ശുദ്ധജലത്തിൽ വളരുന്ന പന്നൽ (ഫേൺ) വിഭാഗത്തിൽപെടുന്ന ഒരു ചെറുസസ്യമാണ്‌ അസോള. കന്നുകാലികൾക്കുള്ള പോഷകാഹാരം, ജൈവവളം എന്നീനിലകളിലും ഉപയോഗിക്കാവുന്ന ഒരു ഒരു സസ്യമാണിത്.

അസോള
Mosquito fern
Azolla caroliniana
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Azollaceae

Genus:
Azolla

Species

Azolla caroliniana Willd.
Azolla filiculoides Lam.
Azolla japonica Franch. & Sav.
Azolla mexicana Presl
Azolla microphylla Kaulf.
Azolla nilotica Decne. ex Mett.
Azolla pinnata R.Br.

പ്രത്യേകതകൾ തിരുത്തുക

അസോളയുടെ സഹജീവിയായി വളരുന്ന നീലഹരിതപായലിന്‌ അന്തരീക്ഷത്തിൽ നിന്നും നൈട്രജൻ ശേഖരിച്ച് മാംസ്യഘടകങ്ങളും നൈട്രജൻ സം‌യുകതങ്ങളുമാക്കി വേർതിരിക്കുന്നതിനുള്ള കഴിവുണ്ട്. ഈ കഴിവുള്ളതിനാൽ അസോളയെ കാലിത്തീറ്റയിലും മണ്ണിരകമ്പോസ്റ്റ് തുടങ്ങിയ ജൈവവളങ്ങളുടെ നിർമ്മാണ പ്രക്രിയയിലും ഉപയോഗിക്കുന്നു. വളർത്തുമൃഗങ്ങൾക്കുള്ള തീറ്റയിൽ അസോള ഉൾപ്പെടുത്തുന്നതുവഴി 20% വരെ തീറ്റച്ചെലവു കുറയ്ക്കാം; എന്നതിലുപരി പാലുത്പാദനം 15% മുതൽ 20% വരെ കൂടുതലും ലഭിക്കുന്നു[1]. മരത്തണലിലും വളർത്താൻ കഴിയുന്ന ഒരു സസ്യമാണിത്. കൂടാതെ കൃഷി തുടങ്ങി മൂന്ന് ദിവസത്തിനുള്ളിൽ ഭാരം മൂന്നിരട്ടിയാകുന്നു എന്ന സവിശേഷതയും ഇതിനുണ്ട്. അസോളയുടെ മൊത്തം ഖരഘടകത്തിന്റെ 25% മുതൽ 30% വരെ പ്രോട്ടീൻ അടങ്ങിരിക്കുന്നു. അതുകൂടാതെ അധിക അളവിൽ വിറ്റാമിനുകളും ധാതുലവണങ്ങളും അസോളയിൽ അടങ്ങിയിരിക്കുന്നു. കൃഷിയിറക്കി ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഒന്നാം വിളവെടുക്കാം. കൂടാതെ പറമ്പിലും പാടത്തും നടത്തുന്ന കൃഷികൾക്ക് നല്ല ജൈവവളമായി നേരിട്ടും, ബയോഗ്യാസ്, മണ്ണിരകമ്പോസ്റ്റ് എന്നിവയുടെ അസം‌സ്കൃതവസ്തുവായും അസോള ഉപയോഗിക്കാം.

കൃഷിരീതി തിരുത്തുക

അസോള ഉത്പാദിപ്പിക്കുന്നതിനായി ഏറ്റവും ചെലവുകുറഞ്ഞതും ഫലപ്രദവുമായ മാർഗ്ഗമാണ്‌ സിൽപോളിൻ ഉപയോഗിച്ചുകൊണ്ടുള്ള കൃഷിരീതി. ഇതിലേയ്ക്കായി 2.7 മീറ്റർ X 1.8 മീറ്റർ വലിപ്പത്തിൽ മുറിച്ചെടുത്ത സിൽപോളിൻ ഷീറ്റ് ഏകദേശം 3 ചതുരശ്രമീറ്റർ വിസ്തീർണ്ണവും 10 സെന്റീമീറ്റർ ആഴവുമുള്ള തടമെടുത്ത് അതിൽ വിരിക്കുക. കാറ്റു മൂലം ഷീറ്റിന്‌ ഇളക്കം തട്ടാതിരിക്കുന്നതിനായി തടത്തിന്‌ പുറത്തേയ്ക്ക് ഉള്ളാ ഭാഗം ഇഷ്ടിക ഉപയോഗിച്ച് ഭാരം വയ്ക്കേണ്ടതാണ്‌.[2]

ഇങ്ങനെ നിർമ്മിക്കുന്ന തടത്തിൽ കല്ലുകൾ നീക്കം ചെയ്ത അരിച്ചെടുത്ത വളക്കൂറുള്ള മേൽമണ്ണ് ഒരേപോലെ നിരത്തിയശേഷം 7.5 കിലോഗ്രാം ചാണകം, 45ഗ്രാം രാജ്ഫോസ്, 15ഗ്രാം അസോഫെർട്ട് എന്നീ രാസവളങ്ങളും ചേർത്ത് വെള്ളത്തിൽ കലക്കി ആഴം 8 സെന്റീമീറ്റർ ആകത്തക്കവിധം ഒഴിക്കുക. അതിൽ 1 കിലോഗ്രാം മുതൽ 2 കിലോഗ്രാം വരെ അസോളവിത്ത് ഒരുപോലെ നിരത്തി നിക്ഷേപിക്കുക. ഏകദേശം ഒരാഴ്ചകൊണ്ട് അസോള വിളവെടുക്കുന്നതിന്‌ പാകമായിരിക്കും. ദിവസവും 1 കിലോഗ്രാം വരെ അസോള വിളവെടുക്കാവുന്നതാണ്‌[3].

ചിത്രശാല തിരുത്തുക

അവലംബങ്ങൾ തിരുത്തുക

  1. ജി.വി. നായരുടെ ലേഖനം, കർഷകശ്രീ മാസിക, ഏപ്രിൽ 2009.
  2. കിഷോർ അൻസിൽ (31 ഒക്ടോബർ 2014). "അസോള കൃഷിരീതി". മലയാള മനോരമ. ആലപ്പുഴ. Archived from the original (പത്രലേഖനം) on 2014-10-31. Retrieved 31 ഒക്ടോബർ 2014.
  3. ജി.വി. നായരുടെ ലേഖനം, കർഷകശ്രീ മാസിക, ഏപ്രിൽ 2009.
"https://ml.wikipedia.org/w/index.php?title=അസോള&oldid=3923210" എന്ന താളിൽനിന്ന് ശേഖരിച്ചത്