന താളിൽനിന്ന് ശേഖരിച്ചത്