അഷ്ടവൈദ്യൻ ഇ.ടി. നാരായണൻ മൂസ്സ്

ആയുർവേദ ചികിത്സാരംഗത്തെ പ്രമുഖനായിരുന്നു അഷ്ടവൈദ്യൻ ഇ.ടി. നാരായണൻ മൂസ്സ് (1933 സെപ്റ്റംബർ 15 - 5 ഓഗസ്റ്റ് 2020). 2010-ൽ രാജ്യം പദ്മഭൂഷൺ ലഭിച്ചു.[1]

അഷ്ടവൈദ്യൻ ഇ.ടി. നാരായണൻ മൂസ്സ്
അഷ്ടവൈദ്യൻ ഇ.ടി. നാരായണൻ മൂസ്സ്
ജനനം(1933-09-15)സെപ്റ്റംബർ 15, 1933
മരണംഓഗസ്റ്റ് 5, 2020(2020-08-05) (പ്രായം 86)
തൃശ്ശൂർ, കേരളം, ഇന്ത്യ
ദേശീയതഇന്ത്യൻ
തൊഴിൽവൈദ്യരത്‌നം സ്ഥാപനങ്ങളുടെ ചെയർമാനും മാനേജിങ് ഡയറക്ടറും
അറിയപ്പെടുന്നത്വൈദ്യരത്‌നം ആയുർവേദ ചികിത്സ

ജീവിതരേഖ തിരുത്തുക

പ്രശസ്ത ആയുർവേദ ഭിഷഗ്വരനും 1992-ലെ പദ്മശ്രീ ജേതാവുമായിരുന്ന തൈക്കാട്ടുശ്ശേരി എളേടത്തു തൈക്കാട്ടില്ലത്തെ നീലകണ്ഠൻ മൂസ്സിന്റെയും ദേവകി അന്തർജനത്തിന്റെയും മകനായി 1933 സെപ്റ്റംബർ 15-ന് ചിങ്ങമാസത്തിലെ പൂയം നക്ഷത്രത്തിൽ ജനനം. നീലകണ്ഠൻ മൂസിന്റെയും ദേവകി അന്തർജനത്തിന്റെയും പത്തുമക്കളിൽ നാലാമനും ഏക പുരുഷനുമായിരുന്നു അദ്ദേഹം. അച്ഛൻ ആരംഭിച്ച വൈദ്യരത്‌നം ഔഷധശാലയുടെ ചുമതല 1954-ൽ നാരായണൻ മൂസ്സ് ഏറ്റെടുത്തു. വൈദ്യരത്‌നം സ്ഥാപനങ്ങളുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായിരുന്നു.

കോഴിക്കോടെ കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലുള്ള ഒല്ലൂർ വൈദ്യരത്‌ന ആയുർവേദ കോളേജ്, നേഴ്‌സിങ് കോളേജ്, മൂന്ന് ഔഷധ നിർമാണശാല, കേന്ദ്ര ആയുഷ് വകുപ്പിന്റെ സെന്റർ ഓഫ് എക്‌സലൻസ് അംഗീകാരം നേടിയ ആയുർവേദ ഗവേഷണ കേന്ദ്രം, ചാരിറ്റി ഹോസ്പിറ്റൽ, മൂന്ന് ആയുർവേദ ഔഷധ ഫാക്ടറികൾ,നിരവധി ഔഷധശാലകൾ എന്നിവയുടെ സ്ഥാപകനാണ്.[2]

സതി അന്തർജനമാണ് ഭാര്യ. ഇ.ടി. നീലകണ്ഠൻ മൂസ്സ് (ജൂനിയർ), ഇ.ടി. പരമേശ്വരൻ മൂസ്സ്, ശൈലജ അന്തർജനം എന്നിവരാണ് മക്കൾ. 2020 ഓഗസ്റ്റ് 5-ന് വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് സ്വവസതിയിൽ വച്ച് അന്തരിച്ചു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

പുരസ്കാരങ്ങൾ തിരുത്തുക

  • പദ്മഭൂഷൺ
  • പ്രധാനമന്ത്രിയുടെ സ്വദേശി പുരസ്‌കാരം

അവലംബം തിരുത്തുക

  1. https://www.mathrubhumi.com/news/kerala/et-narayanan-mooss-passes-away-1.4956613
  2. "അഷ്‌ടവൈദ്യൻ ഇ ടി നാരായണൻ മൂസ്സ് അന്തരിച്ചു". ദേശാഭിമാനി. Aug 5, 2020. Retrieved Aug 5, 2020.