അശ്വമേധദത്തൻ
പരീക്ഷിതിനുശേഷം രാജ്യഭാരമേറ്റ ജനമേജയനു രണ്ടു പുത്രന്മാരുണ്ടായിരുന്നു. തന്റെ അവസാന കാലഘട്ടത്തിൽ കുഷ്ഠരോഗിതനായ ജനമേജയൻ മൂത്ത പുത്രനായ ശതാനികനെ ചക്രവർത്തിയായി വാഴിച്ചു. ശതാനികനുശേഷം അശ്വമേധദത്തനായിരുന്നു ഹസ്തിനപുരിയുടെ ചക്രവർത്തി. അദ്ദേഹത്തിന്റെ കാലത്ത് ഗംഗാനദിയിലുണ്ടായ പ്രളയത്തിൽ ഹസ്തിനപുരി നശിച്ചുപോകുകയുണ്ടായി. അതിനെത്തുടർന്ന് അദ്ദേഹം കൗശാമ്പി എന്ന നഗരത്തിലേക്ക് തലസ്ഥാനം മാറ്റിസ്ഥാപിച്ചു. അശ്വമേധദത്തനാണ് കുരുവംശത്തിലെ അവസാന രാജാവ് എന്നു മഹാഭാരതത്തിലും, വിഷ്ണുപുരാണത്തിലും പറയുന്നുണ്ട്. അദ്ദേഹത്തിന്റെ മറ്റൊരു പേരായിരുന്നു യഗ്യദത്തൻ.