അർജുൻ സിംഗ്

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

പ്രമുഖ കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്നു അർജുൻ സിങ് (നവംബർ 5, 1930 - മാർച്ച് 4 2011).

അർജുൻ സിംഗ്
अर्जुन सिंह
അർജുൻ സിംഗ്.jpg
Union Human Resources Development Minister
ഔദ്യോഗിക കാലം
2004–2009
മുൻഗാമിMurli Manohar Joshi
പിൻഗാമിKapil Sibal
Union Human Resources Development Minister
ഔദ്യോഗിക കാലം
1991–1994
വ്യക്തിഗത വിവരണം
മരണം4 മാർച്ച് 2011(2011-03-04) (പ്രായം 80)
പങ്കാളി(കൾ)Saroj Kumari
ജോലിPolitician, former Union Minister

ജീവിതരേഖതിരുത്തുക

1930 നവംബർ 5-നാണ് അർജുൻ സിംഗ് ജനിച്ചത്. മൂന്നു തവണ മധ്യപ്രദേശ് മുഖ്യമന്ത്രിയായി ചുമതല വഹിച്ചിട്ടുണ്ട്. 2004-2009 കാലയളവിൽ മാനവശേഷി വികസന വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചിരുന്നു. കൂടാതെ പഞ്ചാബ് ഗവർണറായും സേവനമനുഷ്ഠിച്ചിരുന്നു. വാർദ്ധക്യസഹജമായ അസുഖം മൂലം ഡെൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഹൃദയാഘാതം മൂലം 2011 മാർച്ച് 4-ന് ആശുപത്രിയിൽ വച്ച് അന്തരിച്ചു[1][2].

വഹിച്ച സ്ഥാനങ്ങൾതിരുത്തുക

 • 1957-85 മദ്ധ്യപ്രദേശ് എം.എൽ.എ.
 • സെപ്റ്റംബർ 1963 - ഡിസംബർ 1967 കൃഷി, പൊതുഭരണം, ഇൻഫോർമേഷൻ & പബ്ലിക്ക് റിലേഷൻസ് മന്ത്രി, മദ്ധ്യപ്രദേശ് സർക്കാർ
 • 1967 വികസന കാര്യ വകുപ്പു മന്ത്രി, മദ്ധ്യപ്രദേശ് സർക്കാർ
 • 1972-77 വിദ്യാഭ്യാസ വകുപ്പു മന്ത്രി, മദ്ധ്യപ്രദേശ് സർക്കാർ
 • 1977-80 പ്രതിപക്ഷ നേതാവ് , മദ്ധ്യപ്രദേശ് അസംബ്ലി
 • 1980-85 മുഖ്യമന്ത്രി, മദ്ധ്യപ്രദേശ്
 • മാർച്ച് - നവംബർ 1985 പഞ്ചാബ് ഗവർണർ
 • ഫെബ്രുവരി 1988 - ജനുവരി 1989 മുഖ്യമന്ത്രി, മദ്ധ്യപ്രദേശ്
 • ജൂൺ 1991 - ഡിസംബർ1994 മനുധ്യ വിഭവ ശേഷി വകുപ്പ് മന്ത്രി, ഇന്ത്യാ ഗവൺമെന്റ്
 • ജൂൺ 1991 - മേയ് 1996 പത്താം ലോകസഭാംഗം, സത്‌ന ലോകസഭാമണ്ഡലം
 • ജൂൺ 1996 - പതിനൊന്നാം ലോകസഭയിലേക്ക് സത്‌നയിൽ നിന്നു മത്സരിച്ചു പരാജയപ്പെട്ടു.
 • ഏപ്രിൽ 1998 - പന്ത്രണ്ടാം ലോകസഭയിലേക്ക് ഹോഷംഗബാദിൽ നിന്നു മത്സരിച്ചു പരാജയപ്പെട്ടു.
 • ഏപ്രിൽ 2000 രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
 • 15 മേയ് 2000 - ഫെബ്രുവരി 2004 രാജ്യകാര്യ മന്ത്രിസഭാസമിതിയിലെ അംഗത്വം
 • 31 ഓഗസ്റ്റ് 2001- ജൂലൈ 2004 നിയമകാര്യ വകുപ്പിൽ അംഗത്വം
 • ഏപ്രിൽ 2002 - ഫെബ്രുവരി 2004 പർപ്പസസ് കമ്മറ്റിയുടെ പാർലിമെന്റ് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ
 • 22 മേയ് 2004 - മേയ് 2009 മനുഷ്യ വിഭവശേഷി വകുപ്പ് മന്ത്രി [3]

രാജ്യസഭയിലേക്ക് 2006 മേയ് 20-നു മദ്ധ്യപ്രദേശിൽ നിന്നു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.[4]

അവലംബംതിരുത്തുക

 1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-03-04.
 2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-03-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-03-04.
 3. CV at Indian Parliament website.
 4. "Arjun, Bhardwaj, Shinde elected unopposed to Rajya Sabha", Tribuneindia.com, March 20, 2006.
"https://ml.wikipedia.org/w/index.php?title=അർജുൻ_സിംഗ്&oldid=3658408" എന്ന താളിൽനിന്ന് ശേഖരിച്ചത്