ക്രി:മു 1571-ൽ ചാലിയം കോട്ട കീഴടക്കാനായി കോഴിക്കോട് രാജാവ് സാമൂതിരിപ്പാടും, അദ്ദേഹത്തിൻറെ നായർ-മുസ്‌ലിം സൈന്യവിഭാഗങ്ങളും നടത്തിയ ചാലിയം യുദ്ധ വേളയിൽ രചിക്കപ്പെട്ട കൈയെഴുത്തുരേഖയാണ് “അൽ ഖുത്വുബതുൽ ജിഹാദിയ്യ” . “യുദ്ധത്തിനായുള്ള പ്രഭാഷണം” എന്നാണു മലയാളീകരണം. പോർച്ചുഗീസ് സൈന്യത്തിൽ നിന്നും ചാലിയംകോട്ട പിടിച്ചടക്കാനായി മുസ്ലിംകളെ പ്രചോദിപ്പിച്ചു കൊണ്ട് ഇസ്‌ലാമിക അദ്ധ്യാത്മ നേതാവ് ഖാളി മുഹമ്മദ് നടത്തിയ ഖുതുബ ഭാഷണമാണിത്. [1]

പിന്നാമ്പുറം തിരുത്തുക

ഖുർആൻ, പ്രവാചക വചനങ്ങൾ എന്നിവ പരാമർശിച്ചു രാജാവായ സാമൂതിരിക്ക് വേണ്ടി കൊളോനിയൽ ശക്തിയായ പോർച്ചുഗീസിനെതിരായുള്ള പോരാട്ടം ഓരോ മുസൽമാൻറെയും ബാദ്ധ്യതയാണെന്നു കൃതി ഓർമ്മിപ്പിക്കുന്നു. ദൈവിക മാർഗ്ഗത്തിൽ പോരാടുമ്പോൾ ലഭിക്കുന്ന പ്രതിഫലങ്ങളും, ഭീരുത്വം കാട്ടിയാലുള്ള നഷ്ടങ്ങളും വരച്ചു കാട്ടുന്ന അറബി ഭാഷയിലുള്ള പ്രഭാഷണങ്ങൾ ചാലിയത്തെയും പരിസരത്തെയും മുസ്ലിം മഹല്ലുകളിലെ ഖത്തീബ് (ജുമുഅഃ ഖുതുബ നടത്തുന്ന പണ്ഡിതൻ)മാർക്ക് ഖുതുബ ഭാഷണത്തിനായി ഇദ്ദേഹം പകർത്തി നൽകി.[2]

ചാലിയം കോട്ട പിടിച്ചെടുക്കാൻ നടത്തിയ സൈനിക നീക്കങ്ങളും കൂട്ടായ്മകളും പ്രതിപാദിക്കുന്ന ഈ പുരാതന രേഖ[3] നാഷണൽ മാനുസ്ക്രിപ്റ്റ് മിഷൻ ന്യൂഡൽഹിയുടെ സഹായത്തോടെ കാലിക്കറ്റ് സർവ്വകലാശാലയിൽ നടത്തിയ പുരാതന കൈയെഴുത്ത് പ്രതികളുടെ ഗവേഷണവുമായി ബന്ധപ്പെട്ട ശിൽപശാലയുടെ ഭാഗമായി മലബാറിലെ ഗ്രന്ഥശാലകളിലൂടെ നടത്തിയ പരിശോധനയുടെ ഫലമായാണ് വെളിച്ചത്തു വരുന്നത്. പ്രമുഖ പണ്ഡിതൻ “പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാരുടെ” സ്വകാര്യ ഗ്രന്ഥശേഖരത്തിൽ നിന്നാണ് ഇതു ലഭിച്ചത്.

കോട്ട കീഴടക്കാൻ കഴിയാത്ത അവസ്ഥ സംജാതമായപ്പോൾ ചാലിയം കോട്ട പിടിക്കാതെ താനിനി ഭക്ഷണം കഴിക്കില്ലെന്ന് സാമൂതിരി ശപഥം ചെയ്തിരുന്നു. അപ്പോഴായിരിക്കാം ഈ ഖുതുബ ഭാഷണം നടത്തിയതെന്ന് ചരിത്ര ഗവേഷകൻ കെ എൻ കുറുപ്പ് നിരൂപണം ചെയ്യുന്നു. [4] സാമൂതിരി രാജ്യം നിലനിർത്തുവാൻ നായർ പടയാളികളോട് തോളോട് ചേർന്ന് യുദ്ധം ചെയ്യുവാനായി ഖാളി ഖുതുബകളിലൂടെ മാപ്പിള പോരാളികളോട് ആഹ്വാനം ചെയ്യുന്നു. ഒരു ഹിന്ദു രാജാവിന് വേണ്ടി മുസ്ലിങ്ങളെ ധർമ്മസമരത്തിനും രക്തസാക്ഷിത്വത്തിനും മുസ്ലിം മതനേതാവ് പ്രേരിപ്പിക്കുന്ന ഈ രേഖ കോഴിക്കോട് രാജ്യത്ത് നിലനിന്നിരുന്ന മതമൈത്രിയിലേക്കാണ് വിരൽ ചൂണ്ടുന്നത് [5]

THE WAR SPEECH എന്ന പേരിൽ ഇഗ്ളീഷിലും, “സാമൂതിരിക്കുവേണ്ടി ഒരു സമരാഹ്വാനം” എന്ന പേരിൽ മലയാളത്തിലും ഈ കൃതി ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുണ്ട്

ഇവ കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. KKN Kurup ideology and struggle national mission for manuscript 2012 calicut university P 30
  2. Qadi Muhammed , Al Kutubatul Jiadiyya trans (mala) EM Sakkeer,samootirikku vendi oru Samarahwanam , IPH Calicut ,2013, P.41
  3. al ideology vannidaal 26-36 national mission for manuscript 2012 calicut university
  4. സാമൂതിരിക്കുവേണ്ടി ഒരു സമരാഹ്വാനം എന്ന പുസ്തകത്തിലെ കെ എൻ കുറുപ്പിന്റെ അവതാരിക
  5. KKN Kurup ideology and struggle P 30 42