അൺഷി ദേശീയോദ്യാനം
കർണാടക സംസ്ഥാനത്തിലെ ഉത്തര കന്നഡയിലാണ് അൺഷി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 1987-ൽ സ്ഥാപിതമായ ഈ ദേശീയോദ്യാനത്തിന് 250 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുണ്ട്. 1956-ൽ സ്ഥാപിതമായ ദണ്ഡേലി വന്യജീവിസങ്കേതത്തെ പിന്നീട് ദേശീയോദ്യാനമാക്കുകയായിരുന്നു. ചെങ്കുത്തായ താഴ്വരകളും കുന്നുകളും നിറഞ്ഞ ഭൂപ്രകൃതിയാണ് ഇവിടുത്തേത്.
അൺഷി ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | ദാണ്ഡേലി, ഇന്ത്യ |
Nearest city | ദാണ്ഡേലി |
Area | 84,000 ഏക്കർ (340 കി.m2) (340 km²) |
Established | 2 സെപ്റ്റംബർ 1987 |
Governing body | Principal Chief Conservator of Forests (Wildlife), Karnataka |
സസ്യജാലങ്ങൾ
തിരുത്തുകനിത്യഹരിത വനമേഖലയായ ഇവിടുത്തെ പ്രധാന വൃക്ഷങ്ങൾ തേക്ക്, സിൽവർ ഓക്ക്, അക്കേഷ്യ, ബാബുസ എന്നിവയാണ്.
ജന്തുജാലങ്ങൾ
തിരുത്തുകകാട്ടുപന്നി, വെരുക്, പുള്ളിമാൻ, കാട്ടുനായ, ആന, പെരുമ്പാമ്പ്, വേഴാമ്പൽ, കാട്ടുമൂങ്ങ, രാജവെമ്പാല എന്നവയുടെ ആവാസകേന്ദ്രമാണിവിടം.
Anshi National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.