അൻഗംമെഡില്ല ദേശീയോദ്യാനം ശ്രീലങ്കയിലെ ദേശീയോദ്യാനങ്ങളിലൊന്നാണിത്. 2006 ജൂൺ 6 ന് 7528 ഹെക്ടർ വിസ്തീർണ്ണമുള്ള ഈ ദേശീയോദ്യാനം നിലവിൽ വന്നു.[2] യഥാർത്ഥത്തിൽ അൻഗംമെഡില്ല 1988 ഫെബ്രുവരി 12 ന് പ്രഖ്യാപിക്കപ്പെട്ട മിന്നേരിയ-ഗിരിതലൈ വന്യജീവിസങ്കേതത്തിലെ വനസംരക്ഷണപ്രദേശമായിരുന്നു. ഈ ദേശീയോദ്യാനത്തിന്റെ മധ്യത്തിൽ സ്ഥിതിചെയ്യുന്ന പരാക്രമസമുദ്രയിലെ ജലസംരക്ഷണത്തിനു വേണ്ടിയാണ് പ്രധാനമായും ഈ ദേശീയോദ്യാനം നിലവിൽ വന്നത്. അൻഗംമെഡില്ലയിൽ മിന്നേരിയ-ഗിരിതലൈയിലേയ്ക്കുള്ള ഒരു ജലസേചനസംഭരണി കൂടി കാണപ്പെടുന്നു. ഈ ജലസംഭരണിയിലേയ്ക്ക് ആവശ്യമുള്ള ജലത്തിന്റെ ഉറവിടം സുഡുകണ്ടയിൽ (സിംഹളയിൽ വാട്ടർ ഹിൽ) നിന്നുമാണ്. അമ്പൻ നദിയിൽ നിന്നുമാണ് സുഡുകണ്ടയിലേയ്ക്കുള്ള ജലം ലഭ്യമാകുന്നത്. തൊട്ടടുത്ത ദേശീയോദ്യാനങ്ങളിലെ ജന്തുജാലങ്ങളെയും ഈ ദേശീയോദ്യാനത്തിൽ കാണാൻ കഴിയുന്നു. പൊളന്നറുവ ജില്ലയിൽ കൊളംബോയിൽ നിന്നും 225 കിലോമീറ്റർ തെക്കു-കിഴക്കായി ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നു.[3]

അൻഗംമെഡില്ല ദേശീയോദ്യാനം
Map showing the location of അൻഗംമെഡില്ല ദേശീയോദ്യാനം
Map showing the location of അൻഗംമെഡില്ല ദേശീയോദ്യാനം
Angammedilla National Park
LocationNorth Central province, Sri Lanka
Nearest cityPolonnaruwa
Coordinates7°54′04.24″N 80°56′13.71″E / 7.9011778°N 80.9371417°E / 7.9011778; 80.9371417
Area7,528.95 ha[1]
Established6 June 2006
Governing bodyDepartment of Wildlife Conservation

സസ്യജന്തുജാലങ്ങൾ

തിരുത്തുക

വരണ്ട നിത്യഹരിത വനങ്ങളാണ് ഇവിടെ കാണപ്പെടുന്നത്. സിലോൺ കരിമരം (Diospyros ebenum) ആണ് പ്രധാനമായും കാണപ്പെടുന്നത്. ശ്രീലങ്കൻ ആന, ശ്രീലങ്കൻ സാമ്പർ മാൻ, ഇന്ത്യൻ മുൻജാക്, ശ്രീലങ്കൻ ആക്സിസ് മാൻ എന്നീ സസ്തനികൾ ഇവിടെ സാധാരണയായി കാണപ്പെടുന്നു. സ്ലോത്ത് ബീയർ, ശ്രീലങ്കൻ പുലി, ചാമ്പൽ മലയണ്ണാൻ, ശ്രീലങ്കൻ കാട്ടുകോഴി എന്നിവയെ അപൂർവ്വമായി കാണപ്പെടുന്നു. പക്ഷിയായ മയിൽ ഇവിടെ സർവ്വസാധാരണമാണ്. റെഡ് സ്ലെൻഡർ ലോറിസ്, തൊപ്പിഹനുമാൻ കുരങ്ങ്, പർപ്പിൾ-ഫേസെഡ് ലാംഗുർ എന്നിവയെയും ഇവിടെ കാണുന്നു.[4]

 
National Park is declared mainly to protect the drainage basin of Parakrama Samudra
  1. The National Atlas of Sri Lanka (2nd ed.). Department of Survey. 2007. ISBN 955-9059-04-1.
  2. (in Sinhalese) Senarathna, P.M. (2005). "Angammedilla". Sri Lankawe Wananthara (1st ed.). Sarasavi Publishers. pp. 198–201. ISBN 955-573-401-1.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-01-04. Retrieved 2018-02-07.
  4. Molur, Sanjay; Brandon-Jones, Douglas; Dittus, Wolfgang; Eudey, Ardith; Kumar, Ajith; Singh, Mewa; Feeroz, M.M.; Chalise, Mukesh; Priya, Padma; Walker, Sally (2003). Status of South Asian Primates: Conservation Assessment and Management Plan (C.A.M.P.) Workshop Report, 2003 (PDF). Coimbatore, India: Zoo Outreach Organisation / CBSG-South Asia. pp. 48, 52. ISBN 81-88722-03-0. Retrieved 2009-10-23.