പോയേസീ സസ്യകുടുംബത്തിൽപ്പെട്ട ഏകവർഷിയായ സസ്യമാണ് അലോറ്റെറോപ്സിസ് സിമിസിന (ശാസ്ത്രനാമം: Alloteropsis cimicina) ആഫ്രിക്ക, ഏഷ്യ, ആസ്ത്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ ഉഷ്ണമേഖലാപ്രദേശങ്ങൾ ഉൾപ്പെടുന്ന പാലിയോട്രോപ്പിക്കൽ പ്രദേശത്ത് കാണപ്പെടുന്നു. സമ്മർ ഗ്രാസ് (Summer Grass) എന്ന് അറിയപ്പെടുന്ന ഈ ചെടി പുൽമേടുകളിലും, വരണ്ടതും ഈർപ്പമുള്ളതുമായ ഇലകൊഴിയും വനങ്ങളിലും വഴിയോരങ്ങളിലും തരിശ് സ്ഥലങ്ങളിലും കാണപ്പെടുന്നു. 2 അടി ഉയരത്തിൽ വളരുന്ന ഈ പുൽച്ചെടിയുടെ ഇലകൾ ദീർഘവൃത്താകൃതിയിൽ അഗ്രം കൂർത്തവയാണ്. നീണ്ട തണ്ടിന്റെ അറ്റത്ത് 3-10 വരെ സ്പൈക്കുകൾ പോലെയുള്ള പൂങ്കുലകൾ കാണാം.[1][2]

അലോറ്റെറോപ്സിസ് സിമിസിന
Alloteropsis cimicina
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. cimicina
Binomial name
Alloteropsis cimicina

അവലംബങ്ങൾ

തിരുത്തുക