അഷുരാദേഹ് ദ്വീപ് Ashūradeh ( പേർഷ്യൻ: آشوراده), or Ashur Ada, കാസ്പിയൻ കടലിന്റെ ഇറാനിയൻ ഭാഗത്തുള്ള ഒരേയൊരു ദ്വീപാണിത്. അഷുരാദേഹ് ദ്വീപിന്റെ ഉപരിതലം 800 ഹെക്ടർ (2,000 ഏക്കർ) മാത്രമാണ്. ഇറാനിലെ മാസന്ദരാൻ പ്രവിശ്യയിലെ ബെഹ്ഷഹർ കൗണ്ടിയിലെ മിയാൻ കലെഹ് പെനിൻസുലയുടെ കിഴക്കനറ്റത്ത് ആണിതു കിടക്കുന്നത്. ബന്ദർ ടോർകമാൻ എന്ന സ്ഥലത്തുനിന്ന്  3 കിലോമീറ്റർ (1.9 മൈ) ഗോർഗാൻ എന്ന സ്ഥലത്തുനിന്നും 23 കിലോമീറ്റർ (14 മൈ) അകലെയാണിതു സ്ഥിതിചെയ്യുന്നത്.[1]

പ്രമാണം:Ashuradeh caspian sea.jpg
19th-century Russian map of Ashūradeh Island
Ashuradeh Island at the LandSat-5 satellite image (01-Apr-1995, Caspain Sea waters high level)
Iranian Muslim Turkmen from Ashuradeh

ഈ ദ്വീപിൽ ബന്ദർ ടോർക്മാൻ വഴി എത്താനാകും.[2]

ചരിത്രം

തിരുത്തുക

300 കുടുംബങ്ങൾ ഇവിടെ താമസിച്ചിരുന്നു. എന്നാൽ ഇന്ന് ഈ ഗ്രാമം ആളൊഴിഞ്ഞതാണ്. പേർഷ്യയുടെ എതിർപ്പ് അവഗണിച്ച് 1837ൽ റഷ്യൻ സൈന്യം ഈ ദ്വീപു പിടിച്ചെടുത്തിരുന്നു.[3] പിടിച്ചെടുത്തശേഷം റഷ്യൻ സൈന്യം അനേകം വർഷങ്ങളോളം ഇവിടെ സൈനിക പോസ്റ്റ് സ്ഥാപിച്ച് നിലനിർത്തിയിരുന്നു.[4]

  1. "Archived copy". Archived from the original on 2007-04-10. Retrieved 2007-03-20.{{cite web}}: CS1 maint: archived copy as title (link)
  2. Caviar in Iran[പ്രവർത്തിക്കാത്ത കണ്ണി][പ്രവർത്തിക്കാത്ത കണ്ണി]
  3. Russian occupation
  4. Colonel Stebnitzky's Report on His Journey in 1872
"https://ml.wikipedia.org/w/index.php?title=അഷുരാദേഹ്_ദ്വീപ്&oldid=3774269" എന്ന താളിൽനിന്ന് ശേഖരിച്ചത്