അഷ്റ്റരാക്
അഷ്റ്റരാക് (അർമേനിയൻ: Աշտարակ), അർമേനിയയിലെ അരഗാറ്റ്‌സോട്ട്ൻ പ്രവിശ്യയിലെ ഒരു പട്ടണവും നഗര മുനിസിപ്പൽ സമൂഹവുമാണ്. തലസ്ഥാനമായ യെറിവന്റെ വടക്കുപടിഞ്ഞാറായി മലയിടുക്കിനോട് ചേർന്ന് കസാഘ് നദിയുടെ ഇടത് കരയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. അരഗാറ്റ്‌സോട്ട്ൻ പ്രവിശ്യയുടെ ഭരണ കേന്ദ്രമാണിത്. യെരേവാൻ-ഗ്യുമ്രി-വനാട്സോർ ദീർഘചതുരം വഴിയുള്ള ഒരു പ്രധാന ക്രോസ്റോഡായി അഷ്റ്റരാക് പ്രവർത്തിക്കുന്നു. നിരവധി വ്യാവസായിക സംരംഭങ്ങളിലൂടെയും സാംസ്കാരിക സ്ഥാപനങ്ങളിലൂടെയും അർമേനിയയുടെ ദേശീയ സമ്പദ്‌വ്യവസ്ഥയിലും സാംസ്കാരിക ജീവിതത്തിലും ഈ നഗരം പ്രധാന പങ്ക് വഹിക്കുന്നു. യെറിവാനിലെ ഒരു ഉപഗ്രഹ നഗരമായാണ് ഇത് വികസിച്ചത്. അടുത്തുള്ള ഗ്രാമമായ മുഗ്നി അഷ്‌റ്റരാക് മുനിസിപ്പാലിറ്റിയുടെ ഭാഗമാണ്.
അഷ്റ്റരാക് Աշտարակ | |||
---|---|---|---|
From top left: Ashtarak town • Ashtarak bridge of 1664 Karmravor Church • Saint Marianeh Church • Surp Sarkis Church House-museum of Perch Proshyan • the statue of Nerses Ashtaraketsi | |||
| |||
Coordinates: 40°17′51″N 44°21′42″E / 40.29750°N 44.36167°E | |||
Country | അർമേനിയ | ||
Marz | Aragatsotn | ||
First mentioned | 9th century | ||
City status | 1963 | ||
• Mayor | Tovmas Shahverdyan | ||
• ആകെ | 7.5 ച.കി.മീ.(2.9 ച മൈ) | ||
ഉയരം | 1,110 മീ(3,640 അടി) | ||
(2011 census) | |||
• ആകെ | 18,834 | ||
• ജനസാന്ദ്രത | 2,500/ച.കി.മീ.(6,500/ച മൈ) | ||
സമയമേഖല | UTC+4 (AMT) | ||
Postal code | 0201-0205 | ||
ഏരിയ കോഡ് | (+374) 232 | ||
വെബ്സൈറ്റ് | Official website | ||
Sources: Population[1] |
പദോത്പത്തി
തിരുത്തുകഗോപുരം അല്ലെങ്കിൽ കോട്ടയ്ക്ക് ഉപയോഗിക്കുന്ന അർമേനിയൻ പദമാണ് "അഷ്‌റ്റരാക് ". എന്നിരുന്നാലും, ഭാഷാശാസ്ത്രജ്ഞനായ ഗ്രിഗർ ഘപാന്റ്സ്യാന്റെ അഭിപ്രായത്തിൽ, അഷ്‌റ്റരാക് എന്ന പേര് സമൃദ്ധിയുടെ അസീറിയൻ, ബാബിലോണിയൻ ദേവതയായ ഇഷ്തറിൽ (അഷ്ടർ) നിന്നാണ് ഉരുത്തിരിഞ്ഞത്. നേർവിപരീതമായി, പുരാതന കാലത്ത് അർമേനിയൻ പുരാണങ്ങളിൽ ഇഷ്താറിന്റെ പേര് ഉപയോഗിച്ചിട്ടില്ലെന്ന് ഏറ്റവും പുതിയ ചരിത്ര ഗവേഷണങ്ങൾ തെളിയിക്കുന്നു. പകരം, പ്രാചീന രാജ്യമായ ഉറാർട്ടുവിൽ ഷാർദി അല്ലെങ്കിൽ സാർദി എന്നറിയപ്പെട്ടിരുന്ന സമൃദ്ധിയുടെ ദേവത, പിന്നീട് അർമേനിയൻ സന്യാസിമാർക്കിടയിൽ അസ്ത്ഗിക്ക് എന്നറിയപ്പെട്ടു.
മറ്റ് ഭാഷാശാസ്ത്രജ്ഞർ സൂചിപ്പിക്കുന്നത് അഷ്‌റ്റരാക് പട്ടണത്തിന്റെ പേര് അർമേനിയൻ ചരിത്രത്തിലെ ഇതിഹാസവും അർമേനിയയിലെ രാജാവ് അർട്ടവാസ്ഡെസ് ഒന്നാമന്റെ മകനുമായിരുന്ന ഷിദാറുമായോ അല്ലെങ്കിൽ ഉറാർട്ടുവിലെ രാജാവായിരുന്ന സാർദുരി രണ്ടാമനുമായോ ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ്.[2]
ചരിത്രം
തിരുത്തുകആദ്യകാല, മധ്യകാലഘട്ട ചരിത്രങ്ങൾ
തിരുത്തുകനെർകിൻ, വെറിൻ നാവർ എന്നിവരുടെ വെങ്കലയുഗത്തിലെ ശവക്കല്ലറകൾ ആധുനിക അഷ്‌റ്റരാക്കിന് പുറത്തായി സ്ഥിതി ചെയ്യുന്നു. പുരാവസ്തു ഗവേഷകനായ ഹക്കോബ് വൈ. സിമോന്യാൻ വിശ്വസിക്കുന്നത്, അവ ഒരു ഇൻഡോ-യൂറോപ്യൻ സംസ്കാരമുള്ള ആദ്യകാല അർമേനിയക്കാർ നിർമ്മിച്ചതായിരിക്കാമെന്നാണ്.[3]
മോവ്സെസ് ഖൊറെനാറ്റ്സി പറയുന്നതനുസരിച്ച്, ഗോത്രപിതാവിന്റെ മകനും അർമേനിയൻ രാഷ്ട്രമായ ഹയ്ക്കിന്റേയും അതോടൊപ്പം വംശത്തിന്റേയും സ്ഥാപകനായ അർമാനാക്, ആധുനിക അരാഗത്സോട്ൻ പ്രദേശത്ത് താമസമാക്കിയിരുന്നുവെന്നാണ്.
ചരിത്രപരമായി, പുരാതന അർമേനിയയിലെ അയ്റാറാത്ത് പ്രവിശ്യയിലെ അരഗത്സോട്ൻ കന്റോണിന്റെ ഭാഗമായിരുന്നു ഇന്നത്തെ അഷ്‌റ്റരാക് പ്രദേശം. അർമേനിയൻ വാസ്തുവിദ്യയുടെ തനതായ സ്വഭാവം പ്രകടമാക്കുന്ന നിരവധി ചരിത്രപരവും സാംസ്കാരികവുമായ സ്മാരകങ്ങൾ സ്ഥിതിചെയ്യുന്ന ഈ പട്ടണം അർമേനിയയിലെ ഏറ്റവും പ്രാചീനമായ വാസസ്ഥലങ്ങളിലൊന്നാണ്.
അർമേനിയൻ മലമ്പ്രദേശത്തിന്റെ ചരിത്രത്തിൽ, 9-ആം നൂറ്റാണ്ടിലാണ് അഷ്‌റ്റരാക് ആദ്യമായി ഒരു ഗ്രാമീണ വാസസ്ഥലമെന്ന നിലയിൽ പരാമർശിക്കപ്പെട്ടത്.[4] എന്നിരുന്നാലും, വിദേശ ശക്തികളുടെ ഭരണത്തിൻ കീഴിൽ തുടർന്നുള്ള നൂറ്റാണ്ടുകളിൽ അഷ്‌റ്റരാകിന്റെ പ്രാധാന്യം ഗണ്യമായി കുറഞ്ഞു. 11-ഉം 15-ഉം നൂറ്റാണ്ടുകൾക്കിടയിൽ, അർമേനിയയിലെ മറ്റ് ചരിത്ര പ്രദേശങ്ങൾക്കൊപ്പം അരഗാത്സോട്ടിന്റെ മുഴുവൻ പ്രദേശങ്ങളും യഥാക്രമം സെൽജൂക്ക്, മംഗോളിയൻ, ആഗ് ക്വോയൻലു, കാരാ കോയൻലു ആക്രമണങ്ങളാൽ ക്ലേശമനുഭവിച്ചു.
ആധുനിക ചരിത്രം
തിരുത്തുകപതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, സഫാവിഡ് പേർഷ്യയിലെ എറിവാൻ ബെഗ്ലാർബെഗിയുടെ ഭാഗമായി അഷ്‌റ്റരാക് മാറി. പതിനേഴാം നൂറ്റാണ്ടിൽ, നഗരം പൂർണ്ണമായും പുനർനിർമ്മിക്കപ്പെട്ടു. പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ, അഫ്‌ഷാരിദ് രാജവംശത്തിനു കീഴിലുള്ള എരിവാൻ ഖാനേറ്റിന്റേയും പിന്നീട് പേർഷ്യയിലെ ഖജാർ രാജവംശത്തിന്റെയും ഭരണത്തിൻ കീഴിലുള്ള ഒരു പ്രദേശമായി അഷ്‌റ്റരാക് മാറി. 1826-1828 ലെ റുസ്സോ-പേർഷ്യൻ യുദ്ധത്തിൽ പേർഷ്യൻ വിജയത്തിന് കാരണമായ, 1827 ഓഗസ്റ്റിലെ ഒഷാകൻ യുദ്ധത്തിന്റെ വേദിയായിരുന്നു അഷ്‌റ്റരാക്.[5] 1826-28 ലെ റുസ്സോ-പേർഷ്യൻ യുദ്ധത്തിന്റെ ഫലമായി കിഴക്കൻ അർമേനിയ റഷ്യൻ സാമ്രാജ്യത്തിന് വിട്ടുകൊടുക്കുകയും തുർക്ക്മെൻചായ് ഉടമ്പടി ഒപ്പുവെക്കുകയും ചെയ്യുന്ന 1827-1828 വരെ ഇത് പേർഷ്യൻ ഭരണത്തിൻ കീഴിൽത്തന്നെ തുടർന്നിരുന്നു.
1917-ലെ റഷ്യൻ സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം, 1918 മെയ് 28-ന് പ്രഖ്യാപിക്കപ്പെട്ട ആദ്യ അർമേനിയൻ റിപ്പബ്ലിക്കിൽ അഷ്‌റ്റരാക് ഉൾപ്പെടുത്തി. എന്നിരുന്നാലും, 2 വർഷത്തെ ഹ്രസ്വമായ സ്വാതന്ത്ര്യത്തിനുശേഷം, 1920 ഡിസംബറിൽ അർമേനിയ സോവിയറ്റ് യൂണിയന്റെ ഭാഗമായി. 1930 മുതൽ 1995 വരെ, അഷ്ടാരാക് റയോണിന്റെ കേന്ദ്രമായിരുന്നു അഷ്‌റ്റരാക് പട്ടണം. ആ കാലയളവിൽ, 1963-ൽ അഷ്‌റ്റരാക്കിന് ഒരു പട്ടണമെന്ന പദവി ലഭിച്ചു.
ഭൂമിശാസ്ത്രം
തിരുത്തുകസമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1110 മീറ്റർ ഉയരത്തിൽ, തലസ്ഥാനമായ യെറവാനിൽ നിന്ന് 13 കിലോമീറ്റർ അകലെ വടക്കുപടിഞ്ഞാറെ ദിശയിൽ കസാഘ് നദിയുടെ ഇടത് കരയിലാണ് അഷ്‌റ്റരാക് പട്ടണം സ്ഥിതി ചെയ്യുന്നത്. തെക്ക് നിന്ന് അരാരത്ത് സമതലത്തിനും വടക്ക് നിന്ന് അരാഗാട്ട് പർവതനിരകൾക്കും ഇടയിലെ മധ്യഭാഗമാണ് ഈ പട്ടണം. ജലസ്രോതസ്സുകളാൽ സമ്പന്നമാണ് പ്രദേശം. സഘ്മോസവാൻ, നസ്രേവാൻ, ശ്രോഷോർ എന്നീ ജലധാരകളാണ് പട്ടണത്തിലെ പ്രധാന കുടിവെള്ള സ്രോതസ്സുകൾ.
പട്ടണത്തെ കസാഘ് നദിയുടെ വലത് കരയിലുള്ള പഴയ അഷ്ടാരക്, കസാഘിന്റെ ഇടതുവശത്തുള്ള ഡ്സാഖാപ് (ഇടത് കര എന്നർത്ഥം) ഗീതവൻ, ബഗവാൻ എന്നിങ്ങനെ 4 ജില്ലകളായി തിരിച്ചിരിക്കുന്നു. പട്ടണത്തിന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന മുഗ്നി ഗ്രാമവും അഷ്ടാരക് മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടുന്നു.[6] യെറിവാനിൽ നിന്നും സമീപത്തെ മറ്റ് ജനവാസ കേന്ദ്രങ്ങളിൽ നിന്നുമുള്ള സന്ദർശകരുടെ പ്രധാന ലക്ഷ്യസ്ഥാനമാണ് അഷ്‌റ്റരാക്കി ഡ്സോർ എന്നറിയപ്പെടുന്ന അഷ്‌റ്റരാക് താഴ്‌വര.
അവലംബം
തിരുത്തുക- ↑ "2011 Armenia census, Aragatsotn Province" (PDF). armstat.am. Retrieved 16 April 2018.
- ↑ Ashtarak Archived March 20, 2013, at the Wayback Machine.
- ↑ Simonyan, Hakob Y. (2012). "New Discoveries at Verin Naver, Armenia". Backdirt (The Puzzle of the Mayan Calendar). The Cotsen Institute of Archaeology at UCLA: 110–113. Retrieved 5 August 2019.
- ↑ "Armstats:Aragatsotn Marz" (PDF). armstat.am. Retrieved 16 April 2018.
- ↑ Ekbal, Kamran (2002). "EʿTEMĀD-AL-DAWLA, ĀQĀ KHAN NŪRĪ". Encyclopaedia Iranica.
- ↑ "Ashtarak tert: About Ashtarak". wordpress.com. Archived from the original on 10 November 2016. Retrieved 16 April 2018.