അർച്ചന സോറെംഗ്

ഇന്ത്യൻ കാലാവസ്ഥാ പ്രവർത്തക

ഒഡീഷയിലെ സുന്ദർഗർഹിലെ രാജ്ഗംഗ്പൂരിലെ ബിഹബന്ദ് ഗ്രാമത്തിൽ നിന്നുള്ള തദ്ദേശീയരായ ഖരിയ ഗോത്രത്തിൽപ്പെട്ട ഒരു പരിസ്ഥിതി പ്രവർത്തകയാണ് അർച്ചന സോറെംഗ്. [1] കാലാവസ്ഥാ വ്യതിയാനവും ഡോക്യുമെന്റേഷനും, സംരക്ഷണം, തദ്ദേശീയ സമൂഹങ്ങളുടെ പരമ്പരാഗത അറിവുകളുടെയും പ്രയോഗങ്ങളുടെയും പ്രോത്സാഹനം എന്നിവയെക്കുറിച്ചുള്ള അവബോധത്തിനായി അവർ പ്രവർത്തിക്കുന്നു.

അർച്ചന സോറെംഗ്
ജനനം1996 (വയസ്സ് 26–27)
രാജ്ഗംഗ്പൂറിലെ ബിബന്ദ് വില്ലേജ് സുന്ദർഗഡ്, ഒഡീഷ, ഇന്ത്യ
കലാലയം
 1. പട്ന വിമൻസ് കോളേജിൽ നിന്ന് ബിരുദം
 2. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ (TISS) നിന്ന് റെഗുലേറ്ററി ഗവേണൻസിൽ ബിരുദാനന്തര ബിരുദം
തൊഴിൽ
 1. ഒഡീഷയിലെ വസുന്ധരയിലെ ഗവേഷണ ഓഫീസർ.
 2. യുഎൻ യൂത്ത് സ്ട്രാറ്റജിയുടെ ഭാഗമായി ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ സ്ഥാപിച്ച കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള യുവ ഉപദേശക സംഘത്തിലെ അംഗം.
സംഘടന(കൾ)വസുന്ധര ഒഡീഷ
അറിയപ്പെടുന്നത്പരിസ്ഥിതി പ്രവർത്തനം
മാതാപിതാക്ക(ൾ)
 • ബിജയ് കുമാർ സോറെംഗ് (father)
 • ഉഷാ കെർക്കെട്ട (mother)
വെബ്സൈറ്റ്www.vasundharaodisha.org

യുഎൻ യൂത്ത് സ്ട്രാറ്റജിയുടെ ഭാഗമായി ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ സ്ഥാപിച്ച കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള യൂത്ത് അഡ്വൈസറി ഗ്രൂപ്പിലെ ഏഴ് അംഗങ്ങളിൽ ഒരാളായി സോറെങിനെ തിരഞ്ഞെടുത്തു. [2][3][4][5][6][7][8]

പശ്ചാത്തലംതിരുത്തുക

ഖാദിയ ഗോത്രത്തിൽ നിന്നുള്ള സോറെഗ്ൻ വളർന്നത് ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിലെ രാജ്ഗംഗ്പൂരിലാണ്.[9]പിതാവിന്റെ മരണശേഷം അവർ ആദ്യമായി ആക്ടിവിസത്തിൽ ഏർപ്പെടാൻ തുടങ്ങി.[10] ജീവിതത്തിലുടനീളം അവർ ഇന്ത്യൻ കത്തോലിക്കാ യുവജന പ്രസ്ഥാനത്തിൽ സജീവമായിരുന്നു.[11]

TISS സ്റ്റുഡന്റ്സ് യൂണിയന്റെ മുൻ പ്രസിഡന്റ് കൂടിയാണ് അവർ. ഓൾ ഇന്ത്യ കാത്തലിക് യൂണിവേഴ്സിറ്റി ഫെഡറേഷന്റെ (എ ഐ സി യു എഫ്) പ്രധാന മേഖലകളിലൊന്നായ ആദിവാസി യുവ ചേതന മഞ്ച് എന്നറിയപ്പെടുന്ന മുൻ ഗോത്ര കമ്മീഷന്റെ ദേശീയ കൺവീനർ കൂടിയാണ് അവർ. [9] ഇപ്പോൾ വസുന്ധര ഒഡീഷയിൽ റിസർച്ച് ഓഫീസറായി ജോലി ചെയ്യുന്നു. പ്രകൃതിവിഭവ ഭരണം, ഗോത്രാവകാശങ്ങൾ, കാലാവസ്ഥാ നീതി എന്നിവയ്ക്കായി പ്രവർത്തിക്കുന്ന ഭുവനേശ്വറിലെ ഒരു ആക്ഷൻ റിസർച്ച് ആൻഡ് പോളിസി അഡ്വക്കസി ഓർഗനൈസേഷനാണ് വസുന്ധര.

അവലംബംതിരുത്തുക

 1. Bhattacharya, Amava (2020-08-25). "Tribal communities must be made stakeholders in post-Covid world: Archana Soreng | Bhubaneswar News - Times of India". The Times of India (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-11-18.
 2. "Archana Soreng Joins UN Youth Advisory Group On Climate Change". SheThePeople TV (ഭാഷ: ഇംഗ്ലീഷ്). 2020-08-07. ശേഖരിച്ചത് 2020-08-20.
 3. "Activist Archana Soreng in UN Chief's New Youth Advisory Group on Climate Change". The Wire. ശേഖരിച്ചത് 2020-08-20.
 4. Arora, Sumit. "Archana Soreng named by UN chief to new advisory group" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-11-18.
 5. "Meet Archana Soreng - Indian activist named by UN chief to new advisory group on climate change". Free Press Journal (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-11-18.
 6. "First Odia Girl to be Named Into New Advisory Group On Climate Change". KalingaTV (ഭാഷ: ഇംഗ്ലീഷ്). 2020-07-29. ശേഖരിച്ചത് 2020-11-18.
 7. "When Adivasis Feel Secure, They Will Be Able To Enjoy Freedom: Climate Activist Archana Soreng". HuffPost India (ഭാഷ: ഇംഗ്ലീഷ്). 2020-08-14. ശേഖരിച്ചത് 2020-11-18.
 8. "Young Indian Activist Archana Soreng Becomes Part of UN Advisory Group on Climate Change". News18 (ഭാഷ: ഇംഗ്ലീഷ്). 2020-07-28. ശേഖരിച്ചത് 2020-11-18.
 9. 9.0 9.1 "Archana Soreng: Warrior For Climate Change". femina.in (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-08-27.
 10. "Tribal communities must be made stakeholders in post-Covid world: Archana Soreng | Bhubaneswar News - Times of India". The Times of India (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-08-27.
 11. "UN appoints Indian Archana Soreng to Youth Advisory Group on Climate Change - Vatican News". www.vaticannews.va (ഭാഷ: ഇംഗ്ലീഷ്). 2020-07-31. ശേഖരിച്ചത് 2020-08-27.
"https://ml.wikipedia.org/w/index.php?title=അർച്ചന_സോറെംഗ്&oldid=3546374" എന്ന താളിൽനിന്ന് ശേഖരിച്ചത്