കൊല്ലത്തെ കടലോരമേഖലയിൽനിന്ന് കണ്ടെത്തിയ ചീരയുടെ ഇനത്തിൽപ്പെട്ട പുതിയ സസ്യമാണ് അൾമാനിയ ജാനകീയേ. പാലക്കാട് ജില്ലയിൽ ആൾമാനിയ ജനുസിലെ രണ്ടാമത്തെ സസ്യ ഇനം കണ്ടെത്തി രണ്ട് വർഷത്തിന് ശേഷമാണ് പുതിയ കണ്ടെത്തൽ. ഈ സസ്യത്തെക്കുറിച്ചുള്ള പഠനം അന്താരാഷ്ട്ര ജേണലായ ’ഫൈറ്റോ ടാക്‌സ’യുടെ ജൂലൈ ലക്കത്തിൽ പ്രസിദ്ധീകരിച്ചു. ഇന്ത്യയിലെ ആദ്യത്തെ വനിതാ സസ്യശാസ്ത്രജ്ഞയായി ബ്രിട്ടീഷ് ഇന്ത്യയിൽ ശാസ്ത്രവിഷയത്തിൽ ഡോക്ടറേറ്റ് നേടിയ ചുരുക്കം വനിതകളിൽ ഒരാളുമായ സസ്യശാസ്ത്രജ്ഞ ജാനകി അമ്മാളിന് ആദരസൂചകമായാണ് സസ്യത്തിന് പേരുനൽകിയത്. [1]അമരാന്തേസിയേ കുടുംബത്തിലാണ് ഈ പുതിയ സസ്യത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്.

പ്രത്യേകതകൾ

തിരുത്തുക

പൂക്കളുടെ സ്വഭാവവും പൂമ്പൊടിയുടെ രൂപവും അൾമാനിയ ജാനകീയയെ മറ്റ് രണ്ട് സ്പീഷീസുകളായ അൽമാനിയ നോഡിഫ്ലോറ, ആൾമാനിയ മൾട്ടിഫ്ലോറ എന്നിവയിൽ നിന്ന് വേർതിരിക്കുന്നു. കാസർകോട് ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ അനിൽകുമാറും കോയമ്പത്തൂരിലെ പിഎസ്ജി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ സസ്യശാസ്ത്ര വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറായ എസ് ആര്യയുമാണ് ഈ സസ്യത്തെ കണ്ടെത്തിയത് .[2]

  1. https://phytotaxa.mapress.com/pt/article/view/phytotaxa.661.2.7
  2. https://dailyvoicekadakkal.com/2024/08/the-name-is-almania-janakia-discovered-in-kollam-the-third-of-the-almania-species-the-new-plant-belonging-to-the-spinach-species/
"https://ml.wikipedia.org/w/index.php?title=അൾമാനിയ_ജാനകീയേ&oldid=4121224" എന്ന താളിൽനിന്ന് ശേഖരിച്ചത്