അലെഫ് (നോവൽ)
പ്രശസ്‌ത ബ്രസീലിയൻ നോവലിസ്റ്റ് പൗലോ കൊയ്‌ലോയുടെ[1] ആത്മകഥാംശം ഉൾകൊള്ളുന്ന നോവലാണ് അലെഫ്. തന്റെ ജീവിതത്തിൽ നടന്ന ഒരു സംഭവമാണ് ഇതിൽ പ്രതിപഠിച്ചിരിക്കുന്നത്. ജോർജ് ലൂയിസ് ബോർജിസിന്റെ "അലെഫ്" (The Alef) എന്ന ചെറുകഥയുടെ തലക്കെട്ടാണ് ഇതിനു നൽകിയിരിക്കുന്നത്, കൂടാതെ ഹീബ്രു(א), അറബിക്(ا), അരമായ്ക് എന്നീ ഭാഷകളിലെ ആദ്യാക്ഷരമാണ് അലെഫ്.
കർത്താവ് | പൗലോ കൊയ്‌ലോ |
---|---|
യഥാർത്ഥ പേര് | O Aleph |
രാജ്യം | ബ്രസീൽ |
ഭാഷ | പോർച്ചുഗീസ് |
വിഷയം | ആത്മകഥ |
സാഹിത്യവിഭാഗം | സാങ്കല്പികം/തത്വശാസ്ത്രം |
പ്രസാധകർ | ഹാർപെർ കോളിൻസ് |
പ്രസിദ്ധീകരിച്ച തിയതി | 01-09-2011 |
മാധ്യമം | ഹാർഡ് കവർ/പേപ്പർ ബാക്ക് |
ഏടുകൾ | 320 താളുകൾ [പേപ്പർ ബാക്ക്] |
ISBN | 9780007435531 |
ജീവിതാംശം ഉൾകൊള്ളുന്ന നോവേലാണെങ്കിൽകൂടി സങ്കല്പികം/തത്വശാസ്‌ത്രം (Fiction/Philosophy) എന്ന വിഭാഗത്തിലാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോയലോയുടെ പതിനാലാമത്തെ പുസ്തകമായ അലെഫ്, മാതൃഭക്ഷയായ പോർച്ചുഗീസിൽ രചിച്ചിരിക്കുന്നു. വെറും മൂന്നാഴ്ച കൊണ്ടാണ് അദ്ദേഹം ഇതിന്റെ രചന പൂർത്തിയാക്കിയത്. തന്റെ ജീവിതത്തിൽ നടന്ന സംഭവത്തെ ആത്മീയതയുടെ പശ്ചാത്തലത്തിൽ ഇതിൽ വിവരിച്ചിരിക്കുന്നു. ദൈവത്തിന്റെ പ്രേരണയാൽ മുൻ ജന്മത്തിൽ സംഭവിച്ച ഒരു തെറ്റായ പ്രവൃത്തി ഈ ജന്മത്തിൽ തിരുത്തുന്നതാണ് ഇതിന്റെ ഇതിവൃത്തം.
"താൻ പാതി ദൈവം പാതി" എന്ന ചൊല്ലിനെ ഒരു അസാധാരണ സംഭവത്തിലൂടെ വായനക്കാർക്കു മുന്നിൽ അവതരിപ്പിക്കുന്നതായി കാണാം ഇതിൽ.
ഇതിവൃത്തം
തിരുത്തുകജീവിതത്തിനിടയിൽ ആത്മീയവിശ്വാസം നഷ്ടപ്പെട്ട് ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന കോയലോ, ഇതിനു പരിഹാരം തേടി തന്റെ ഗുരുനാഥനായ ജെ (J)യുടെ അടുക്കൽ എത്തുന്നു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഒരുപാടു ചുമതലകൾ ഏറ്റെടുക്കുന്ന കൊയ്‌ലോ ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ പുസ്തക പ്രകാശന ചടങ്ങുകളിൽ പങ്കെടുക്കുന്നു. ഇതിലൂടെ തന്റെ വായനക്കാരുമായി സംവദിക്കുകയും ഇത് ഒരു പരിധിവരെ ഉത്കണ്ഠകൾ മാറ്റാനും അദ്ദേഹത്തെ സഹായിക്കുന്നു. യാത്രയുടെ അവസാനം റഷ്യയിൽ എത്തിച്ചേരുന്ന കൊയ്‌ലോ തന്റെ ആഗ്രഹ പ്രകാരം 9288 കിലോമീറ്റർ ദൈർഘ്യം വരുന്ന ട്രാൻസ് സൈബീരിയൻ[2] റെയിൽവേയിൽ പ്രസാധകർക്കും സുഹൃത്തുക്കളുമൊപ്പം യാത്രക്കു തയ്യാറാകുന്നു. ഇതിനു മുൻപ് അവിചാരിതമായ കണ്ടുമുട്ടിയ ഹിലാൽ എന്ന ഇരുപത്തൊന്നു വയസ്സുകാരി പെണ്കുട്ടിയെയും കൂട്ടാൻ കൊയ്‌ലോയ്യും സംഘവും താത്പര്യമില്ലെങ്കിലും നിർബ്ബന്ധതരാകുന്നു. യാത്രതുടരുന്നതിനിടയിൽ ഹിലാൽ തനിക്ക് നിങ്ങളെ ഇഷ്ടമാണെനും അത് എഴുതകാരനായത് കൊണ്ടല്ലെന്നും അതിനുള്ള കാരണം എന്താണെന്നറിയില്ലെന്നും പറയുന്നു. ഈ പ്രശ്നത്തിലൂടെ യാത്ര തുടരുന്ന കൊയ്‌ലോ, താൻ അന്നൂറ് വർഷം മുൻപ് പ്രണയിച്ച പെൻകുട്ടിയാണ് ഹിലാൽ എന്നും തന്റെ ഭീരുത്വമാണ്‌അവളുടെ കൊലപാതകത്തിലേക്ക് നയിച്ചെതെന്നുമുള്ളത് ഒരു സ്വപ്നത്തിലെന്നപോലെ മനസ്സിലാക്കുന്നു. ഇതുകൊണ്ടാണ് തനോട് പ്രണയം തോന്നുന്നതെന്നും യാഥാർഥ്യം തിരിച്ചറിയുമ്പോൾ അതെല്ലാം മാറുമെന്നും അവളെ പറഞ്ഞ് മനസ്സിലാക്കുന്നു. തുടർന്ന് രണ്ടു പേരും ചേർന്നു ഭൂതകാലത്തിൽ നടന്ന സംഭവങ്ങൾ അലെഫ് എന്ന വിദ്യയിലൂടെ മനസ്സിലാക്കുകയും അതിലൂടെ തെറ്റിദ്ധാരണകളെല്ലാം തിരുത്തുകയും ചെയ്യുന്നു. ഇതിലെല്ലാം ദൈവത്തിന്റെ കരങ്ങൾ ഉണ്ടെന്നു വിശ്വസിക്കുന്ന കൊയ്‌ലോ, യാത്രയുടെ തുടക്കത്തിൽ താൻ അനുഭവിച്ചിരുന്ന ആത്മീയവിശ്വാസമില്ലായ്മയെ മറികടക്കുന്നു.
ഇതിനോടൊപ്പം സഹയാത്രികരുടെ അനുഭവങ്ങൾ, തത്ത്വചിന്ത, ആത്മീയത, പ്രചോദനം എന്നിവയും മുന്നൂറോളം താളുകൾ വരുന്ന ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
കഥാപാത്രങ്ങൾ
തിരുത്തുക- പൗലോ കൊയ്‌ലോ : രചയിതാവ്, ഇദ്ദേഹത്തിന്റെ കാഴ്‌ചപ്പാടിൽ കഥ മുന്നോട്ടു പോകുന്നു.
- ജെ : തന്റെ ഗുരുനാഥനായി വിശേഷിപ്പിക്കുന്നു. മുൻ ജന്മത്തിൽ ഒരുപാടു തെറ്റുകൾ ചെയ്തോരാളായി സൂചിപ്പിക്കുന്നു മുഴുവൻ പേരും, വ്യക്തിത്വവും വെളിപ്പെടുത്തുന്നില്ല.
- ഹിലാൽ : താൻ അന്നൂറ് വർഷം മുൻപു പ്രണയിച്ച പെണ്കുട്ടി. ഇതിലെ നായികയെന്നു വിശേഷിപ്പിക്കാം.
- യാവോ : കോയലോയുടെ പരിഭാഷകൻ. ചൈനയിൽ ജനിച്ച് ബ്രസീലിലേക്ക് കുടിയേറി, ഇപ്പോൾ റഷ്യയിൽ താമസിക്കുന്നു.
ഇവരാണ് പ്രധാന കഥാപാത്രങ്ങൾ കൂടാതെ പ്രസാധകർ, പത്രാധിപർ അവരുടെ കുടുംബങ്ങൾ എന്നിവരാണ് യാത്രക്കാർ. കൂടാതെ പ്രകാശന ചടങ്ങുകളിൽ വായനക്കാരുമായുള്ള അനുഭവങ്ങളും വിവരിക്കുന്നു.
തർജ്ജമ
തിരുത്തുകരമ മേനോൻ ആണ് മലയാളം പരിഭാഷ നിർവഹിച്ചിരിക്കുന്നത്. 2014-ൽ ഡി. സി. ബുക്സ്[3] ആദ്യമായി പ്രസിദ്ധീകരിച്ചു. (പേജുകൾ:262, ISBN: 9788126434596)
അവലംബം
തിരുത്തുക- ↑ "പൗലോ കൊയ്‌ലോയുടെ ലേഖനങ്ങൾ".
- ↑ "ട്രാൻസ് സൈബീരിയൻ റയിൽവേയെക്കുറിച്ചുള്ള വിവരണം (ഇംഗ്ളീഷ്)".
- ↑ "ഡി.സി. ബുക്‌സ്ഓൺലൈൻ". Archived from the original on 2018-06-05.