അസനവില്വാദി തൈലം
ഈ താൾ മെച്ചപ്പെടുത്തുകയോ ഇതിലുള്ള പ്രശ്നങ്ങൾ സംവാദം താളിൽ രേഖപ്പെടുത്തുകയോ ചെയ്യേണ്ടതാണ്.. {{ {{{template}}}
|1=article |date= |demospace= |multi= }}{{ {{{template}}} |1=article |date= |demospace= |multi=}} |
തേച്ചുകുളിക്കാൻ ആയുർവേദവിധിയനുസരിച്ചു തയ്യാറാക്കി ഉപയോഗിച്ചുവരുന്ന ഒരു ഔഷധ തൈലം ആണ് അസനവില്വാദി തൈലം. നയനരോഗങ്ങൾ, കർണരോഗങ്ങൾ, ശിരോരോഗങ്ങൾ എന്നിവ ശമിപ്പിക്കാൻ ഇതു പര്യാപ്തമാണ്. രോഗമില്ലാത്തവർ പതിവായി ശീലിച്ചാൽ ഉത്തമാംഗത്തിനും കണ്ണിനും കാതിനും ആവശ്യമായ ആരോഗ്യവും കാര്യക്ഷമതയും നിലനിർത്താൻ സഹായകമാവും.
നിർമ്മാണവിധി
തിരുത്തുകവേങ്ങക്കാതൽ, കൂവളവേര്, കുറുന്തോട്ടിവേര്, ചിറ്റമൃത് എന്നിവ തുല്യ അളവിൽ എടുത്ത് നുറുക്കി ചതച്ച് കഷായംവച്ച് ആ കഷായത്തിൽ നിർദിഷ്ട അളവ് എണ്ണയും അതിന്റെ നാലിരട്ടി പശുവിൻ പാലും, അതിമധുരം, ചുക്ക്, കടുക്കാത്തോട്, നെല്ലിക്കാത്തോട്, താന്നിക്കാത്തോട് എന്നീ മരുന്നുകൾ പൊടിച്ച് അരച്ചു കല്ക്കവും ചേർത്ത് കാച്ചി ഖരപാകത്തിൽ അരിച്ചെടുക്കുന്നു. പിന്നീട് അഞ്ജനക്കല്ലും കർപ്പൂരവും പാത്രപാകമായി ചേർക്കുന്നു. ഇടങ്ങഴി എണ്ണയുടെ കഷായത്തിനു 16 പലവും കല്ക്കത്തിനു 32 കഴഞ്ചും മരുന്നാണ് വേണ്ടത്. കഷായം 16 ഇടങ്ങഴി വെള്ളത്തിൽവച്ച് 4 ഇടങ്ങഴിയാക്കി വറ്റിച്ചിരിക്കണം.
അവലംബം
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അസനവില്വാദി തൈലം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |