അൺസ്റ്റോപ്പബിൾ (2018 സിനിമ)

കൊറിയൻ ചലച്ചിത്രം

2018ൽ കിം മിൻ-ഹോ സംവിധാനം ചെയ്ത ദക്ഷിണ കൊറിയൻ ക്രൈം ആക്ഷൻ ചിത്രമാണ് അൺസ്റ്റോപ്പബിൾ. ഇതിൽ മാ ഡോംഗ്-സിയോക്കും സോംഗ് ജി-ഹിയോയും അഭിനയിക്കുന്നു. [1] [2] [3] 2018 നവംബർ 22 നാണ് ചിത്രം റിലീസ് ചെയ്തത്. [4]

Unstoppable
പ്രമാണം:Unstoppable (2018 film).jpg
Theatrical release poster
Directed byKim Min-ho
Produced byPark Joon-shik
StudioPlusmedia Ent.
B.A. Entertainment
Distributed byShowbox
Running time116 minutes
CountrySouth Korea
LanguageKorean

കഥാസാരംതിരുത്തുക

നേരായ ജീവിതം നയിക്കാൻ ശ്രമിക്കുന്ന ഒരു മുൻ ഗുണ്ടാതലവനാണ് ഡോങ്-ചുൾ. അയാൾ ഒരു സീഫുഡ് ഡിസ്ട്രിബ്യൂട്ടറായി ജോലി ചെയ്യുന്നു. ഒരു രാത്രി, ഗുണ്ടാസംഘങ്ങളുടെ ഒരു കാർ ഡോങ്-ചുള്ളും ഭാര്യയും കൂടി സഞ്ചരിച്ചിരുന്ന കാറിനെ ഇടിച്ചു. സ്ത്രീക്കടത്തും അവയവ വിൽപ്പനയും നടത്തുന്ന കുപ്രസിദ്ധ ഗുണ്ടാസംഘമായിരുന്നു ഇടിച്ച കാറിലുള്ളവർ. ഈ സംഭവത്തിനു ശേഷം ഈ ഗുണ്ടാസംഘത്തലവൻ ഡോംഗ്-ചുളിന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോയി വിലപേശുന്നു. ഡോംഗ്-ചുൾ ഒരു കുറ്റാന്വേഷകന്റെകൂടെ ഭാര്യ എവിടെയാണുള്ളതെന്നു കണ്ടെത്താനായി ഇറങ്ങിത്തിരിക്കുന്നു. അവസാനം തന്റെ ഭാര്യ ജി-സൂവിനെ തട്ടിക്കൊണ്ടുപോയ ഒരു ദുഷ്ട സിൻഡിക്കേറ്റ് തകർക്കാനായി ഡോംഗ്-ചുൾ രണ്ടുംകൽപ്പിച്ച് ഇറങ്ങിത്തിരിക്കുന്നു. [3] [5]

അഭിനേതാക്കൾതിരുത്തുക

 • മാ ഡോംഗ്-സിയോക്ക് [3] - ഡോങ്-ചുൾ
 • പാട്ട് ജി-ഹ്യോ [6] - ജി-സൂ (ഡോംഗ്-ചുള്ളിന്റെ ഭാര്യ)
 • കിം സങ്-ഓ [7] - കി-ടേ
 • കിം മിൻ-ജേ [8]
 • പാർക്ക് ജി-ഹ്വാൻ
 • ബേ നൂ-റി [9]

ചിത്രീകരണംതിരുത്തുക

പ്രധാന ചിത്രീകരണം 2018 മെയ് 4 -ന് ആരംഭിച്ചു, 2018 ആഗസ്റ്റ് 3 -ന് സമാപിച്ചു. [10] [11]

സ്വീകരണംതിരുത്തുക

റോട്ടൺ ടൊമാറ്റോസിൽ, 5 അവലോകനങ്ങളെ അടിസ്ഥാനമാക്കി, ഈ സിനിമയ്ക്ക് 80%സ്കോർ ലഭിച്ചു. ശരാശരി റേറ്റിംഗ് 5.92/10 ആണ്. [12]

അവലംബങ്ങൾതിരുത്തുക

 1. "성난황소". Naver (ഭാഷ: കൊറിയൻ).
 2. "Unstoppable (2018)". Korean Film Biz Zone.
 3. 3.0 3.1 3.2 "Don LEE Confirmed for Action Film RAGING BULL". Korean Film Biz Zone. 16 October 2018.
 4. "마동석 '성난황소' 11월 22일 개봉 확정…핵주먹 액션 간다". Newsen (ഭാഷ: കൊറിയൻ). 31 October 2018.
 5. "Unstoppable". Hancinema.
 6. "SONG Ji-hyo Joins Don LEE in UNSTOPPABLE". Korean Film Biz Zone. 16 October 2018.
 7. NEWSIS (2018-11-08). "영화 '성난 황소' 배우 김성오". newsis (ഭാഷ: കൊറിയൻ). ശേഖരിച്ചത് 2019-06-23.
 8. NEWSIS (2018-11-08). "영화 '성난 황소' 배우 김민재". newsis (ഭാഷ: കൊറിയൻ). ശേഖരിച്ചത് 2019-06-23.
 9. "'성난황소' 배누리 "떨림과 설렘 공존" 상업영화 데뷔 소감". ‘성난황소’ 배누리 “떨림과 설렘 공존” 상업영화 데뷔 소감 - 손에 잡히는 뉴스 눈에 보이는 뉴스 - 뉴스엔 (ഭാഷ: കൊറിയൻ). 2018-11-22. ശേഖരിച്ചത് 2019-06-23.
 10. "UNSTOPPABLE with Don LEE Completes Filming". Korean Film Biz Zone. 16 October 2018.
 11. "성난황소". Korean Film Biz Zone (ഭാഷ: കൊറിയൻ). മൂലതാളിൽ നിന്നും 2018-10-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-08-01.
 12. "UNSTOPPABLE (SEONG-NAN-HWANG-SO)". rottentomatoes.com. ശേഖരിച്ചത് 2019-11-09.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക