വടക്കേ ഇന്ത്യയിലെ സംസ്ഥാനമായ ഉത്തർ‌പ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗ ഉൾപ്പെടുന്ന അവധ് മേഖലയിലുള്ള ഭക്ഷണവിഭവങ്ങളെ അവധി (Awadhi Cuisine) (ഹിന്ദി: अवधी खाना, ഉർദു: اودھی کھانا) എന്നുപറയുന്നു. മദ്ധ്യേഷ്യയിലെയും, മദ്ധ്യപൂർവ്വദേശത്തേയും ഭക്ഷണരീതികളോട് ഈ രീതിക്ക് സാമ്യമുണ്ട്. അവധി ഭക്ഷണരീതിയിൽ സസ്യാഹാരവും, മാംസാഹാരവും സാധാരണമാണ്.

അവധി ഭക്ഷണവിഭവങ്ങളിൽ കബാബ് പ്രധാനമാണ്‌
നവരതൻ കുറുമ

മുഗൾ പാചകരീതിയിൽ നിന്നും പലതും കടം കൊണ്ടാണ് അവധി പാചകരീതി വികസിച്ചത്. കശ്മീർ, പഞ്ചാബ് , ഹൈദരബാദ് എന്നിവടങ്ങളിലെ ഭക്ഷണരീതികളുമായും ഇതിനു സാമ്യമുണ്ട്. നവാബി ഭക്ഷണരീതികൾക്ക് അവധ് പേരുകേട്ടതാണ്‌.

അവധി പാചകക്കാരെ ബാവർ‌ച്ചി എന്നാണ് വിളിക്കുന്നത്. ദം പാചകരീതി ഇവരുടെ സംഭാവനയാണ്. കനലിന്റെ ചെറിയ ചൂടിൽ ഭക്ഷണം പാചകം ചെയ്തെടുക്കുന്ന രീതിയാണ്‌ ഇത്. [1] കബാബ്, കോർമ, ബിരിയാണി, കാലിയ, കുൽ‌ച്ച, സർദ, ശീർമൽ, റുമാലി റൊടി, വർകി പറാട എന്നിവയാണ്‌ ഇവിടത്തെ ഭക്ഷണവിഭവങ്ങളിൽ പ്രധാനം.

ഇവരുടെ വിഭവങ്ങളിൽ അതിന്റെ വ്യത്യസ്തതക്ക് പുറമേ, ഇതിൽ ചേർക്കുന്ന ഘടകങ്ങളായ മട്ടൺ, പനീർ, മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയും അതിന്റെ തനതായ രുചിയിൽ പ്രധാന പങ്ക് വഹിക്കുന്നു.

വിഭവങ്ങൾ

തിരുത്തുക

ചില പ്രധാന അവധ് ഭക്ഷണവിഭവങ്ങൾ താഴെപ്പറയുന്നവയാണ്‌. [2]:

  • അദ്രകി മുർഗ്
  • ആൽ‌മണ്ട് കുൾഫി
  • ആൽമണ്ട് സീര
  • ബദാം ഹൽ‌വ
  • ബൂന്ദി റായ്ത
  • ക്യാരട് ഹൽ‌വ
  • ചിക്കൻ കോർമ
  • ദഹി ഗോസ്റ്റ്
  • ദഹി വട
  • ഡക് പാൻ‌കേക്ക്
  • ഫിഷ് കബാബ്
  • മരവിപ്പിച്ച പനീർ മസാല
  • ഗലൗടി കബാബ്
  • ഗ്രീൻ പീസ് പറാന്ത
  • ഗുജിയ
  • ഗുലാബ് ജാമുൻ
  • ഗുൽ‌ഖണ്ട് പേട
  • ഇമാർതി
  • ഇന്ത്യൻ കീമ
  • ജലേബി
  • കചോരി
  • കദ്ദു കി ഖീർ
  • കാഞ്ചി കെ വട
  • കാത്തി കബാബ്
  • കേലേ കി സബ്ജി
  • ഖാജ
  • കോഫ്ത കറി
  • കുർമുറ ലഡ്ഡു
  • കുത്തു പറാത്ത
  • ലച്ചാ പറാത്ത
  • ലാംബ് കബാബ്
  • മലായി കോഫ്ത
  • മാംഗോ ബർഫി
  • മേതി പറാത്ത
  • മൂംഗ് കി ഹൽ‌വ
  • മോത്തിച്ചൂർ ലഡ്ഡു
  • മുർഗ് മുസൽ‌മാൻ
  • മഷ്റൂം ബിരിയാണി
  • മട്ടൺ കബാബ്
  • നാൻ
  • നർഗീസി കോഫ്ത
  • നവരതൻ കുറുമ
  • നവരതൻ പുലാവ്
  • നവാബി കറി
  • പാലക് പനീർ
  • പനീർ കോർമ
  • പനീർ സ്റ്റഫ്ഡ് പറാത്ത
  • പനീർ ടിക്ക
  • പാപ്ടി
  • പീസ് പുലാവ്
  • ഫിർണി
  • റബ്ടി
  • സമോസ
  • ശാഹി പനീർ
  • ശമ്മി കബാബ്
  • തഹരി
  • തണ്ടൈ
  • തിൽ പാപ്ടി
  • വെജിറ്റബിൾ ബിരിയാണി
  • വെജിറ്റബിൾ പുലാവ്
  • യാഖ്നി പുലാവ്
  • സാഫ്രാണി പുലാവ്
  1. http://www.tribuneindia.com/2003/20030713/spectrum/main2.htm
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-08-04. Retrieved 2010-07-30.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അവധി_ഭക്ഷണവിഭവങ്ങൾ&oldid=3828185" എന്ന താളിൽനിന്ന് ശേഖരിച്ചത്