ഒരു വാചകം ദുഷിച്ചുണ്ടാകുന്ന ദ്യോതകങ്ങൾക്കാണ് അവ്യയം എന്ന് കേരളപാണിനീയം പേരുനൽകുന്നത്.ഇവ മിക്കതും രൂപംകൊണ്ട് വിനയെച്ചങ്ങളൊ ക്രിയകളോ ആണ്. കേരളപാണിനീയം ഇവയ്ക്ക് നൽകുന്ന ഉദാഹരണങ്ങൾ 'കൊണ്ട്' ,'കുറിച്ച്','നിന്ന്' മുതലായവയാണ്.ഈ ശബ്ദങ്ങൾ രൂപംകൊണ്ട് വിനയെച്ചങ്ങളാണെങ്കിലും വ്യാകരണപരമായി ദ്യോതകങ്ങളുടെ വർഗത്തിലാണ് പെടുക. ദ്യോതകങ്ങളിലെ രണ്ടാമത്തെ വിഭാഗമായ നിപാതങ്ങൾക്ക് പ്രത്യക്ഷത്തിൽ ഇതര വ്യാകരണ വിഭാഗങ്ങളിൽ ഏതെങ്കിലുമായി സാദൃശ്യമില്ല. ഉം,ഏ,ഓ, തുടങ്ങിയ ശബ്ദങ്ങളാണ് അവയ്ക്ക് ഉദാഹരണങ്ങളായി കേരളപാണിനീയം നൽകുന്നത്.


"https://ml.wikipedia.org/w/index.php?title=അവ്യയം&oldid=3711248" എന്ന താളിൽനിന്ന് ശേഖരിച്ചത്