അല്ലോസോറസ്
ജുറാസ്സിക് യുഗത്തിന്റെ അന്ത്യത്തിൽ ജീവിച്ചിരുന്ന മാംസഭുക്കുകളായ വളരെ വലിപ്പമേറിയ ഒരിനം ദിനോസറുകളാണ് അല്ലോസോറസ്. തെറാപ്പോഡ വിഭാഗത്തിൽ പെട്ട മാംസഭുക്കുകളായ ഇവ ഏതാണ്ട് 155 ദശലക്ഷം മുതൽ 150 ദശലക്ഷം വരെയുള്ള കാലഘട്ടത്തിലാണ് ജീവിച്ചിരുന്നതെന്നാണ് കരുതുന്നത്.
അല്ലോസോറസ് Temporal range: അന്ത്യ ജുറാസ്സിക്, 155–150 Ma | |
---|---|
![]() | |
അല്ലോസോറസ് അസ്ഥികൂടം | |
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
Kingdom: | ജന്തുലോകം |
Phylum: | Chordata |
Clade: | Dinosauria |
Order: | Saurischia |
Suborder: | Theropoda |
Superfamily: | †Allosauroidea |
Family: | †Allosauridae |
ശരീര ഘടനതിരുത്തുക
തെറാപ്പോഡ വിഭാഗത്തിൽ പെട്ട എല്ലാ ദിനോസറുകളെയും പോലെ തന്നെ അല്ലോസോറസ് വർഗത്തിനും വലിപ്പമേറിയ തലയും , കൂർത്ത മുർച്ച ഏറിയ പല്ലുകളും, എണ്ണം ഏകദേശം പതിനാറു മുതൽ പതിനേഴു വരെയും ആയിരുന്നു , ഇടുങ്ങിയ കഴുത്തും ( "എസ്" ആകൃതി ), ബലിഷ്ഠമായ കാലുകളും, കുറിയ കൈ, വലിപ്പമേറിയ ശരീരവും , ശരീരത്തെ ബാലൻസ് ചെയ്യാൻ പാകത്തിൽ ഉള്ള വലിയ വാലും ഉണ്ടായിരുന്നു.
വലിപ്പംതിരുത്തുക
ദിനോസർ ലോകത്തെ ഭീമൻ ആയ അല്ലോസോറസ്കൾക്ക് ഏകദേശം 8.5 - 9.7 മീറ്റർ (28 - 32 അടി) നീളവും ഏകദേശം 2.3 മെട്രിക് ടൺ വരെ ശരീരഭാരവുമുണ്ടായിരുന്നു.
വേട്ടതിരുത്തുക
മാംസഭുക്കുകളായ അല്ലോസോറസുകൾ സിംഹങ്ങളെ പോലെ കൂട്ടം ചേർന്ന് ഇരയെ ആക്രമിച്ച് കീഴ്പ്പെടുത്തി ഭക്ഷിക്കാറാണ് പതിവ് എന്നു ശാസ്ത്രജ്ഞൻമാർ കരുതുന്നു.
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
വിക്കിമീഡിയ കോമൺസിലെ Allosaurus എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
വിക്കിസ്പീഷിസിൽ അല്ലോസോറസ് എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
പരിശീലനക്കുറിപ്പുകൾ Wikijunior:Dinosaurs/Allosaurus എന്ന താളിൽ ലഭ്യമാണ്
- Specimens, discussion, and references pertaining to Allosaurus at The Theropod Database.
- Allosaurus at DinoData.
- Utah State Fossil, അല്ലോസോറസ്, from Pioneer: Utah's Online Library.
- Restoration of MOR 693 ("Big Al") and muscle and organ restoration at Scott Hartman's Skeletal Drawing website.
- List of the many possible Allosaurus species...