അൻവർ സാദത്ത് (നിയമസഭാംഗം)

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

2011 മുതൽ ആലുവ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നിയമസഭാ സമാജികനാണ് അൻവർ സാദത്ത്[1] 1975 ഫിബ്രുവരി 18-ൻ ആലുവയിൽ ജനിച്ചു. കെ.എസ്.യു സ്കൂൾ യൂണിറ്റ് പ്രസിഡന്റും സ്കൂൾ ലീഡറുമായിരുന്നു, 2011-ലെ തിരഞ്ഞെടുപ്പിൽ സി.പി.ഐ(എം)-ലെ എ.എം യൂസഫിനെ പരാജയപ്പെടുത്തി.[2]. 2016-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ അഡ്വക്കറ്റ് വി. സലീമിനെ 18835 വോട്ടുകൾക്ക് പരാജയപ്പെടുത്തി.

അൻവർ സാദത്ത്
കേരള നിയമസഭാംഗം
പദവിയിൽ
ഓഫീസിൽ
മേയ് 14 2011
മുൻഗാമിഎ.എം. യൂസഫ്
മണ്ഡലംആലുവ
വ്യക്തിഗത വിവരങ്ങൾ
ജനനം (1975-02-18) 18 ഫെബ്രുവരി 1975  (49 വയസ്സ്)
പരമ്പായം
രാഷ്ട്രീയ കക്ഷികോൺഗ്രസ്
പങ്കാളിസബീന സാദത്ത്
കുട്ടികൾരണ്ട് പുത്രികൾ
മാതാപിതാക്കൾ
  • അബ്ദുൾ സത്താർ (അച്ഛൻ)
  • അയിഷാ ബീവി (അമ്മ)
വസതിചെങ്ങമനാട്
As of ഓഗസ്റ്റ് 11, 2020
ഉറവിടം: നിയമസഭ

2021 ഏപ്രിൽ ആറാം തീയതി നടന്ന കേരള  നിയമസഭ ഇലക്ഷനിൽ എതിർ സ്ഥാനാർത്ഥിയായ  ഷെൽന നിഷാദിനെ  18886 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി അദ്ദേഹം മൂന്നാം തവണയും ആലുവയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടു.[3]

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-10-22. Retrieved 2016-05-22.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-05-07. Retrieved 2016-05-22.
  3. "ആലുവയുടെ മനസ്സ് കവർന്ന് അൻവർ സാദത്ത്; വി‍ജയം നൽകിയത് ജനകീയ മുഖം". Retrieved 2021-05-05.