ഹദ്രോസറോയിഡ് കുടുംബത്തിൽ പെട്ട ഒരു ദിനോസർ ആണ് അർക്കാരാവിയ. അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ഇപ്പോഴത്തെ റഷ്യയിൽ ആണ് ഇവ ജീവിച്ചിരുന്നത് . ഏകദേശം ഇതേ കാലയളവിൽ ഇവിടെ ജീവിച്ചിരുന്ന ഇതേ കുടുംബത്തിൽ പെട്ട അമ്യുറോസോറസസിന്റെ ഫോസ്സിലും 1991 ൽ അമുർ നടികരയിൽ നിന്നും കണ്ടെത്തിയിരുന്നു.

അർക്കാരാവിയ
Temporal range: അന്ത്യ ക്രിറ്റേഷ്യസ്
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: ജന്തുലോകം
Phylum: Chordata
Clade: Dinosauria
Order: Saurischia
Suborder: Sauropodomorpha
Clade: Sauropoda
Genus: Arkharavia
Alifanov & Bolotsky, 2010
വർഗ്ഗം:
A. heterocoelica
ശാസ്ത്രീയ നാമം
Arkharavia heterocoelica
Alifanov & Bolotsky, 2010

ഫോസ്സിൽതിരുത്തുക

2010 ൽ ആണ് ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയത് , റഷ്യയിൽ അമുർ നദി കരയിൽ നിന്നും ആണ് ഇത് . ഫോസ്സിലിൽ നടന്ന ആദ്യ പരിശോധന യിൽ ഇവ ഒരു സോറാപോഡ് ആണ് എന്നായിരുന്നു നിഗമനം എന്നാൽ പിന്നിട് ഇത് തിരുത്തുകയായിരുന്നു.[1]ഹോളോ ടൈപ്പ് ആയി കിട്ടിയിടുളത് ഒരു പല്ലും വാല് തുടങ്ങുന്ന സ്ഥലത്തെ വാലിന്റെ അസ്ഥിയും ആണ്. ഇവയെ കുറിച്ചും കിട്ടിയ ഫോസ്സിലിനെ കുറിച്ചും കുടുതൽ പഠനങ്ങളും മറ്റും ഇനിയും നടക്കുവാൻ ഇരിക്കുന്നു.

അവലംബംതിരുത്തുക

  1. (Alifanov, V.R. and Bolotsky, Y.L. 2010. Arkharavia heterocoelica gen. et sp. nov., anew sauropod dinosaur from the Upper Cretaceous of the Far East of Russia. Paleontologičeskij žurnal 2010: 76–83. )
"https://ml.wikipedia.org/w/index.php?title=അർക്കാരാവിയ&oldid=2444306" എന്ന താളിൽനിന്ന് ശേഖരിച്ചത്