ലണ്ടനിലെ ഇസ്‌ലാമിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കൽ തോട്ടിന്റെ ഡയറൿടരും[1], ബ്രിട്ടിഷ് യുദ്ധവിരുദ്ധ പ്രസ്ഥാനത്തിന്റെ നേതാവുമാണ് അസ്സാം തമീമി. "ഹമാസ്: എഴുതപ്പെടാത്ത അധ്യായങ്ങൾ‌“, “റാഷിദ് ഗനൂശി: ജനാധിപത്യവാദിയായ ഇസ്‌ലാമിസ്റ്റ്” തുടങ്ങി അഞ്ചോളം പുസ്തകങ്ങളെഴുതിയിട്ടുണ്ട്[2]. ദ ഗാർഡിയൻ എന്ന പ്രസിദ്ധീകരണത്തിൽ ലേഖനങ്ങൾ എഴുതാറുണ്ട്.

Azzam Tamimi.JPG

ജീവിതരേഖതിരുത്തുക

1955-ൽ ഫലസ്തീനിലെ ഹെബ്രോണിൽ ജനിച്ചു. ഏഴാമത്തെ വയസ്സിൽ മാതാപിതാക്കളോടൊപ്പം കുവൈത്തിലേക്ക് നാടുവിടേണ്ടി വന്നു. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് ഉന്നതപഠനത്തിനായി ബ്രിട്ടനിൽ ചേക്കേറി. കമ്പയിൻഡ് സയൻസിൽ ബിരുദം നേടിയ അദ്ദേഹം പൊളിറ്റിക്കൽ തിയറിയിൽ ഡോക്‌ടറേറ്റ് ബിരുദം നേടി. ഇസ്‌ലാമും പശ്ചിമേഷ്യയിലെ ജനാധിപത്യപ്രക്രിയയും ആയിരുന്നു ഗവേഷണവിഷയം. പിന്നീട് ജോർദ്ദാനിലേക്ക് കുടിയേറി.

ഗ്രന്ഥങ്ങൾതിരുത്തുക

  • ഇസ്‌ലാം ആൻഡ് സെക്കുലരിസം ഇൻ ദ മിഡ്ഡിൽ ഈസ്റ്റ് (എഡിറ്റിങ്, ജോൺ എൽ. എസ്പോസിറ്റോയോടൊപ്പം)[3][4]
  • ഹമാസ്- എ ഹിസ്റ്ററി (2007)[5]
  • ഹമാസ്- അൺ റിട്ടൺ ചാപ്റ്റേർസ് (2009)[6]
  • റാശിദ് ഗനൂഷി-എ ഡെമോക്രാറ്റ് വിതിൻ ഇസ്‌ലാം (2001) [7]

പുറമേക്കുള്ള കണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=അസ്സാം_തമീമി&oldid=1698035" എന്ന താളിൽനിന്ന് ശേഖരിച്ചത്