അഷ്‌ക്കർ സൗദാൻ
മലയാളം, തമിഴ് ചലചിത്ര നടൻ, മലയാളത്തിലെ സൂപ്പർ സ്റ്റാർ മമ്മുട്ടിയുടെ മരുമകൻ
മലയാളം, തമിഴ് ചലച്ചിത്രമേഖലയിൽ ഉള്ള നടനാണ് അഷ്കർ സൗദാൻ. തസ്കരവീരൻ, കൂട്ട് മുതലായ നിരവധി ചിത്രങ്ങളിലൂടെ സഹനടനായിട്ടായിരുന്നു അഷ്കർ സിനിമാജീവിതം ആരംഭിച്ചത്.[1] മലയാളസിനിമയിലെ സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ മരുമകനാണ് അഷ്കർ സൗദാൻ.[2][3] 2014 ഇൽ മിത്രം എന്ന സിനിമയിലൂടെ നായക കഥാപാത്രമായും അഷ്കർ രംഗത്തു വന്നു. തുടന്ന് നിരവധി സിനിമകളിലൂടെ അഷ്കർ സൗദാൻ അഭിനയിച്ചു വരുന്നു. അഷ്കർ തമിഴ് സിനിമായിലും തന്റെ സന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.[4]
അഷ്‌ക്കർ സൗദാൻ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യ |
തൊഴിൽ | ചലച്ചിത്ര അഭിനേതാവ് |
സജീവ കാലം | 2004-ഇതുവരെ |
ജീവിതപങ്കാളി(കൾ) | ഷബാന |
കുട്ടികൾ | 1 |
മാതാപിതാക്ക(ൾ) | അബ്ദുൾ കരീം, സൗദ കരീം |
ബന്ധുക്കൾ | മമ്മൂട്ടി, ദുൽഖർ സൽമാൻ |
കോട്ടയം ജില്ലയിലെ താലയോലപറമ്പിൽ അബ്ദുൾ കരീം, സൗദ കരീം എന്നിവരുടെ മകനായി അഷ്കർ സൗദാൻ ജനിച്ചു. 1983 ഡിസംബർ 20 -നായിരുന്നു ജനനം. 2016 ൽ അദ്ദേഹം ഷബാനയെ വിവാഹം കഴിച്ചു. അവർക്ക് അർസലാൻ മുബാറക്ക് എന്ന മകനുണ്ട്.
അഭിനയിച്ച സിനിമകൾ
തിരുത്തുകമലയാളം സിനിമകൾ
തിരുത്തുക- കൂട്ട് - 2004
- തസ്കരവീരൻ - 2005
- ഇവർ വിവാഹിതരായാൽ - 2009
- വലിയങ്ങാടി - 2010
- കന്യാകുമാരി എക്സ്പ്രസ് - 2010
- നിന്നിഷ്ടം എന്നിഷ്ടം 2 - 2011
- ഹാപ്പി ദർബാർ - 2011
- മിത്രം - 2014
- കൊലമാസ് - 2016
- സ്കൂൾ ഡയറി - 2018
- വള്ളിക്കെട്ട് - 2019[5]
- മേരേ പ്യാർ ദേശ്‌വാസിയോം - 2019[6]
തമിഴ് സിനിമകൾ
തിരുത്തുക- സൂരിയൻ സട്ട കല്ലോറി - 2009
- സൗക്കർ പേട്ടൈ - 2016
- പൊട്ട് - 2019
പ്രക്ഷേപണത്തിനു തയ്യാറാവുന്ന സിനിമകൾ
തിരുത്തുക- മൂന്നാം പ്രളയം
- എന്നോടു പറ ഐ ലൗ യു-ന്ന്
- നാരദൻ തിരക്കിലാണ്
- ഇനിയും കഥ
- സുഗീഷിനു പെണ്ണു കിട്ടുന്നില്ല
അവലംബം
തിരുത്തുക- ↑ മലയാളം ഫിലിംബീറ്റ്സിൽ
- ↑ നടൻ മമ്മൂട്ടിയുടെ മരുമകൻ
- ↑ "മമ്മൂട്ടിയുടെ കുടുംബം". Archived from the original on 2019-07-11. Retrieved 2019-07-11.
- ↑ പൂജാവേള
- ↑ വള്ളിക്കെട്ട് സിനിമ
- ↑ മേരേ പ്യാർ ദേശ്‌വാസിയോം സിനിമ