തൊഴിൽപരമായി അവ്‌ക്വാഫിന എന്നറിയപ്പെടുന്ന നോറ ലം[1] (ജനനം: ജൂൺ 2, 1988)[2] ഒരു അമേരിക്കൻ ചലച്ചിത്രനടി, ഹാസ്യതാരം, ഇന്റർനെറ്റ് വ്യക്തിത്വം, റാപ്പർ, രചയിതാവ്, ടെലിവിഷൻ ഹോസ്റ്റ് എന്നീ നിലകളിൽ പ്രശസ്തയായ വനിതയാണ്. 2012 ൽ അവരുടെ റാപ്പ് ഗാനമായ "മൈ വാഗ്" യൂട്യൂബിൽ ജനപ്രിയമായപ്പോൾ അവൾ പ്രാമുഖ്യം നേടി. തുടർന്ന് തന്റെ ആദ്യ ആൽബമായ യെല്ലോ റേഞ്ചർ (2014) പുറത്തിറക്കുകയും എംടിവിയുടെ കോമഡി പരമ്പരയായ ഗേൾ കോഡിൽ (2014–2015) പ്രത്യക്ഷപ്പെടുകയും ചെയ്തു. രണ്ടാമത്തെ ആൽബമായ ഇൻ ഫിന വി ട്രസ്റ്റ് 2018 ൽ പുറത്തിറങ്ങി.

അവ്ക്വാഫിന
林家珍
അവ്ക്വാഫിന 2018ൽ
ജനനം
നോറ ലം

(1988-06-02) ജൂൺ 2, 1988  (36 വയസ്സ്)
വിദ്യാഭ്യാസംഫിയോറെല്ലോ എച്ച്. ലാഗ്വാർഡിയ ഹൈസ്കൂൾ
കലാലയംയൂണിവേഴ്സിറ്റി അറ്റ് അൽബാനി, സുനി
തൊഴിൽ
  • നടി
  • ഹാസ്യതാരം
  • രചയിതാവ്
  • നിർമ്മാതാവ്
  • റാപ്പർ
സജീവ കാലം2005–ഇതുവരെ
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)Vocals
വെബ്സൈറ്റ്awkwafina.com

നെയ്ബേർസ് 2: സോറോറിറ്റി റൈസിംഗ് (2016), ഓഷ്യൻസ് 8 (2018), ക്രേസി റിച്ച് ഏഷ്യൻസ് (2018), ജുമാൻജി: ദി നെക്സ്റ്റ് ലെവൽ (2019) എന്നീ ഹാസ്യപരമായ ചിത്രങ്ങളിൽ അവർ സഹവേഷങ്ങളിൽ അഭിനയിച്ചു.

ദ ഫെയർ‌വെൽ (2019) എന്ന കോമഡി-നാടകീയ ചലച്ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്ത അവ്ക്വാഫിനയ്ക്ക് നിരൂപക പ്രശംസ ലഭിക്കുകയും ഒരു ചലച്ചിത്രത്തിലെ കോമഡി അഥവാ മ്യൂസിക്കൽ വിഭാഗത്തിൽ മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയതോടൊപ്പം, ഏതൊരു ചലച്ചിത്ര നടന വിഭാഗത്തിലേയും ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടുന്ന ആദ്യ ഏഷ്യൻ വംശജയായ വനിതയായിത്തീരുകയും ചെയ്തു. 2020 ൽ റൈസിംഗ് സ്റ്റാർ വിഭാഗത്തിൽ ബാഫ്റ്റ അവാർഡിനായി നാമനിർദ്ദേശം ചെയ്യപ്പെട്ട് അവ്ക്വാഫിന മികച്ച നടിക്കുള്ള ക്രിട്ടിക്സ് ചോയ്സ് മൂവി അവാർഡ്, മികച്ച നടിയ്ക്കുള്ള സാറ്റലൈറ്റ് അവാർഡ് എന്നിവയ്ക്കായും നാമനിർദ്ദേശം ചെയ്യപ്പെട്ടു. റായ ആന്റ് ദ ലാസ്റ്റ് ഡ്രാഗൺ (2021) എന്ന ഡിസ്നി ആനിമേഷൻ ചിത്രത്തിൽ സിസു എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയത് അവ്ക്വാഫിനയായിരുന്നു.

  1. Despite some sources that give "Nora Lum Ying", Awkwafina said in 2018 it is simply "Nora Lum". Awkafina [awkwafina] (June 19, 2018). "MY FULL NAME IS👏NORA👏LUM👏 NOT NORA LUM... YING" (Tweet). Archived from the original on January 6, 2019. Retrieved February 16, 2020 – via Twitter. {{cite web}}: |archive-date= / |archive-url= timestamp mismatch; ജനുവരി 6, 2020 suggested (help); Cite has empty unknown parameter: |dead-url= (help)
  2. "Awkwafina Artist Biography". AllMusic.com. Retrieved January 4, 2018.
"https://ml.wikipedia.org/w/index.php?title=അവ്‌ക്വാഫിന&oldid=3967074" എന്ന താളിൽനിന്ന് ശേഖരിച്ചത്