അഹറോൻ
ബൈബിൾ പഴയനിയമത്തിൽ പരാമർശിക്കപ്പെടുന്ന, ഇസ്രായേൽ ജനതയെ ഈജിപ്തിലെ അടിമത്തത്തിൽനിന്നും മോചിപ്പിച്ച മോശയുടെ ജ്യേഷ്ഠസഹോദരനാണ് അഹറോൻ [1]( ഹീബ്രു: אַהֲרֹן അഹറോൻ, അറബി: هارون ഹാരുൺ, ഗ്രീക്ക് (സെപ്ത്വജിന്റ്): Ααρών, ഇംഗ്ലീഷ്: Aaron)[2]. പ്രകാശമുള്ളവൻ അഥവാ പ്രബുദ്ധൻ എന്നാണ് അഹറോൻ എന്ന പേരിന്റെ അർത്ഥം. ലേവിഗോത്രത്തിൽ അപ്രേമിന്റെ മകനായി ഈജിപ്തിൽ ജനിച്ചു. മോശമൂസവിക്കനായിരുന്നതുകൊണ്ട് ഇദ്ദേഹത്തിന്റെ വക്താവ്, സഹായി എന്നീ നിലകളിൽ ഇസ്രായേലിന്റെ വിമോചനയത്നങ്ങളിലും തുടർന്നുളള യാത്രയിലും അഹറോൻ പങ്കുകൊണ്ടു. യാത്രാമധ്യേ ജനങ്ങളുടെ ഉപദേഷ്ടാവായും അദ്ദേഹം വർത്തിച്ചു. ഇസ്രായേലിന്റെ ആദ്യത്തെ മഹാപുരോഹിതൻ എന്ന നിലയിലാണ് അഹറോൻ അറിയപ്പെടുന്നത്[3]. യഹോവയുടെ ന്യായപ്രമാണത്തെ ലംഘിച്ച് സ്വർണക്കാളക്കുട്ടിയെ വാർത്തുണ്ടാക്കി ആരാധിക്കുന്നതിൽ സഹകരിക്കയാൽ[4]. വാഗ്ദത്തനാടായ കാനാനിൽ പ്രവേശിക്കുവാൻ കഴിയാതെ യാത്രാമധ്യേ ഹോർ എന്ന മലയിൽവച്ച് അഹറോൻ മൃതിയടഞ്ഞു [5]. യഹൂദന്മാരുടെയും മുസ്ലീംങ്ങളുടെയും വേദഗ്രന്ഥങ്ങളിളും ഇദ്ദേഹത്തെക്കുറിച്ചു പരാമർശിച്ചിട്ടുണ്ട്.
അഹറോൻ,ഹാറൂൺ | |
---|---|
പ്രവാചകൻ, മോശയുടെ സഹായി | |
വണങ്ങുന്നത് | യഹൂദർ കത്തോലിക്കാസഭ പൗരസ്ത്യ ഓർത്തഡോക്സ് സഭ ഇസ്ലാം അർമേനിയൻ അപ്പസ്തോലിക്ക് ചർച്ച് മാരൊനൈറ്റ് ചർച്ച് |
ഓർമ്മത്തിരുന്നാൾ | സെപ്റ്റംബർ 4 |
അവലംബം
തിരുത്തുകപുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- MFnames.com - Origin and Meaning of Aaron Archived 2009-05-28 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അഹറോൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |