അവിജിത് റോയി
ബംഗ്ലാദേശിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ യുക്തിവാദി ബ്ലോഗെഴുത്തുകാരനും എഴുത്തുകാരനുമായിരുന്നു അവിജിത് റോയി(1972 - .26 ഫെബ്രുവരി 2015). അമേരിക്കൻ പൗരത്വം സ്വീകരിച്ചിരുന്ന റോയിയെ ധാക്ക പുസ്തകോൽസവത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ പ്രാദേശിക തീവ്രവാദി സംഘടനയായ അൻസാർ ബംഗ്ലക്കാർ കൊലപ്പെടുത്തി. ഭാര്യ റാഫിദ അഹമ്മദ് ബന്നയെയും അക്രമികൾ ക്രൂരമായി ആക്രമിച്ചു.[1]
അവിജിത് റോയി অভিজিৎ রায় | |
---|---|
ജനനം | 1972 ബംഗ്ലാദേശ് |
മരണം | 2015 ഫെബ്രുവരി 26 ധാക്ക, ബംഗ്ലാദേശ് |
Occupation | വിമർശകൻ, കോളമിസ്റ്റ്, എഞ്ചിനീയർ |
Language | ബംഗാളി, ഇംഗ്ലീഷ് |
Nationality | അമേരിക്കൻ, ബംഗ്ലാദേശി |
Genre | ഭരണകൂട വിരുദ്ധ നിലപാട് |
Spouse | റാഫിദ അഹമ്മദ് ബന്ന |
Children | 1 മകൾ |
Website | |
http://www.mukto-mona.com/ |
ജീവിതരേഖ തിരുത്തുക
ബ്ലോഗ് രചനകളിലൂടെ ശ്രദ്ധേനായ എഴുത്തുകാരനായിരുന്നു അവിജിത്ത് റോയി. റോയിയുടെ ബ്ലോഗുകളെ ബംഗ്ലാദേശിലെ മതമൗലികവാദികൾ രൂക്ഷമായി എതിർത്തിരുന്നു. ഇസ്ലാമിക മൗലികവാദികളിൽ നിന്നും കടുത്ത ഭീഷണി നേരിട്ടിരുന്നു. കഴിഞ്ഞവർഷം മതമൗലികവാദികളുടെ എതിർപ്പിനെ തുടർന്ന് ഓൺലൈൻ ബുക്‌സ്‌റ്റോറായ "രകമാരി. കോം', റോയിയുടെ പുസ്തകങ്ങൾ പിൻവലിച്ചിരുന്നു.[2]
മുക്തേ മോന തിരുത്തുക
സ്വതന്ത്രമനസ് എന്നർഥം വരുന്ന മുക്തേ മോന എന്ന തലക്കെട്ടിൽ റോയ് എഴുതിയിരുന്ന ബ്ലോഗിന്റെ ഉള്ളടക്കം മതേതരത്വവും യുക്തിവാദവും പ്രോത്സാഹിപ്പിക്കുന്നതായിരുന്നു.
കൃതികൾ തിരുത്തുക
- സമകാമിത
- വിശ്വാസ വൈറസ്
- വാക്വം മുതൽ പ്രപഞ്ചം വരെ
അവലംബം തിരുത്തുക
- ↑ "Assailants hack to death writer Avijit Roy, wife injured". bdnews24.com. Dhaka. 26 February 2015. ശേഖരിച്ചത് 26 February 2015.
- ↑ "യു.എസ് ബ്ലോഗർ അവിജിത് റോയ് ധാക്കയിൽ കൊല്ലപ്പെട്ടു". www.madhyamam.com. മൂലതാളിൽ നിന്നും 2015-03-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 ഫെബ്രുവരി 2015.