മുഗളായി ഭക്ഷണവിഭവങ്ങൾ
മുഗൾ രാജവംശത്തിന്റെ പാചകരീതികളുടെ പ്രചോദനം ഉൾക്കൊള്ളുന്ന ഒരു തെക്കേ ഏഷ്യൻ ഭക്ഷണവിഭവ പാചകരീതിയാണ് മുഗളായി പാചകരീതി അല്ലെങ്കിൽ മുഗൾ ഭക്ഷണവിഭവങ്ങൾ (ഇംഗ്ലീഷ്:Mughlai cuisine, ഉർദു: مغلای پکوان) എന്നു പറയുന്നത്. ആദ്യകാലത്തെ ഡെൽഹി, പഞ്ചാബ് എന്നിവടങ്ങളിലാണ് ഈ പാചകരീതി പ്രധാനമായും ഉണ്ടായിരുന്നത്. ഈ പാചകരീതി മധ്യേഷ്യയിലെ പേർഷ്യൻ, ടർക്കിഷ് പാചകരീതികളിൽ നിന്നും ഭക്ഷണവിഭവങ്ങളിൽ നിന്നും ധാരാളം പ്രചോദനമുൾക്കൊണ്ടതാണ്. ബ്രിട്ടനിലേയും, അമേരിക്കയിലേയും ഒട്ടൂമിക്ക ഭക്ഷണശാലകളിലെ പാചകരീതികൾ മുഗളായി രീതിയാണെന്ന് പറയാം.
മുഗളായി ഭക്ഷണവിഭവങ്ങൾ മൃദുവായതു മുതൽ നല്ല എരിവുള്ളതുവരെ ഉണ്ട്. അവ സുഗന്ധവ്യഞ്ജനത്തിന്റെ പരിമളം കൊണ്ട് പ്രത്യേകതയേറിയതാണ് [1] ഒരു മുഗളായി പ്രധാന ഭക്ഷണം (മെയിൻ കോഴ്സ്) പലതരത്തിലുള്ളതും, അതിന്റെ കൂടെ വിവിധ തരം സൈഡ് വിഭവങ്ങളും ചേർന്നതാണ്. [2]
വിഭവങ്ങൾ
തിരുത്തുകമുഗൾ വിഭവങ്ങളുടെ പല പേരുകളും മുഗൾ ഭരണകൂടത്തിന്റെ ഔദ്യോഗിക ഭാഷയായിരുന്ന പേർഷ്യൻ ഭാഷയിൽ നിന്നും ഉത്ഭവിച്ചതാണ്.
ചില പ്രധാന വിഭവങ്ങൾ
തിരുത്തുക- ചിക്കൻ മഖനി
- മുഗളായി ചിക്കൻ[1]
- മുഗളായി പറാത്ത[2]
- ബിരിയാണി ബാദ്ശാ
- കീമ മട്ടർ
- മീറ്റ് ദർബാരി
- മുഗളായി ചിക്കൻ പുലാവ്
- മുർഗ് കബാബ് മുഗളായി
- മുർഗ് നൂർജേഹാനി
- മുർഗ് കാലി മിർച്ച്
- മലായി കോഫ്ത
- നവരതൻ കോർമ
- ശാഹി മട്ടൻ കറി ഓഫ് ആഗ്ര
- ശാമി കബാബ്
- സീഖ് കബാബ്
- ബോട്ടി കബാബ്
- ഷാജഹാനി മുർഗ് മസാല
- ശാഹി ചിക്കൻ കോർമ
- ശാഹി കാജു ആലു
- ശാഹി രോഗൻ ജോഷ്